For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെഡിറ്റേഷന്‍ ചെയ്യണോ?

|

ഇന്നത്തെ ജീവിതം പഴയതിനെ അപേക്ഷിച്ച് ടെന്‍ഷനും സ്‌ട്രെസുമെല്ലാം നിറഞ്ഞതാണെന്നു പറയാം. സൗകര്യങ്ങളും ടെക്‌നോളജിയും കൂടുന്തോറും ഒപ്പം ജീവിതത്തിന്റെ പിരിമുറുക്കങ്ങളും വര്‍ദ്ധിച്ചു വരുന്നു.

ഇത്തരമൊരു കാലഘട്ടത്തില്‍ ജീവിയ്ക്കുമ്പോള്‍ മെഡിറ്റേഷന്‍, യോഗ തുടങ്ങിയവയുടെ പ്രാധാന്യം എടുത്തു പറയണം.

മെഡിറ്റേഷന്‍ അഥവാ ധ്യാനം യോഗയില്‍ നിന്നും അല്‍പം വ്യത്യസ്തമാണെന്നു പറയാം. വീട്ടില്‍ നിങ്ങള്‍ക്കു തന്നെ മെഡിറ്റേഷന്‍ ചെയ്യാനുള്ള വിവിധ ഘട്ടങ്ങള്‍ താഴെപ്പറയുന്നു.

Meditation

മെഡിറ്റേഷന്‍ ചെയ്യാന്‍ ആദ്യമായി വേണ്ടത് പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവ ഉപേക്ഷിക്കുകയാണ്. കാരണം ധ്യാനത്തിന് ഏകാഗ്രതയുള്ളൊരു മനസു വേണം. മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ ഏകാഗ്രത കളയുന്നവ തന്നെ.

ധ്യാനം ചെയ്യാന്‍ പറ്റിയൊരു സ്ഥലം തെരഞ്ഞെടുക്കുക. തികച്ചും ശാന്തവും ഒറ്റപ്പെട്ടതുമായ ഒരു സ്ഥലമാണ് ഇതിനു വേണ്ടത്. മൊബൈല്‍, ടിവി എന്നിവയൊന്നും ശല്യം ചെയ്യാത്ത ഒരിടം.

മെഡിറ്റേഷന്റെ വിവിധ ഘട്ടങ്ങള്‍ വിവരിയ്ക്കുന്ന ചിത്രങ്ങളോ മറ്റോ ഉണ്ടാകുന്നതു നല്ലത്. സിഡികളുണ്ടെങ്കില്‍ നേരത്തെ ഇവ കണ്ടിരിക്കണം. ഇതെക്കുറിച്ചുള്ള പുസ്തങ്ങളും വായിക്കാം. നേരിട്ടു വേണ്ടവര്‍ക്ക് പരിശീലന ക്ലാസുകളിലും ചേരാം.

ധ്യാനിക്കുമ്പോള്‍ നിവര്‍ന്നിരിക്കുക. നിലത്തിരിക്കരുത്. യോഗ മാറ്റ്, പായ എന്നിവ ഉപയോഗിക്കാം. നിവര്‍ന്നിരുന്ന് കാലുകള്‍ മടക്കി ചമ്രം പടിഞ്ഞിരിക്കുക. കൈകള്‍ നിവര്‍ത്തി കാല്‍മുട്ടുകളില്‍ മലര്‍ത്തി വയ്ക്കാം.

നിങ്ങളുടെ ശരീരത്തിലേക്കു മനസിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിക്കരുത്. ചെയ്യുന്ന പ്രവൃത്തി മാത്രമയാരിക്കണം മനസില്‍. ശ്വാസം കഴിയാവുന്നത്ര ഉള്ളിലേക്കെടുക്കുകയും പുറന്തള്ളുകയും ചെയ്യണം.

ഓം പോലുള്ള മന്ത്രങ്ങള്‍ ഉറക്കെ ചൊല്ലുക. സാവധാനത്തില്‍, നമ്മുടെ ഉള്ളില്‍ നിന്നും വരുന്ന വിധത്തിലായിരിക്കണം ഇത് ചൊല്ലേണ്ടത്.

ഏകാഗ്രത പോകുന്നുവെന്നു തോന്നുന്നതു വരെ ധ്യാനത്തിലിക്കാം. മനസ് പിടിവിട്ടു തോന്നുന്നുവെന്നു തോന്നുമ്പോള്‍ മെഡിറ്റേഷന്‍ അവസാനിപ്പിക്കാം. ഇതിനായി ശരീരം റിലാക്‌സ് ചെയ്യുക. ശ്വാസം ദീര്‍ഘമായി ഉള്ളിലേക്കെടുക്കുകയും പുറന്തള്ളുകയും ചെയ്യണം.

English summary

Steps Do Meditation

Meditation is one of the best ways to reduce stress and lead a happy life. If you have lost faith in yourself, boost your self-esteem through meditation. You cannot just sit and meditate. You need to try the below steps to get the results of meditation. We are here to guide you step wise and help meditate.
 
 
Story first published: Wednesday, June 12, 2013, 15:20 [IST]
X
Desktop Bottom Promotion