For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവിധ തരം ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

|

ലോകമെമ്പാടുമുള്ള ജനങ്ങളെ പെട്ടെന്നു കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ക്യാന്‍സറെന്നു പറയാം. ഏതു പ്രായക്കാരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കീഴപ്പെടുത്താന്‍ കഴിവുള്ള ഒരു രോഗം.

വിവിധ തരം ക്യാന്‍സറുകളുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിയ്ക്കുന്ന പലരതരം ക്യാന്‍സറുകള്‍. ഓരോന്നിന്റെയും ലക്ഷണങ്ങളും വ്യത്യസ്തമാണ്.

വിവിധ തരം ക്യാന്‍സര്‍ ലക്ഷണങ്ങളെക്കുറിച്ചറിയൂ. തുടക്കത്തില്‍ ചികിത്സ നേടിയാല്‍ പെട്ടെന്നു തന്നെ പരിഹാരവും കണ്ടെത്താന്‍ കഴിയുമെന്നതു കൊണ്ട് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനം തന്നെ.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

മാറിടത്തിലുണ്ടാകുന്ന മുഴകളും തടിപ്പുകളുമെല്ലാമാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍. ദിവസങ്ങളും നിങ്ങള്‍ക്കു തന്നെ സ്തനപരിശോധന നടത്തി ഇവ കണ്ടെത്താന്‍ സാധിയ്ക്കും.

ബ്ലഡ് ക്യാന്‍സര്‍

ബ്ലഡ് ക്യാന്‍സര്‍

ഇടയ്ക്കിടെ വന്നു പോയിക്കൊണ്ടിരിക്കുന്ന പനിയാണ് ബ്ലഡ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. ഇത്തരം പനി അധികം ഊഷ്മാവുള്ളതുമാകില്ല.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

മലത്തിലുണ്ടാകുന്ന രക്താംശമാണ് കോളന്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. പൈല്‍സ് പോലുള്ള രോഗമങ്ങളും മലബന്ധവുമെല്ലാം രക്താംശത്തിനു കാരണമാകുമെങ്കിലും ഇടയ്ക്കിടെ മലത്തില്‍ രക്തം കാണുന്നത് കുടലിലെ ക്യാന്‍സര്‍ ലക്ഷണവുമാകാം.

ഗര്‍ഭാശയ ക്യാന്‍സര്‍

ഗര്‍ഭാശയ ക്യാന്‍സര്‍

മാസമുറ സമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിലോ മാസമുറ സമയത്തല്ലാതെ ബ്ലീഡിംഗുണ്ടാകുകയോ ചെയ്യുകയാണെങ്കില്‍ ഇഥ് ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണമാകാം.

ലംഗ്‌സ് ക്യാന്‍സര്‍

ലംഗ്‌സ് ക്യാന്‍സര്‍

ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇടയ്ക്കിടെ വരികയാണെങ്കില്‍ ഇത് ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണമാകാം. ശ്വസിക്കാന്‍ എപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും.

സ്‌കിന്‍ ക്യാന്‍സര്‍

സ്‌കിന്‍ ക്യാന്‍സര്‍

ചര്‍മത്തില്‍ നിറവ്യത്യാസമുണ്ടാവുകയോ മറുകുകള്‍ക്ക് പെട്ടെന്ന് വലിപ്പം വയ്ക്കുകയോ ചെയ്താല്‍ ഇത് സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.

വയറ്റിലെ ക്യാന്‍സര്‍

വയറ്റിലെ ക്യാന്‍സര്‍

ഭക്ഷണം കഴിച്ചാല്‍ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടനുഭപ്പെടുകയും വയറെരിയുകയും ചെയ്യുന്നത് സ്ഥിരമെങ്കില്‍ വയറ്റിലുണ്ടാകുന്ന ക്യാന്‍സറിന്റെ ലക്ഷണവുമാകാം.

ബ്രെയിന്‍ ട്യൂമര്‍

ബ്രെയിന്‍ ട്യൂമര്‍

കാഴ്ചയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അവ്യക്തത, എപ്പോവുമുണ്ടാകുന്ന തലവേദന, ഓര്‍മക്കുറവ് തുടങ്ങിയവ ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങളാകാം.

മൗത്ത് ക്യാന്‍സര്‍

മൗത്ത് ക്യാന്‍സര്‍

വായില്‍ മുറിവുകള്‍, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്, വായിലുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവ മൗത്ത് ക്യാന്‍സര്‍ ലക്ഷണങ്ങളാകാം.

English summary

Symptoms Different Types Cancer

As there are so many types of cancer, it is almost impossible to give a uniform set of signs that can help in cancer detection. Some common symptoms of cancer are fatigue, fever, low blood count and weight loss etc. But if you want to identify a particular type of cancer, you need more specific symptoms.
 
 
Story first published: Friday, June 14, 2013, 12:15 [IST]
X
Desktop Bottom Promotion