For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ആരോഗ്യത്തിന്‌ ഒഴിവാക്കേണ്ട 20 പ്രലോഭനങ്ങള്‍

By Super
|

പ്രലോഭനങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സാധാരണമാണ്‌. ഇവയില്‍ ചിലത്‌ നല്ലതാണ്‌ അവ നല്ല ഫലം തരും. എന്നാല്‍, മറ്റ്‌ ചില പ്രലോഭനങ്ങള്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ദോഷമുണ്ടാക്കുന്നതായിരിക്കും.

ഓരോരുത്തര്‍ക്കും ദിവസവും വിവിധ തരത്തിലുള്ള പ്രലോഭനങ്ങള്‍ ഉണ്ടാവാറുണ്ട്‌. മദ്യപാനം, പുകവലി എന്നിവ ചീത്ത പ്രലോഭനങ്ങള്‍ക്ക്‌ ഉദാഹരണമാണ്‌. ആരോഗ്യകരമായ ജീവിതത്തിന്‌ ഒഴിവാക്കേണ്ട ചില പ്രലോഭനങ്ങള്‍ ഇതാ

പുകവലി ശീലം

പുകവലി ശീലം

ആഘോഷങ്ങളിലും കൂട്ടുകാര്‍ക്കൊപ്പമായിരിക്കുമ്പോഴും ഏറ്റവും പെട്ടന്ന്‌ വീണുപോകുന്ന പ്രലോഭനങ്ങളില്‍ ഒന്നാണ്‌ പുകവലി. പുകവലിക്കുന്നതും പുകവലിക്കുന്നവരുടെ ഒപ്പം നില്‍ക്കുന്നതും ആരോഗ്യത്തിന്‌ ഹാനികരമാണ്‌. ദിവസം ഒരു സിഗരറ്റ്‌ മാത്രമാണ്‌ വലിക്കുന്നതെങ്കിലും ധമനികളില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഇത്‌ ഉയര്‍ത്തും.

സ്‌ത്രീ കമ്പം

സ്‌ത്രീ കമ്പം

ഒരാളുമായുള്ള ലൈംഗിക ബന്ധം ആരോഗ്യകരവും രസകരവുമാണ്‌ എന്നാല്‍ പലരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ നിങ്ങളെ രോഗിയാക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ സുരക്ഷിതമായ മാര്‍ഗ്ഗങ്ങളോടു കൂടി വിശ്വസിക്കാവുന്നവരുമായി മാത്രം ആകാന്‍ ശ്രദ്ധിക്കണം.

പല്ല്‌ തേയ്‌ക്കാതുള്ള ഉറക്കം

പല്ല്‌ തേയ്‌ക്കാതുള്ള ഉറക്കം

ദിവസം മുഴുവനുള്ള തിരക്കുകള്‍ക്ക്‌ ശേഷം രാത്രിയില്‍ ഭക്ഷണം കഴിച്ച്‌ നേരെ കിടക്കിയിലേക്ക്‌ പോവുകയാണ്‌ പലരുടെയും പതിവ്‌. പല്ല്‌ തേച്ചിട്ട്‌ കിടക്കാന്‍ ഏറെ പേരും മടികാണിക്കാറുണ്ട്‌. എന്നാല്‍, ഈ ശീലം ഉപേക്ഷിക്കണം. പല്ല്‌ തേയ്‌ക്കാതെ കിടന്നുറങ്ങുന്നത്‌ വായില്‍ ബാക്‌ടീരിയ വളരാന്‍ ഇടയാക്കും ഇത്‌ പല്ല്‌ കേടാകാന്‍ കാരണമാകും.

മുഖത്ത്‌ തൊടല്‍

മുഖത്ത്‌ തൊടല്‍

ഇടയ്‌ക്കിടെ മുഖത്ത്‌ തൊടുന്ന ശീലം ചിലര്‍ക്കുണ്ട്‌. മുഖക്കുരുവോ മറ്റോ ഉണ്ടെങ്കില്‍ അതില്‍ ഇടയ്‌ക്കിടെ കുത്തുന്നത്‌ നിര്‍ത്തുക. മുഖത്ത്‌ ഇടയ്‌ക്കിടെ തൊടുന്നത്‌ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്‌ടമാകാന്‍ കാരണമാകും.

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം

അമിതമായ മദ്യപാനം ആരോഗ്യത്തിന്‌ ഹാനികരമാണന്നതില്‍ സംശയമില്ല. കരള്‍ രോഗം, പൊണ്ണത്തടി, തളര്‍ച്ച, തലകറക്കം തുടങ്ങി ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കനുള്ള പ്രതിവിധ മദ്യപാനം നിയന്ത്രിക്കുക എന്നതു മാത്രമാണ്‌.

