For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

|

നല്ല ഉറക്കം ശാരീരിക മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല.

രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ ഈ ഒരു കാരണം മാത്രം മതിയാകും.

നല്ല ഉറക്കം നാം പ്രതീക്ഷിക്കാത്ത പല ഗുണങ്ങളും തരുന്നുണ്ട്. ഇവയെക്കുറിച്ച് അറിയൂ.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

നല്ലപോലെ ഉറങ്ങുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കും. തലച്ചോറിന് വിശ്രമം കിട്ടുമ്പോള്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ആയുസ് വര്‍ദ്ധിപ്പിക്കാനു ഉറക്കത്തിനു സാധിയ്ക്കും. ദിവസവും അഞ്ചു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ ആയുര്‍ദൈര്‍ഘ്യം കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

നല്ല ഉറക്കം ബിപി കുറയ്ക്കാനും സഹായിക്കും. പൊതുവെ ഉറക്കക്കുറവുള്ളവരില്‍ ബിപിയും കാണാറുണ്ട്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കം ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണക്കാനും മുറിവുകളുണ്ടാകാതിരിക്കാനും സഹായിക്കും. ഇതും പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

കാര്യക്ഷമതയും സര്‍ഗാത്മകമായ കഴിവുകളും വര്‍ദ്ധിപ്പിക്കാനും ഉറക്കം സഹായിക്കും. ഉറക്കം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

സ്‌പോര്‍ട്‌സിലുള്ള കഴിവ് വര്‍ദ്ധിപ്പിക്കാന്‍ ഉറങ്ങുന്നതു നല്ലതാണെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദിവസം 10 മണിക്കൂര്‍ ഉറങ്ങുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ കാര്യക്ഷമത വര്‍ദ്ധിയ്ക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചു.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കക്കുറവ് കുട്ടികളില്‍ പഠനവൈകല്യങ്ങളുണ്ടാക്കും. സ്ലീപ് ആപ്‌നിയ, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിയ്ക്കുക, ശ്വസനതടസമുണ്ടാവുക തുടങ്ങിയവ കുട്ടികളെ ബാധിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ്. ഇത് ക്ലാസിലും പഠനത്തിലും ശ്രദ്ധക്കുറവുണ്ടാക്കും.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

വേണ്ട രീതിയില്‍ ഉറങ്ങുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുള്ള ഒരു വഴി കൂടിയാണ്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

തടി കുറയ്ക്കാനും നല്ല ഉറക്കം സഹായിക്കും. ദിവസവും പാകത്തിന് ഉറങ്ങുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 59 ശതമാനം വേഗത്തില്‍ തടി കുറയും.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

സ്‌ട്രെസ് കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഉറക്കം. ഉറക്കക്കുറവായിരിക്കും ചിലരില്‍ സ്‌ട്രെസിനുള്ള കാരണം.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഡിപ്രഷനുള്ള ഒരു പ്രധാന കാരണവും ഉറക്കക്കുറവാണ്. ഉറക്കമില്ലാത്തത് ക്ഷീണവും ഒപ്പം ഡിപ്രഷനും വരുത്തി വയ്ക്കും. ഡിപ്രഷനുള്ള ഒരു പരിഹാരമാര്‍ഗവും ഉറക്കമാണ്.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ചര്‍മസൗന്ദര്യത്തിനുള്ള നല്ലൊരു വഴി കൂടിയാണ് ഉറക്കം. ഉറങ്ങുമ്പോഴാണ് ചര്‍മത്തിലെ കോശങ്ങള്‍ കേടുപാടുകള്‍ തീര്‍ക്കുന്നത്. ഉറങ്ങുന്നത് ചര്‍മസൗന്ദര്യത്തെ സഹായിക്കും.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

മുടികൊഴിച്ചിലിനുള്ള ഒരു കാരണവും ഉറക്കക്കുറവാകാം. മറ്റു പ്രശ്‌നങ്ങളല്ലാ മുടികൊഴിച്ചിലിനു കാരണമെങ്കില്‍ ഉറക്കം കുറവാണോയെന്നു കണ്ടെത്തൂ.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ടൈപ്പ് 2 ഡയബെറ്റിസിനുള്ള ഒരു കാരണവും ഉറക്കക്കുറവു തന്നെയാണ്. ശരീരം ഇന്‍സുലിനോട് പ്രതികരിക്കാതിരിക്കുമ്പോഴാണ് ടൈപ്പ് 2 പ്രമേഹമുണ്ടാവുക. ഉറങ്ങാതിരിക്കുമ്പോള്‍ ഇതിനു സമാനമായി അവസ്ഥയുണ്ടാകും.

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കത്തിന്റെ ആരോഗ്യവശങ്ങള്‍

ഉറക്കക്കുറവ് കോള്‍ഡ്, ഫഌ തുടങ്ങിയ അസുഖങ്ങള്‍ക്ക വഴിയൊരുക്കും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് ഇത് സംഭവിക്കുക. ഉറക്കക്കുറവ് പ്രതിരോധശേഷി കുറയ്ക്കും.

Read more about: sleep ഉറക്കം
English summary

Sleep, Health, Body, Diabetes, Cholesterol, Cold, Weight, Skin,Blood Pressure, ഉറക്കം, ആരോഗ്യം, ശരീരം, പ്രമേഹം, ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍, കോള്‍ഡ്, തടി, മുടി, ചര്‍മം

Adequate sleep is a key part of a healthy lifestyle, and can benefit your heart, weight, mind, and more.
Story first published: Friday, March 15, 2013, 12:46 [IST]
X
Desktop Bottom Promotion