For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരിവുള്ള ഭക്ഷണങ്ങള്‍ കരളിന് കേടോ?

|

ഇന്ത്യന്‍ ഭക്ഷണങ്ങള്‍ പൊതുവെ എരിവും മസാലുകളും കലര്‍ന്നതാണെന്നു പറയും. ഭക്ഷണത്തിന് രുചി നല്‍കാന്‍ ഇവ പ്രധാനമാണെങ്കിലും വയറിനും ആരോഗ്യത്തിനും എരിവും മസാലുകളും അധികം നല്ലതല്ല.

മസാലകള്‍ ലിവര്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചിലരെങ്കിലും ഭയപ്പെടുന്നുമുണ്ട്. ഇതില്‍ അല്‍പം വാസ്തവവുമുണ്ട്. കാരണം മിക്കവാറും മസാല കലര്‍ന്ന ഭക്ഷണങ്ങളെല്ലാം തന്നെ എണ്ണയുമുള്ളവയായിരിക്കും. എണ്ണയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടാനും ഇതുവഴി കരള്‍ രോഗങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്.

ഉണക്കമുളക്, ഗരം മസാല എന്നിവ ശരീരത്തില്‍ ചൂടുല്‍പാദിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നേരിട്ട് കരളിന് ദോഷം വരുത്തുന്നില്ല. എന്നാല്‍ മഞ്ഞപ്പിത്തം പോലുളള രോഗമാവസ്ഥകളില്‍ ഇവ കരളിന് ദോഷം ചെയ്യും. ഇതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

എല്ലാതരം മസാലുകളും ശരീരത്തിന് കേടല്ല. മഞ്ഞള്‍ പോലുള്ളവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മഞ്ഞള്‍ മാത്രമല്ല, ഇഞ്ചിയും കരളിനെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനുള്ള ഒരു വഴിയാണ്.

എ്ന്നു കരുതി ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും മസാലകള്‍ ഒഴിവാക്കണമെന്നില്ല. പാകത്തിനു കഴിച്ചാല്‍ ഇത് കരളിനു കേടല്ല. മസാലകള്‍ നേരിട്ട് കരളിനു കേടാണെന്നും പറയാനാവില്ല. എന്നാല്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ചില മസാലകളെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മസാലയും എണ്ണയും ഒരുമിച്ചുള്ള ഭക്ഷണങ്ങള്‍.

English summary

Spicy Food Effect Liver

We know that spicy food is taboo when you are suffering from liver problems. However, you may not be sure whether liver diseases are caused by spicy food or not.
X
Desktop Bottom Promotion