For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങുമ്പോള്‍ ഇറുകിയ ബ്രാ ധരിക്കാമോ?

By Super
|

ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കണോ വേണ്ടയോ എന്നത്‌ ഇന്നും സ്‌ത്രീകളുടെ സ്വകാര്യ സംഭാഷണത്തിനിടയിലെ സാധാരണ തര്‍ക്ക വിഷമാണ്‌. ഈ ചോദ്യം പത്ത്‌ സ്‌ത്രീകളോട്‌ ചോദിക്കുകയാണെങ്കില്‍ ഒരു സംശയവുമില്ല പത്ത്‌ വ്യത്യസ്‌തങ്ങളായ ഉത്തരങ്ങളായിരിക്കും ലഭിക്കുക. എന്നാല്‍, ഈ ചോദ്യം ഏതെങ്കിലും വിദഗ്‌ധരോടാണ്‌ ചോദിക്കുന്നതെങ്കില്‍, ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത്‌ ഒരു പ്രശ്‌നം അല്ല, എന്നാല്‍ സുഖകരമായത്‌ വേണം തിരഞ്ഞെടുക്കാന്‍ എന്നായിരിക്കും അവര്‍ പറയുക. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നതാണ്‌ ചില സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ സുഖകരം, എന്നാല്‍ മറ്റ്‌ ചിലര്‍ ബ്രാ ധിരിക്കുന്നത്‌ മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ ആകുലരായിരിക്കും.

ഭാരം കുറഞ്ഞ,നാടയില്ലാത്ത ബ്രാ അല്ലെങ്കില്‍ ബ്രായോട്‌ കൂടിയ കാമിസോള്‍ ശൈലിയിലുള്ള പൈജമ ടോപ്പുകള്‍ എന്നിവ തിരഞ്ഞെടുക്കുന്നത്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ സുഖപ്രദമായിരിക്കും. വളരെ ഇറുകിയതും കട്ടിയുള്ളതുമായ ബ്രാകള്‍ തിരഞ്ഞെടുക്കരുത്‌. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കണോ വേണ്ടയോ എന്നത്‌ വ്യക്തിപരമായ താല്‍പര്യത്തിന്‌ അനുസരിച്ചാണ്‌ ചെയ്യേണ്ടത്‌. എന്നാല്‍, അനുയോജ്യമായ വലുപ്പത്തിലും രൂപത്തിലും അല്ലാത്ത ബ്രാ ധരിക്കുന്നത്‌ ഒരു തെറ്റായ തീരുമാനമായിരിക്കും. ഗര്‍ഭിണികളും കുഞ്ഞുങ്ങള്‍ക്ക്‌ മുലകൊടുക്കുന്നവരും ഏറ്റവും ഇണങ്ങുന്ന ബ്രാ ധരിക്കുന്നതാണ്‌ ഉചിതം.

Reasons Why Not To Wear Tight Bra While Sleeping

ആരോഗ്യത്തിന്‌ ഗുണകരമല്ലാത്തതിനാലാണ്‌ ഉറങ്ങുമ്പോള്‍ ഇറുകിയ ബ്രാ ധരിക്കരുതെന്ന്‌ പറയുന്നത്‌. ഉറങ്ങുമ്പോള്‍ അടിയില്‍ നാടയോടു കൂടിയ ഇറുകിയ ബ്രായാണ്‌ ധിരിക്കുന്നതെങ്കില്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരും .

ഉറങ്ങുമ്പോള്‍ ഇറുകിയ ബ്രാ ധരിക്കുന്നത്‌ മൂലമുള്ള പ്രശ്‌നങ്ങള്‍

രക്തയോട്ടം കുറയും
ഇറുകിയ ബ്രാ ധരിക്കുന്നത്‌ സ്വതന്ത്രമായ രക്തയോട്ടത്തിന്‌ തടസ്സമാകും.ഇലാസ്‌റ്റിക്കും അടിയില്‍ നാടയുമുള്ള ഇറുകിയ ബ്രാധാരിക്കുമ്പോഴാണ്‌ ഇത്‌ കൂടുതലായി സംഭവിക്കുക. സ്‌പോര്‍ട്‌സ ബ്രാ കൂടുതല്‍ സുഖകരമായിരിക്കും.

പാട്‌
സ്ഥിരമായി ബ്രാ ഇടുമ്പോള്‍ ഇലാസ്‌റ്റിക്കുള്ള ഭാഗത്ത്‌ പാട്‌ വരാനുള്ള സാധ്യത കൂടുതലാണ്‌. ഉറങ്ങുമ്പോള്‍ ഇത്തരം ബ്രാ ഇട്ടാല്‍ ഇത്‌ കൂടുതലായിരിക്കും. ഉറങ്ങുമ്പോള്‍ മൃദുവായ അയഞ്ഞ ബ്രാ തിരഞ്ഞെടുക്കുന്നതാണ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നല്ലത്‌.

