For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരസ്വപ്നങ്ങള്‍ കണ്ടുറങ്ങാം...

By Super
|

സ്വന്തം ഇച്ഛക്കനുസൃതമല്ലാതെ ഉറക്കത്തില്‍ മനസിലുണ്ടാവുന്ന വികാരങ്ങളെയും, കാഴ്ചകളെയും, അനുഭവങ്ങളെയുമൊക്കയാണല്ലോ സ്വപ്നം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാവരും തന്നെ നല്ല സ്വപ്നങ്ങള്‍ കാണാനിഷ്ടപ്പെടുന്നവരാണ്. ഉറക്കത്തില്‍ മധുരസ്വപ്നങ്ങള്‍ കാണാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. കണ്ണ് ചിമ്മുന്ന ഉറക്കത്തിന്‍റെ അവസ്ഥയെ റാപ്പിഡ് ഐ മൂവ്മെന്‍റ് സ്ലീപ്പ് എന്നും കണ്ണ് ചിമ്മാത്ത ഉറക്കത്തെ നോണ്‍ റാപ്പിഡ് ഐ മൂവ്മെന്‍റ് സ്ലീപ്പ് എന്നും പറയുന്നു (REM and non-REM). ഈ ഘട്ടങ്ങള്‍ ഓരോ 90 മിനുട്ടിലും മാറി വരുന്നു. സ്വപ്നങ്ങള്‍ കാണുന്നത് നോണ്‍ റാപ്പിഡ് ഐ മൂവ്മെന്‍റ് സ്ലീപ്പിലാണ്.

ദുസ്വപ്നങ്ങളുണ്ടാകുന്നത് ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള പേടിപ്പെടുത്തുന്ന ചിന്തകളും, കാഴ്ചകളും, ലഹരി ഉപയോഗവും തുടങ്ങിയവ കൊണ്ടാണ്. ദുസ്വപ്നങ്ങള്‍ നിദ്രക്ക് ഭംഗം വരുത്തുന്നതിനാല്‍ സുഖനിദ്രക്ക് നല്ല സ്വപ്നങ്ങള്‍ കാണണം.

നല്ല സ്വപ്‌നങ്ങള്‍ കാണാനും നല്ല ഉറക്കം ലഭിയ്ക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

രാത്രിയില്‍ കിടക്കുന്നതിന് മുമ്പായി ഹൊറര്‍ സിനിമകള്‍ കാണാതിരിക്കുക. ഭയം ജനിപ്പിക്കുന്ന പുസ്തകങ്ങളും വായിക്കരുത്. ഇത് ദുസ്വപ്നങ്ങള്‍ കാണാനിടയാക്കും.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കിടക്കുന്നതിന് മുമ്പായി റിലാക്സ് ചെയ്യുക. മനസംഘര്‍ഷത്തോടെ ഉറങ്ങാന്‍ കിടക്കുന്നത് ദുസ്വപ്നങ്ങള്‍ക്ക് കാരണമാകും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി പാട്ട് കേള്‍ക്കുകയോ, പുസ്തകം വായിക്കുകയോ, ധ്യാനിക്കുകയോ, ടബ്ബില്‍ കിടക്കുകയോ ചെയ്ത് റിലാക്സ് ചെയ്യാം.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കിടപ്പ് മുറി കഴിയുന്നത്ര മനോഹരമായി സൂക്ഷിക്കുക. കിടപ്പുമുറിയില്‍ സാധിക്കുന്ന സൗകര്യങ്ങളും വേണം. ഇഷ്ടപ്പെടുന്ന നിറത്തിലുള്ള കിടക്കവിരിയും, ജനാലവിരികളും, റൂമിലെ ചൂടും അനുയോജ്യമായ തരത്തില്‍ ക്രമീകരിക്കുക.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കിടക്കുന്നതിന് തൊട്ടുമുമ്പായി തിന്നുകയോ കുടിക്കുകയോ ചെയ്യാതിരിക്കുക. ഉറങ്ങാന്‍ പോവുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായി ഭക്ഷണം കഴിച്ചിരിക്കണം. വെള്ളം കുടിച്ച് ഉടനേ ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കിടക്ക് മൂത്രം ഒഴിക്കാന്‍ പോകേണ്ടിവരും.ഇത് നിദ്രാഭംഗം വരുത്തുമെന്ന് പറയേണ്ടതില്ലല്ലോ.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കൃത്യസമയത്ത് കിടക്കുകയും, എഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ല ഉറക്കം കിട്ടാറുണ്ട്. സ്ഥിരമായി ഒരേ സമയത്തിലുള്ള ഉറക്കം വഴി വിശ്രമിക്കേണ്ടുന്ന സമയം ശരീരത്തിന് തനിയെ തിരിച്ചറിയാനാവും.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കിടപ്പിന് സുഖം നല്കുന്ന തലയിണ ഉപയോഗിക്കുക. അതുപോലെ കിടക്കയും ശരീരത്തിന് സുഖകരമായ തരത്തിലുള്ളതാവണം. വേണമെങ്കില്‍ പല കിടക്കകളും, തലയിണയും പരീക്ഷിച്ച് നോക്കാം.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

കിടക്കുന്നതിന് മുമ്പ് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. ഇത് ഉറക്കത്തെ അകറ്റാനിടയാക്കും.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

ലഹരിപദാര്‍ത്ഥങ്ങളും, മദ്യവും കിടക്കുന്നതിന് മുമ്പായി ഉപയോഗിക്കാതിരിക്കുക. ആല്‍ക്കഹോള്‍, നിക്കോട്ടിന്‍, കഫീന്‍, രക്തസമ്മര്‍ദ്ധത്തിനുള്ള ഗുളികകള്‍, മാനസികസമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ എന്നിവയൊക്കെ ഇതില്‍ പെടും.

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

മധുരസ്വപ്‌നങ്ങള്‍ കണ്ടുറങ്ങാം

പതിവായി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. രാവിലെയും, ഉച്ചകഴിഞ്ഞും വ്യായാമം ചെയ്താല്‍ രാത്രിയില്‍ സുഖകരമായ ഉറക്കം കിട്ടുമെന്ന് ഉറപ്പ്.

Read more about: sleep ഉറക്കം
English summary

Health, Body, Food, Exercise, Relax, Cinema, Read, Book,

Dream consists of a variety of ideas, emotions, sensations, or images that occur involuntarily in the mind when people are asleep. Of course most people prefer a beautiful dream while sleeping. There are several ways you can do that you have a beautiful dream.
X
Desktop Bottom Promotion