For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത ഉറക്കം ആപത്ത്‌

By Super
|

ഉറങ്ങാന്‍ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഒരു ദിവസത്തെ അധ്വാനത്തിന്‌ ശേഷം സുഖമായൊന്ന്‌ ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്‌ നാം. അല്ലെങ്കില്‍ തന്നെയും ആരോഗ്യപരമായ ജീവിതത്തിന്‌ മതിയായ ഉറക്കം ആവശ്യമാണ്‌. ഉറക്കമില്ലായ്‌മ നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകാമെന്ന കാര്യവും നമുക്ക്‌ എല്ലാവര്‍ക്കും അറിയാം. ഉറക്കമില്ലായ്‌മ പരിഹരിക്കാന്‍ ചികിത്സയും മരുന്നുകളും വീട്ടില്‍ തന്നെ ചെയ്യാവുന്ന പൊടിക്കൈകളും ഉപയോഗിക്കേണ്ടി വരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

ഇനി ഒരാള്‍ക്ക്‌ ഉറക്കം കൂടുതലാണെന്ന്‌ കരുതുക. ഇത്‌ കൊണ്ട്‌ പ്രത്യേകിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ? അമിതമായി ഉറങ്ങുന്നത്‌ കൊണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നതാണ്‌ വസ്‌തുത. അമിത ഉറക്കവും അതുമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും എങ്ങനെ ഒഴിവാക്കാമെന്നതിനെ കുറിച്ചാണ്‌ ഇവിടെ വിവരിക്കുന്നത്‌.

പ്രമേഹം

പ്രമേഹം

ആവശ്യത്തിന്‌ ഉറങ്ങാത്തതും അമിതമായി ഉറങ്ങുന്നതും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.

അമിതവണ്ണം

അമിതവണ്ണം

ഉറക്കം കുറഞ്ഞവരിലും കൂടുതല്‍ സമയം ഉറങ്ങുന്നവരിലും അമിതവണ്ണം കണ്ടുവരാറുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ നടന്ന പഠനങ്ങളും ഈ കണ്ടെത്തല്‍ ശരിവയ്‌ക്കുന്നു. ഒരു വിഭാഗം ആളുകളില്‍ ആറു വര്‍ഷക്കാലമാണ്‌ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്‌. ഒരുദിവസം 9-10 മണിക്കൂര്‍ ഉറങ്ങുന്നവരുടെ ശരീരഭാരം ദിവസം 7-8 മണിക്കൂര്‍ ഉറങ്ങുന്നവരുടെ ശരീര ഭാരത്തേക്കാള്‍ 21 ശതമാനം കൂടുതലാണെന്ന്‌ പഠനത്തില്‍ വ്യക്തമായി.

തലവേദന

തലവേദന

അവധിക്കാലത്തും വാരാന്ത്യങ്ങളിലും അമിതമായി ഉറങ്ങുന്നത്‌ മൂലം ചിലര്‍ക്ക്‌ ശക്തമായ തലവേദന അനുഭവപ്പെടാറുണ്ട്‌. തലച്ചോറില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സെറോടോണിന്‍ പോലുള്ള ചില ന്യൂറോട്രാന്‍സ്‌മിറ്ററുകളെ അമിത ഉറക്കം ബാധിക്കുന്നത്‌ കൊണ്ടാണ്‌ ഈ രീതിയില്‍ തലവേദന ഉണ്ടാകുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു.

നടുവേദന

നടുവേദന

നടുവേദന മൂലം ബുദ്ധിമുട്ടുന്നവരോട്‌ തല നേരേ വച്ച്‌ കിടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌ പതിവാണ്‌. പ്രത്യേക നിലയില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നത്‌ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുമെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. അതിനാല്‍ കഴിയുന്നിടത്തോളം അമിത ഉറക്കം ഒഴിവാക്കാന്‍ ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു.

വിഷാദരോഗം

വിഷാദരോഗം

ആവശ്യത്തിന്‌ ഉറങ്ങാത്തവരിലാണ്‌ സാധാരണഗതിയില്‍ വിഷാദരോഗം കണ്ടുവരുന്നത്‌. എന്നാല്‍ വിഷാദരോഗികളില്‍ 15 ശതമാനം പേര്‍ അമിതമായി ഉറങ്ങുന്നവരാണ്‌. അമിത ഉറക്കം വിഷാദരോഗം കൂടുതല്‍ വഷളാക്കാനുള്ള സാധ്യതയുണ്ട്‌. കാരണം വിഷാദരോഗത്തില്‍ നിന്ന്‌ മുക്തി നേടാന്‍ ശരിയായ രീതിയില്‍ ഉറങ്ങേണ്ടത്‌ അത്യാവശ്യമാണ്‌.

ഹൃദ്‌രോഗം

ഹൃദ്‌രോഗം

72000 പേരെ ഉള്‍പ്പെടുത്തി നഴ്‌സുമാരുടെ ആരോഗ്യം സംബന്ധിച്ച ഒരു പഠനം നടത്തുകയുണ്ടായി. ഈ പഠനത്തിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉറക്കവും ഹൃദ്‌രോഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു. രാത്രിയില്‍ 9-11 മണിക്കൂര്‍ ഉറങ്ങുന്നവരില്‍ എട്ടു മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ ഹൃദ്‌രോഗ സാധ്യത 38 ശതമാനം കൂടുതലാണെന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍.