ഉറക്കത്തിന്‌ തടസ്സം
കിടപ്പ്‌ എത്രത്തോളം സുഖകരമാണ്‌ എന്നതിനെ ആശ്രയിച്ചിരിക്കും ഉറക്കത്തിന്റെ ആഴം. ഇറുകിയ ബ്രായാണ്‌ ധരിക്കുന്നതെങ്കില്‍ നിങ്ങള്‍ സുഖകരമായ അവസ്ഥയിലായിരിക്കില്ല . ഇത്‌ ഉറക്കത്തെ തടസ്സപെടുത്തും.

ചര്‍മ്മത്തിന്‌ അസ്വസ്ഥത
ഇറുകിയ ബ്രാ ചര്‍മ്മത്തില്‍ അസ്വസ്ഥത ഉണ്ടാക്കും. അടിയില്‍ നാടയില്ലാത്ത ബ്രാ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. സ്‌പോര്‍ട്‌സ്‌ ബ്രാ രാത്രിയില്‍ ധരിക്കാന്‍ വളരെ നല്ലതാണ്‌. ഇത്‌ സ്‌തനങ്ങള്‍ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കും.

അസ്വസ്ഥത
ഉറങ്ങുമ്പോള്‍ ഇറുകിയ ബ്രാ ധരിച്ചാല്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. ഇത്‌ രാത്രിയില്‍ വിശ്രമമില്ലാതാകാന്‍ കാരണമാകും.ഇതോടെ ഉറക്കം ശരിയാവാതാകും. ഇത്‌ ആരോഗ്യത്തെ പൂര്‍ണമായും ബാധിക്കും. അടിയില്‍ നാടയുള്ള ബ്രാകള്‍ സ്‌തനങ്ങളില്‍ കുത്തിയിറങ്ങും.

നീര്‌
സ്ഥിരമായി ഇറുകിയ ബ്രാ ധിരിക്കുന്നത്‌ ലസികാവാഹികകളില്‍ തസ്സമുണ്ടാകാന്‍ കാരണാകും. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റ്‌ പ്രശ്‌നങ്ങള്‍ വരാന്‍ ഇത്‌ കാരണമാകും. സ്‌തനങ്ങളില്‍ നീര്‌ വരാനും ഇത്‌ കാരണമാകും. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത്‌ മൂലം ഉണ്ടാകുന്ന സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണിത്‌.

വിയര്‍ക്കല്‍
വേനല്‍ക്കാലത്തും മറ്റും ഇറുകിയ ബ്രാ ധരിച്ചുറങ്ങുന്നത്‌ കൂടുതല്‍ വിയര്‍ക്കാന്‍ കാരണമാകും. ഫാന്‍സി ബ്രാകളാണ്‌ ഇത്തരം സമയങ്ങളില്‍ വില്ലന്‍മാര്‍. പോളിസ്‌റ്റര്‍, ലിനന്‍ എന്നിവ കൊണ്ടുള്ള ബ്രായേക്കാള്‍ നല്ലത്‌ കോട്ടണ്‍ ബ്രാ ആണ്‌.

അര്‍ബുദം
ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത്‌ അര്‍ബുദത്തിന്‌ കാരണമാകുമോ എന്നത്‌ ഇപ്പോഴും തര്‍ക്ക വിഷയമാണ്‌. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

അര്‍ബുദമല്ലാത്ത മുഴ
ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകാവുന്ന ചില മുഴകളും നീര്‍സഞ്ചികളും അര്‍ബുദകാരികളാവണമെന്നില്ല. ബ്രാ കൊണ്ടുണ്ടാകുന്ന മുറുക്കം വീക്കത്തിന്‌ കാരണമാവുകയും ഇതിന്റെ ഫലമായി മുഴകള്‍ ഉണ്ടാവുകയും ചെയ്യുമെന്ന്‌ ഡോ . ജോണ്‍ മാക്‌ഡൗഗാള്‍ ''ദി മാകഡൗഗാള്‍ പ്രോഗ്രാം ഫോര്‍ എ ഹെല്‍ത്തി ഹേര്‍ട്ട്‌" എന്നതില്‍ എഴുതിയിട്ടുണ്ട്‌.

Read more about: health ആരോഗ്യം
English summary

Reasons Why Not To Wear Tight Bra While Sleeping

Wearing bra during sleeping is a common matter of debate during the private talks of women. If you ask this question to 10 women, no doubt, you will get 10 different answers.
Story first published: Saturday, January 4, 2014, 18:22 [IST]
X
Desktop Bottom Promotion