For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിന് മനംപിരട്ടലെങ്കില്‍...

|

ഛര്‍ദിയും മനംപിരട്ടലും പുരുഷനും സ്ത്രീക്കും ഉണ്ടാകാവുന്ന ഒരു രോഗം തന്നെയാണ്. സ്ത്രീകളില്‍ ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന സാധാരണ ലക്ഷണങ്ങളുമാണ്.

സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും ഛര്‍ദി അനുഭവപ്പെടാം. ഇതിന പല കാരണങ്ങളുണ്ട്.

Nausea

സ്ത്രീയിലും പുരുഷനിലും വയര്‍ കേടായാല്‍ ഛര്‍ദിയും മനംപിരട്ടലും അനുഭവപ്പെടുന്നത് സാധാരണമാണ്. ഇതിന് ഒരു കാരണം ഭക്ഷ്യവിഷബാധയുമാകാം.

ഉറക്കക്കുറവും ഛര്‍ദിക്കു കാരണമാകാം. സ്ത്രീകളില്‍ മോണിംഗ് സിക്‌നസിനു സമാനമായ ലക്ഷണങ്ങളാണ് ഉറക്കക്കുറവു കൊണ്ടുണ്ടാകുന്ന ഛര്‍ദിക്കു കാരണമാകുന്നത്.

ചുമയും കഫക്കെട്ടുമെല്ലാം ഛര്‍ദിക്കാനുള്ള തോന്നല്‍ ചിലരിലുണ്ടാക്കും. പ്രത്യേകിച്ച് കഫം.

സ്‌ട്രെസ് ചിലരില്‍ ഛര്‍ദിക്കാനുള്ള തോന്നലുണ്ടാക്കാറുണ്ട്. എന്നാല്‍ ഇതിന് കാരണം ഹോര്‍മോണ്‍ വ്യതിയാനമല്ല.

മദ്യപാനവും ഛര്‍ദിക്കും മനംപിരട്ടലിനുമുള്ള ഒരു കാരണമാണ്. ആദ്യമായി മദ്യപിക്കുമ്പോള്‍ മിക്കവാറും പേര്‍ക്കും ഛര്‍ദിയുണ്ടാകും. സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും അമിതമദ്യപാനവും ഛര്‍ദിക്കു കാരണമാകും.

വിളര്‍ച്ചയും ഛര്‍ദിക്കുള്ള ഒരു കാരണമാണ്. സ്ത്രീകളിലാണ് അനീമിയ കൂടുതലുണ്ടാകുക. എങ്കിലും പുരുഷന്മാരില്‍ തീരെ വിരളമാണെന്നു പറഞ്ഞു കൂടാ.

ഇതിനു പുറമെ ചിലതരം പ്രത്യേക ഗന്ധങ്ങളും സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും ഛര്‍ദിക്കും മനംപിരട്ടലിനും ഇട വരുത്തും.

English summary

Health, Body, Nausea, Anemia, Women, Men, Alcohol, ആരോഗ്യം, ശരീരം, ഛര്‍ദി, മനംപിരട്ടല്‍, അനീമിയ, വിളര്‍ച്ച, പുരുഷന്‍, സ്ത്രീ, മദ്യപാനം

Nausea among women is a more common topic of discussion than in men. When a woman feels nauseous, we can tribute it to a number of things. The causes of nausea for women could be pregnancy, hormonal imbalances, pre-menstrual stress etc. But what happens when men experience nausea?
 
Story first published: Friday, March 1, 2013, 11:56 [IST]
X
Desktop Bottom Promotion