ജങ്ക്‌ ഫുഡ്‌

ജങ്ക്‌ ഫുഡ്‌

ആഴ്‌ചയില്‍ ഒരിക്കല്‍ പോഷകാംശം കുറഞ്ഞ ജങ്ക്‌ ഫുഡുകള്‍ കഴിക്കുന്നതിന്‌ കുഴപ്പമില്ല എന്നാല്‍ എല്ലാ ദിവസവും ഇത്‌ കഴിക്കുന്നത്‌ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പ്‌, പഞ്ചസാര, എരിവ്‌, കേടാകാതിരിക്കാനുള്ള കൃത്രിമ പദാര്‍ത്ഥങ്ങള്‍ എന്നിവ കൊളസ്‌ട്രോള്‍ കൂടുന്നതിനും ധമനികളുടെ കട്ടി കൂടുന്നതിനും കാരണമാകും.

ടിവിയ്‌ക്ക്‌ അടിമപ്പെടുക

ടിവിയ്‌ക്ക്‌ അടിമപ്പെടുക

ടിവിയ്‌ക്ക്‌ മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്നത്‌ കണ്ണിനും ഹൃദയത്തിനും ദോഷം ചെയ്യും. കൂടുതല്‍ സമയം ടിവി കാണുന്നത്‌ ഹൃദയ സ്‌തംഭനം, തളര്‍ച്ച, പൊണ്ണത്തടി എന്നിവയ്‌ക്ക്‌ കാരണമാകും. ശരീരം അനങ്ങുന്നത്‌ കുറയുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ്‌ ഉയര്‍ത്തും.

താമസിച്ചുള്ള ഉറക്കം

താമസിച്ചുള്ള ഉറക്കം

താമസിച്ചുറങ്ങുന്നത്‌ ശീലമാക്കുന്നത്‌ ശരീരത്തിന്‌ ദോഷം ചെയ്യും. 6-8 മണിക്കൂര്‍ ഉറക്കം ലഭിച്ചില്ലങ്കില്‍ പ്രതിരോധ സംവിധാനത്തിന്റെയും ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാവും. ഉറക്കം കുറയുമ്പോള്‍ രോഗ പ്രതിരോധ ശേഷി കുറയും ഇത്‌ മൂലം വിവിധ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയാവും.

നിര്‍ത്താതെ പാട്ട്‌ കേള്‍ക്കുക

നിര്‍ത്താതെ പാട്ട്‌ കേള്‍ക്കുക

ചിലര്‍ക്ക്‌ ദിവസം മുഴുവന്‍ പാട്ട്‌ കേള്‍ക്കുന്നത്‌ ഒരു ശീലമാണ്‌. യാത്രയിലും ജോലി സമയത്തും മറ്റും പാട്ട്‌ കേള്‍ക്കുന്നത്‌ മാനസികമായി ഉന്മേഷം നല്‍കും. എന്നാല്‍ ഇടവേളയില്ലാതെ ദിവസം മുഴുവന്‍ പാട്ട്‌ കേട്ടിരിക്കുന്നത്‌ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഈ ശീലം നിയന്ത്രിക്കേണ്ടതാണ്‌.

ഹീല്‍ ചെരിപ്പ്‌

ഹീല്‍ ചെരിപ്പ്‌

ഹീലുള്ള ചെരിപ്പ്‌ എല്ലാ ദിവസവും ഇടുന്നത്‌ ശരീരത്തിന്‌ ദോഷം ചെയ്യും. ഹൈഹീല്‍ ചെരുപ്പ്‌ നിങ്ങളുടെ നില്‍പ്പിനെ ബാധിക്കും കൂടാതെ സന്ധികളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. ഇത്‌ സന്ധിവാതം, പുറം വേദന എന്നിവയ്‌ക്ക്‌ കാരണമാകും .

ഭക്ഷണ പ്രിയം

ഭക്ഷണ പ്രിയം

പ്രലോഭനം മൂലം പല ആഹാരങ്ങളും നമ്മള്‍ കഴിക്കാറുണ്ട്‌. ഇത്‌ പക്ഷെ ശീലമാകുന്നത്‌ സ്ഥിരമായുള്ള ആഹാരശീലങ്ങളെ തകിടം മറിക്കും. ഇത്‌ മൂലം ശരീരം വിശപ്പിന്റെ സൂചന നല്‍കാതാവുകയും കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. അധികം ആഹാരം കഴിക്കുന്നത്‌ കലോറി കൂടുന്നതിനും പ്രമേഹം, ഹൃദ്രോഗങ്ങള്‍, പുളിച്ച്‌ തികട്ടല്‍ എന്നിവയ്‌ക്കും കാരണമാകും.