 മരണം

മരണം

ഒരു ദിവസം എട്ട്‌ മണിക്കൂര്‍ ഉറങ്ങുന്നവരുടേതുമായി താരതമ്യം ചെയ്‌താല്‍ രാത്രിയില്‍ ഒമ്പത്‌ മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവരില്‍ മരണനിരക്ക്‌ കൂടുതലാണെന്ന്‌ തെളിയിക്കുന്ന നിരവധി പഠനറിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്‌.

നേരത്തേ ഉണരാന്‍ തീരുമാനിക്കുക

നേരത്തേ ഉണരാന്‍ തീരുമാനിക്കുക

അമിത ഉറക്കം ഒഴിവാക്കാന്‍ എളുപ്പ മാര്‍ഗ്ഗങ്ങളൊന്നുമില്ല. നേരത്തേ ഉണരുക എന്നത്‌ തന്നെയാണ്‌ ഇതിനുള്ള മാര്‍ഗ്ഗം. കൂടുതല്‍ നേരം കിടക്കാന്‍ ആഗ്രഹിക്കുന്നത്‌ കൊണ്ടാണ്‌ നിങ്ങള്‍ അമിതമായി ഉറങ്ങുന്നത്‌. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നതിന്റെ ഭാഗമായി പലരും കിടക്കയില്‍ തന്നെ സമയം ചെലവഴിക്കാറുണ്ട്‌. ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ന്നാലല്ലേ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരൂ!

 അമിത ഉറക്കം ഉപേക്ഷിക്കാന്‍ സ്വയം പ്രേരിപ്പിക്കുക

അമിത ഉറക്കം ഉപേക്ഷിക്കാന്‍ സ്വയം പ്രേരിപ്പിക്കുക

ഇത്‌ പല രീതിയില്‍ ചെയ്യാം. വളരെ ലളിതമായ ഒരു രീതി ഇവിടെ പറയാം.

a. അമിത ഉറക്കം നിര്‍ത്തുന്നതിന്‌ വ്യക്തവും ശക്തവുമായ ഒരു കാരണം കണ്ടെത്തുക

b. ശുഭാപ്‌തി വിശ്വാസം തുടിക്കുന്ന ഒരു വര്‍ത്തമാനകാല വാചകമായി ഇത്‌ എഴുതുക (ഉദാ: എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക്‌ എഴുന്നേല്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുകയും സന്തോഷിക്കുകയും ചെയ്യുന്നു.)

c. പതിവായി ഇത്‌ വായിക്കുക, എഴുതുക, വീണ്ടും എഴുതുക. കിടക്കുന്നതിന്‌ മുമ്പെങ്കിലും ഇക്കാര്യങ്ങള്‍ ചെയ്യുക.

ധാരണകള്‍ മാറ്റുക

ധാരണകള്‍ മാറ്റുക

ഉറക്കത്തിനെ കുറിച്ചും ഉണരുന്നതിനെ കുറിച്ചുമുള്ള ധാരണകള്‍ മാറ്റുക

നിങ്ങള്‍ ഉറങ്ങുന്നത്‌ ജീവിക്കാന്‍ വേണ്ടി മാത്രമാണെന്നും മറ്റൊരു പ്രാധാന്യവും അതിനില്ലെന്നും ചിന്തിക്കുക.

ഉറക്കം ക്രമീകരിക്കുക

ഉറക്കം ക്രമീകരിക്കുക

എല്ലാ ദിവസവും കൃത്യസമയത്ത്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുക. അല്ലെങ്കില്‍ കൃത്യസമയത്ത്‌ ഉണരാനെങ്കിലും ശ്രമിക്കുക. ഇത്തരം അവസരങ്ങളില്‍ എത്രനേരം ഉറങ്ങി എന്നതിനെ കുറിച്ച്‌ ചിന്തിക്കരുത്‌.

ഉറക്കം മെച്ചപ്പെടുത്തുക

ഉറക്കം മെച്ചപ്പെടുത്തുക

നല്ല ഉറക്കം കിട്ടുന്നതിന്‌ പല കാര്യങ്ങളും ചെയ്യാനാകും. നന്നായി ഉറങ്ങുന്നവര്‍ കുറച്ച്‌ സമയം മാത്രമേ ഉറങ്ങൂ. മാത്രമല്ല ഉണര്‍ന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ ഇവര്‍ ഊര്‍ജ്ജസ്വലരുമായിരിക്കും.

a. കൃത്യസമയത്ത്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുക.

b. ഉച്ചയ്‌ക്ക്‌ ശേഷം കോഫി കുടിയ്‌ക്കുന്നത്‌ ഒഴിവാക്കുക.

c. കിടക്കുന്നതിന്‌ മുമ്പ്‌ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്‌.

d. എല്ലാ ദിവസവും കുറഞ്ഞത്‌ രണ്ട്‌ മണിക്കൂറെങ്കിലും കണ്ണുകളില്‍ സൂര്യപ്രകാശം ഏല്‍ക്കുക.

Read more about: sleep ഉറക്കം
English summary

Side Effects Of Ovesleeping

Everybody likes sleeping. There is nothing better after a long day’s work than to crawl into a comfy bed and take a nap. It is also something that we all do. Everyone needs sleep. It is good for us. That is what we have been told all of our lives. A lack of sleep can cause a lot of problems for a person. You hear that everywhere. That is why there are plenty of treatments, medications and home remedies to deal with issues like insomnia.
X
Desktop Bottom Promotion