For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

|

മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖങ്ങളില്‍ ഗുരുതരമായ ഒന്നു തന്നെയാണെന്നു പറയാം. വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഈ രോഗം മരണകാരണം വരെയാകാം.

ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതാണ് പലപ്പോഴും അസുഖങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത്. മഞ്ഞപ്പിത്തത്തിന്റെ കാര്യവും ഇതുതന്നെ. ഇതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയൂ. കരള്‍ അപകടത്തിലാകുന്നതിനു മുന്‍പ് രക്ഷപ്പെടാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞനിറത്തില്‍ മൂത്രം പോകുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. കുറേ നേരം മൂത്രമൊഴിക്കാതിരുന്നാലോ വെള്ളം കുടിക്കാതിരുന്നാലോ മൂത്രം മഞ്ഞനിറത്തിലാകാം. എന്നാല്‍ ഇത് മഞ്ഞപ്പിത്ത ലക്ഷണം കൂടിയാണെന്ന് മനസിലാക്കാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

ചര്‍മത്തിലും കണ്ണിലും മഞ്ഞ നിറം കാണുന്നതും മഞ്ഞപ്പിത്തലക്ഷണമാണ്. സാധാരണയായി മഞ്ഞപ്പിത്തം കൂടുതലാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

വയറിനു വേദനയനുഭവപ്പെടുന്നതും മഞ്ഞപ്പിത്ത ലക്ഷണം തന്നെയാണ്. ഈ വേദന വാരിയെല്ലിനു കീഴെയായി വയറിന്റെ വലതു വശത്താണ് അനുഭവപ്പെടുക. ഈ വേദന പുറകില്‍ കരളിന്റെ ഭാഗത്തേക്കായി വ്യാപിക്കുന്നതായും അനുഭവപ്പെടും.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

സന്ധിവേദന പലവിധ കാരണങ്ങള്‍ കൊണ്ട് അനുഭവപ്പെടാം. മഞ്ഞപ്പിത്തവും ഇതിലൊരു കാരണം തന്നെയാണ്. മറ്റു മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ക്കൊപ്പം സന്ധിവേദന കൂടിയുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്തം അധികമാകുമ്പോള്‍ ഛര്‍ദിക്കുന്നതും സാധാരണം. വളരെ ഗുരുതരമായ അവസ്ഥയാണെങ്കില്‍ രക്തം വരെ ഛര്‍ദിക്കാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. ബിലിറൂബിന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതാണ് ഇതിനു കാരണം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

പനിയും കുളിരുമെല്ലാം മഞ്ഞപ്പിത്തമുള്ളവര്‍ക്കും അനുഭവപ്പെടാം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്തമുള്ളവര്‍ക്ക് ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണം.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്തമുള്ളവരുടെ മലം ഇരുണ്ട നിറത്തിലാണ് കാണപ്പെടുക. ഇതിനു കാരണവും ബിലിറൂബിന്‍ പ്രക്രിയകള്‍ തടസപ്പെടുന്നതു തന്നെ.

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തിരിച്ചറിയാം

വിശപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ടെങ്കിലും മഞ്ഞപ്പിത്തലക്ഷണങ്ങളില്‍ ഇതും പെടും.

Read more about: disease അസുഖം
English summary

Health, Disease, Liver, Fever, Jaundice, ആരോഗ്യം, ശരീരം, മഞ്ഞപ്പിത്തം, പനി,

Jaundice is categorized into three types. Pre-hepatic jaundice, which occurs due to increased destruction of red cells. Hepatic jaundice, which occurs due to liver cell damage and Post-hepatic jaundice, which occurs due to obstruction in the flow of bile.
X
Desktop Bottom Promotion