ദിവസവും ഗുളിക കഴിക്കുക

ദിവസവും ഗുളിക കഴിക്കുക

നിസ്സാരമായ വേദനകള്‍ മാറാന്‍ ദിവസവും ഗുളിക കഴിക്കുന്ന പതിവുണ്ടെങ്കില്‍ അത്‌ നിര്‍ത്തണം. ദിവസവും ഗുളിക കഴിക്കുക എന്നത്‌ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലമാണ്‌. ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകള്‍ കഴിക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കുക

പ്രഭാത ഭക്ഷണം ഒഴിവാക്കുക

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം രാവിലെ കഴിക്കുന്നതാണ്‌. ഇതൊഴിവാക്കുന്നത്‌ ദഹന സംവിധാനത്തെ ദോഷകരമായി ബാധിക്കും. കൂടാതെ ശരീരത്തിന്റെ ഊര്‍ജ്ജം നഷ്‌ടപ്പെടുന്നതിനും മറ്റ്‌ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നതിനും ഇത്‌ വഴി തെളിയിക്കും.

 വ്യായാമം നിര്‍ത്തുക

വ്യായാമം നിര്‍ത്തുക

വ്യായാമം ചെയ്യുന്നതില്‍ ഇടവേളകള്‍ എടുക്കാം എന്നാല്‍ ഇത്‌ നിര്‍ത്തുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മൊത്തം ദോഷമായി ബാധിക്കും.

മധുരപലഹാരം

മധുരപലഹാരം

ദിവസവും മധുര പലഹാരങ്ങള്‍ കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരായുടെ അളവ്‌ ഉയര്‍ത്തും. ഇത്‌ ശരീരത്തില്‍ ഇന്‍സുലീന്റെ ഉത്‌പാദനം കൂട്ടും. ഇടയ്‌ക്കിടെ മാത്രം മധുരം കഴിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ നല്ലത്‌.

ഒറ്റയ്‌ക്കിരിക്കുക

ഒറ്റയ്‌ക്കിരിക്കുക

ചുറ്റുമുള്ള ലോകത്തു നിന്നും മാറി ഒറ്റയ്‌ക്കിരിക്കാന്‍ ഇഷ്‌ടപ്പെടുന്നവരുണ്ട്‌. പക്ഷെ സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത്‌ മനസ്സിന്റെ ആരോഗ്യം നശിപ്പിക്കും. എകാന്തത രോഗ പ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും ഇത്‌ നിരവധി അസുഖങ്ങള്‍ വരാന്‍ കാരണമാവുകയും ചെയ്യും.

അമിതമായി കാപ്പി കുടി

അമിതമായി കാപ്പി കുടി

അമിതമായി കാപ്പി കുടിക്കുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാപ്പിയില്‍ ചേര്‍ക്കുന്ന ക്രീമും മറ്റും കലോറി കൂട്ടുന്നതിന്‌ കാരണമാകും.

വേഗത്തിലുളള കഴിക്കല്‍

വേഗത്തിലുളള കഴിക്കല്‍

കൂടുതല്‍ വിഭവങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാം കഴിക്കാന്‍ വേണ്ടി ചിലര്‍ വേഗത്തില്‍ കഴിക്കാറുണ്ട്‌. എന്നാല്‍, ഈ പ്രവര്‍ത്തി നിങ്ങളുടെ ദഹന സംവിധാനത്തെ തകര്‍ക്കും. പുളിച്ച്‌ തികട്ടലും വയറ്‌ വീര്‍ക്കലും ഒഴിവാക്കുന്നതിന്‌ സാവധാനത്തില്‍ ആവശ്യമുള്ളത്ര ഭക്ഷണം കഴിച്ച്‌ ശീലിക്കുന്നതാണ്‌ നല്ലത്‌.

മാംസാഹാര പ്രിയം

മാംസാഹാര പ്രിയം

വളരെ സ്വാദിഷ്‌ഠമാണ്‌ മാംസാഹാരങ്ങള്‍. എന്നാല്‍ ഇത്‌ എല്ലാ ദിവസവും ഇത്‌ കഴിക്കുന്നത്‌ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കുടല്‍ അര്‍ബുദ്ദത്തിനും കാരണമാകും. മാംസത്തില്‍ കൊഴുപ്പിന്റെ അളവ്‌ വളരെ കൂടുതലാണ്‌.

എന്നും ശരീരഭാരം നോക്കുക

എന്നും ശരീരഭാരം നോക്കുക

വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ എല്ലാ ദിവസവും ശരീരത്തിന്റെ ഭാരം നോക്കുന്നത്‌ കാണാം. എന്നാല്‍, എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത്‌ ഭക്ഷണശീലത്തില്‍ മാറ്റം വരാന്‍ കാരണമാകും. ഇത്‌ ആരോഗ്യത്തിന്‌ ദോഷകരമാണ്‌. അതുകൊണ്ട്‌ ഭക്ഷണ ശീലങ്ങള്‍ തുടരുകയും കൃത്യമായ ഇടവേളകളില്‍ മാത്രം ശരീര ഭാരം കണക്കാക്കുകയു ചെയ്യുക.

Read more about: health ആരോഗ്യം
English summary

Temptations Avoid For Good Health

Temptation is common in every life. Some temptations may be good that they give goods result. But some others causes serious problem either to oneself or to others,
X
Desktop Bottom Promotion