For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളിന്റെ ആരോഗ്യത്തിന് ചില വഴികള്‍

|

സിഗരറ്റും മദ്യവും ഒഴിവാക്കുന്നതോടെ രോഗങ്ങളില്‍ നിന്ന് മോചനവും മികച്ച ശാരീരികാരോഗ്യവും കൈവരുമെന്നാണ് ബഹുഭൂരിപക്ഷം പേരുടെയും ചിന്ത. കരളിൻറെ ആരോഗ്യം മികച്ച ശാരീരികാരോഗ്യത്തില്‍ പ്രധാനമാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ ആരും കരളിൻറെ ആരോഗ്യം സംബന്ധിച്ച് കരുതല്‍ എടുക്കാറില്ല എന്നതാണ് വസ്തുത.

പ്രശ്നമുള്ള കരളിൻറെ ആദ്യ ലക്ഷണം അടിവയറിൻറെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് വായിക്കൂ;

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങളും ജങ്ക് ഫുഡ്സും നിങ്ങളുടെ കരളിന് ഒട്ടും നല്ലതല്ല. ശരീരത്തിലെ കൊഴുപ്പിൻറെ അധികരിച്ച അളവ് കരളി ൻറെ സാധാരണ പ്രവര്‍ത്തനത്തെ ഒരു വിധത്തില്‍ അല്ലെങ്കിൽ മറ്റൊരു വിധത്തില്‍ ബാധിക്കും.

അമിത മദ്യപാനം

അമിത മദ്യപാനം

മദ്യപാനം കരളിന് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം മൂന്നോ നാലോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ഡോക്ടറുടെ സഹായം തേടണം.

പുകവലി

പുകവലി

ദൂഷ്യവശങ്ങള്‍ എത്ര കേട്ടാലും ഈ ശീലത്തെ അത്ര പെട്ടന്നൊന്നും മാറ്റാന്‍ കഴിയില്ല. പുകവലിയോടുള്ള അഭിനിവേശം എളുപ്പത്തിലാകും മുളപൊട്ടുക. ഇത് നിങ്ങളുടെ ശാരീരികാവയവങ്ങളുടെ നാശത്തിനാകും വഴിയൊരുക്കുക.

മടി

മടി

ടി.വിക്ക് മുന്നില്‍ കുത്തിയിരിക്കുന്നവര്‍ രോഗങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുക. തൊട്ടടുത്ത മാര്‍ക്കറ്റിലേക്ക് നടന്നുപോകാതെ കാറോ സ്കൂട്ടറോ എടുത്ത് പോകുന്നവരില്‍ കരള്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്.

ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍

ഭാരം കുറക്കാനുള്ള ഭക്ഷണരീതികള്‍

ഭാരം കുറക്കാനുള്ള പ്രത്യേക ഭക്ഷണ രീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. കരളില്‍ അനാവശ്യ സമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കുകയാണ് ചെയ്യുക.

എന്താണ് പരിഹാരം

എന്താണ് പരിഹാരം

കരള്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിത രീതിയും പിന്തുടര്‍ന്നാല്‍ ഒരളവുവരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍,പതിവായുള്ള രക്ത പരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാക്കാം.

Read more about: liver കരള്‍
English summary

Simple-ways Keep Liver Healthy

Liver is an important part of human body. There are different factors that affect the health of liver,
Story first published: Monday, November 11, 2013, 15:51 [IST]
X
Desktop Bottom Promotion