For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെര്‍വികല്‍ ക്യാന്‍സര്‍ തിരിച്ചറിയൂ

By Super
|

തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍
കാന്‍സര്‍. ഉയര്‍ന്ന തലത്തിലേക്ക് എത്തും വരെ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല.
സ്ത്രീകളില്‍ വ്യത്യസ്ത തോതില്‍ അസ്വസ്ഥതകള്‍ പ്രകടമാകാറുണ്ടെങ്കിലും പലരും അത് മാസമുറ സമയത്തെ
അസ്വസ്ഥതകളായേ ഗണിക്കാറുള്ളൂ.

യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ്. ഹ്യൂമണ്‍ പാപ്പിലോമാ വൈറസ് എന്നറിയപ്പെടുന്ന
രോഗാണു ആണ് ഈ കാന്‍സര്‍ ഉണ്ടാക്കുന്നത്. അമേരിക്കയില്‍ ഓരോ വര്‍ഷവും 12000 സ്ത്രീകള്‍ക്ക്
സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് കണക്കുകള്‍. നേരത്തേ കണ്ടത്തെിയാല്‍ ഇത് എളുപ്പം ചികില്‍സിച്ച്
മാറ്റാം.

അമിതമായ രക്തപ്രവാഹം

അമിതമായ രക്തപ്രവാഹം

സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ യോനിയിലൂടെഅമിത രക്തപ്രവാഹം കണ്ടുവരാറുണ്ട്. ഏറ്റകുറച്ചില്‍ ഉണ്ടാകാമെന്നതല്ലാതെ ഇതുപൂര്‍ണമായും നില്‍ക്കാറില്ല.

വെളുത്ത സ്രവം കൂടുതലായി വരുക -

വെളുത്ത സ്രവം കൂടുതലായി വരുക -

യോനിയില്‍ നിന്ന് വെളുത്ത നിറത്തിലുള്ള

സ്രവം കൂടുതലായി വരുകയാണ് മറ്റൊരു ലക്ഷണം. കട്ടിയില്‍ കഫം പോലെയുള്ള ഈ സ്രവത്തിന്‍െറ

അളവ് ആളുകളില്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലരുടെ സ്രവത്തിന് മണവും കാണും. ഗൈനക്കോളജിസ്റ്റിനെ കാണുന്ന

സമയം ഈ ഡിസ്ചാര്‍ജിനെ കുറിച്ച് സംസാരിക്കുക.

അടിവയറില്‍ വേദന ഇല്ലാതിരിക്കുക

അടിവയറില്‍ വേദന ഇല്ലാതിരിക്കുക

സാധാരണ ആര്‍ത്തവ ദിവസങ്ങളില്‍ അടിവയറില്‍ അനുഭവപ്പെടുന്ന വേദന ഇത്തരക്കാരില്‍

അനുഭവപ്പെടില്ല. മണിക്കൂറുകള്‍ മാത്രമാകും വേദന ഇല്ലാത്ത അവസ്ഥ. അതിന് ശേഷം ചെറുതോ രൂക്ഷമായതോ കഠിന വേദനയോ

അനുഭവപ്പെടും.

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോള്‍ വേദന

മൂത്രമൊഴിക്കുമ്പോഴോ മൂത്രസഞ്ചിക്കോ കഠിനമായ വേദന അനുഭവപ്പെടുന്നത് സെര്‍വിക്കല്‍

കാന്‍സര്‍ മൂര്‍ഛിച്ചതിന്‍െറ ലക്ഷണമാണ്. കാന്‍സര്‍ മൂത്രസഞ്ചിക്ക് സമീപത്തേക്ക് വ്യാപിക്കുമ്പോള്‍ ആണ് സാധാരണ വേദന അനുഭവപ്പെടാറ്.

രക്തസ്രാവം

രക്തസ്രാവം

രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ ഗര്‍ഭാശയമുഖ പരിശോധനയിലോ രക്തസ്രാവം ഉണ്ടാകുന്നത്

പെല്‍വിക്ക് കാന്‍സറിന്‍െറ ലക്ഷണമാണ്. ഗര്‍ഭാശയമുഖത്ത് ആയാസമോ അസ്വസ്ഥതയോ വരുന്നത് മൂലമാണ് ഇങ്ങനെ രക്തസ്രാവം ഉണ്ടാവുക. ചെറിയ തോതില്‍ മാത്രമാണ് രക്തസ്രാവമെങ്കില്‍ പേടിക്കേണ്ടതില്ല.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

രണ്ടാം സ്റ്റേജ് വരെയുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ ഫലപ്രദമാണ്.

ഗര്‍ഭപാത്രവും കാന്‍സര്‍ ബാധിച്ച പരിസത്തെ കോശങ്ങളും നീക്കുകയാണ് ശസ്ത്രക്രിയയില്‍

ചെയ്യുക. അണ്ഡാശയം, അണ്ഡവാഹിനികുഴല്‍ തുടങ്ങിയവയും നീക്കം ചെയ്യും.

റേഡിയേഷന്‍

റേഡിയേഷന്‍

ശസ്ത്രക്രിയക്ക് ശേഷവും നിലനില്‍ക്കുന്ന കാന്‍സര്‍ സെല്ലുകളെ നീക്കാന്‍ റേഡിയേഷനാണ്

ഉപയോഗിക്കുക. കോശവളര്‍ച്ചക്കുള്ളില്‍ റേഡിയോ ആക്ടീവ് വസ്തുക്കള്‍ വെച്ച് കോന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഇന്‍േറണല്‍ റേഡിയേഷന്ബ്രാക്കിതെറാപ്പി എന്നാണ് പറയുക. സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളില്‍ കീമോതെറാപ്പിക്ക് ഒപ്പം റേഡിയേഷനും ചെയ്യാറുണ്ട്.

കീമോതെറാപ്പി

കീമോതെറാപ്പി

ശരീരത്തിന്‍െറ കൂടുതല്‍ ഭാഗങ്ങളിലേക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ കീമോ തെറാപ്പി മാത്രമാണ് ഫലപ്രദമായ മാര്‍ഗം.

കഠിനമായ മരുന്നുകള്‍ ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുക. മുടികൊഴിച്ചില്‍, തളര്‍ച്ച തുടങ്ങിയവയും കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ കണ്ടുവരാറുണ്ട്.

English summary

Symptoms Of Cervical Caner

Cervical Cancer symptoms are often misinterpreted as PMS or Ovulationpains. The biggest difficulty in Cervical cancer is that it hardly shows any symptoms, not until it reaches a advanced stage, though it differs from woman to woman.
 
 
X
Desktop Bottom Promotion