For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവാക്കാം കഫീന്‍

By Shibu T Joseph
|

മനസ്സിനും ശരീരത്തിനും ഒരുപോലെ ദോഷകരമാണ് കഫീന്‍ എന്ന ലഹരിപദാര്‍ത്ഥും. കഫീന്‍ അടങ്ങിയ കാപ്പി ഉന്‍മേഷം കൂട്ടുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. പക്ഷേ പലരും ഇന്നത്തെ വേഗത കൂടിയ ജീവിതശൈലിയില്‍ ജോലിസമയത്തിന് വേഗം കൂട്ടാനും അധികനേരം ഉന്‍മേഷത്തോടെയിരിക്കുവാനും കാപ്പി അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇത് തങ്ങളുടെ ശരീരത്തിന് വരുത്തിവെയ്ക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. മനുഷ്യശരീരത്തിന്റേയും മനസ്സിന്റേയും അവസ്ഥയേയും പെട്ടെന്ന് മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു പദാര്‍ത്ഥമാണ് കഫീന്‍

കാപ്പി മാത്രമല്ല. പല ശീതളപാനീയങ്ങളിലും എനര്‍ജി ഡ്രിങ്കുളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം 300 ഗ്രാമിലധികം കഫീന്‍ ശരീരത്തില്‍ ചെന്നാല്‍ നിങ്ങളുടെ ആരോഗ്യം കുഴപ്പത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനാല്‍ കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തുക.

ചില ഉപായങ്ങള്‍ ഇതാ,

മറുമരുന്നുകള്‍ കണ്ടെത്തുക

മറുമരുന്നുകള്‍ കണ്ടെത്തുക

കഫീന്‍ നല്‍കുന്ന ഉന്മേഷം നല്‍കാന്‍ കെല്‍പ്പുള്ള മറ്റു പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി അതിലേക്ക് ശ്രദ്ധ തിരിക്കുക. ഉദാ. ഗ്രീന്‍ടീ, കമോമീല്‍ടീ തുടങ്ങിയവ. ഉടന്‍ ഇതിലേയ്ക്ക് മാറണമെന്നില്ല, പതുക്കെ പതുക്കെ കഫീന്‍ പദാര്‍ത്ഥങ്ങള്‍ കുറച്ച് മറ്റുള്ളവയിലേയ്ക്ക് മാറുക,

ഡൈവേര്‍ട്ട്

ഡൈവേര്‍ട്ട്

ഉണര്‍വ് കിട്ടാനാണ് പലപ്പോഴും കഫീന്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. വിരസത തോന്നുമ്പോള്‍ കഫീന്‍ മറക്കുക. വിരസതയകറ്റുവാന്‍ മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഉദാ , മൊബൈല്‍ ഗെയിം, വീഡിയോ, യൂ ട്യൂബ് .ശരീരത്തിന് ഉണര്‍വ് നല്‍കുവാന്‍ ഈ വിനോദങ്ങള്‍ക്കും സാധിക്കും.

ഡയറ്റ്

ഡയറ്റ്

പലരും കഫീന്‍ ഉപയോഗിക്കുന്നത് തടി കുറയ്ക്കുവാനും കൂടിയാണ്. തടി കുറയുകയും ചെയ്യും ഊര്‍ജ്ജം ലഭിക്കുകയും ചെയ്യും. ടു ഇന്‍ വണ്‍ ഉപയോഗമാണ് പലരേയും കഫീനിലേയ്ക്ക് ആകര്‍ഷിക്കുന്നത്, എനര്‍ജി കൂട്ടാന്‍ വേറെയും വഴികളുണ്ട്. സാല്‍മണ്‍, മുട്ട തുടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഉറക്കം കുറയുന്നതാണ് ഉന്മേഷക്കുറവിനും ഊര്‍ജ്ജക്കുറവിനും പ്രധാന കാരണം. നന്നായി ഉറങ്ങുകയാണ് ഇതിന് ഒരു പ്രതിവിധി, ഒരു ദിവസത്തിന്റെ അലച്ചിലുകള്‍ മറക്കാനും വീണ്ടും എനര്‍ജറ്റിക് ആകുവാനും ഏക പോംവഴി നല്ല ഉറക്കം കിട്ടുകയെന്നതാണ്. രാത്രിയില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുക.

വ്യായാമം

വ്യായാമം

വ്യായാമത്തില്‍ ശ്രദ്ധയൂന്നുക. സ്വന്തം ആരോഗ്യത്തെ പറ്റി ബോധ്യമുണ്ടാവുക. ഇത് കഫീന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കും.

സ്‌നാക്‌സുകള്‍

സ്‌നാക്‌സുകള്‍

കഫീന്‍ ഉപയോഗിക്കുവാന്‍ തോന്നുന്ന നേരത്ത് ആരോഗ്യകരമായ സ്‌നാക്‌സുകള്‍ കഴിയ്ക്കാം. ഇത് ഈ ശീലത്തില്‍ നിന്നും വിടുതല്‍ നേടാന്‍ സഹായിക്കും.

Read more about: health ആരോഗ്യം
English summary

Steps To Quit Caffeine

Consumption of Caffeine is promoted as a stimulant to your fatigued body and mind. In moderation, caffeine intake is highly effective and healthy.
X
Desktop Bottom Promotion