For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ബീജസംഖ്യ കുറവെങ്കില്‍.....

|

ബീജക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന ഒരു പ്രശ്‌നമാണെന്നു പറയാം. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ബീജങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, ഗുണത്തിലും കാര്യമുണ്ട്. ആരോഗ്യമുള്ള അണ്ഡവും ബീജവും ചേര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള ഒരു ഭ്രൂണവും രൂപപ്പെടൂ.

ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ ബീജക്കുറവ് ധാരാളം പുരുഷന്മാര്‍ നേരിടേണ്ടി വരുന്നുണ്ട്. ഇതിന് പലപ്പോഴും ജീവിത ശൈലികളാണ് പ്രധാന കാരണമായി പറയുന്നതും.

ബീജക്കുറവിനുള്ള ചില പ്രധാന കാരണങ്ങെക്കുറിച്ചറിയൂ,

പുകവലി

പുകവലി

പുകവലി ബീജങ്ങളുടെ ഉല്‍പാദനത്തേയും ഡിഎന്‍എ ഘടനയേയും ബാധിയ്ക്കും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് കഴിയ്ക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും. ആവശ്യത്തിന് പോഷകം ലഭിയ്ക്കാത്തത് ബീജോല്‍പാദനത്തേയും ബീജഗുണത്തേയും ബാധിയ്ക്കും.

വിശ്രമക്കുറവ്‌

വിശ്രമക്കുറവ്‌

ആവശ്യത്തിന് ഉറക്കവും വിശ്രമവുമില്ലാത്തതാണ് മറ്റൊരു കാരണം. ഇത് ബീജഗുണത്തേയും സംഖ്യയേയും ബാധിയ്ക്കും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണവും ബീജങ്ങളെ നശിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. അമിതവണ്ണമുള്ള പുരുഷന്മാരില്‍ വൃഷണങ്ങളുടെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

ദിവസവും നാലു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്.

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ്

മടിയില്‍ വച്ച് ലാപ്‌ടോപ്പ് നോക്കുന്നതും ദോഷം തന്നെയാണ്. ഇതില്‍ നിന്നുള്ള ചൂടും ബീജക്കുറവിന് ഇട വരുത്തും

ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങള്‍ ബീജക്കുറവിന് ഇട വരുത്തും. ശരീരത്തിന്റെ താപനില വര്‍ദ്ധിയ്ക്കുന്നത് ബീജങ്ങളുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിയ്ക്കും.

അണുബാധ

അണുബാധ

ഏതെങ്കിലും വിധത്തിലുള്ള അണുബാധകളും ബീജോല്‍പാദനത്തേയും ഗുണത്തേയും ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ്

ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ്

ബീജോല്‍പാദത്തിന് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവ് ബീജോല്‍പാദത്തെ ബാധിയ്ക്കും.

ടൈറ്റായ ജീന്‍സ്‌

ടൈറ്റായ ജീന്‍സ്‌

ടൈറ്റായ ജീന്‍സും ബീജോല്‍പാദത്തെ ബാധിയ്ക്കും. ഇത് വൃഷണങ്ങളിലെ ചൂട് ക്രമാതീതമായി ഉയരാന്‍ ഇടയാക്കും.

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥ ബീജങ്ങളെ നശിപ്പിക്കും. ശരീരം അധികം ചൂടാകാതെ നോക്കേണ്ടത് ബീജങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

ബൈക്കില്‍ സഞ്ചരിക്കുന്നത്

ബൈക്കില്‍ സഞ്ചരിക്കുന്നത്

ബൈക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നത് വൃഷണങ്ങളിലെ ചൂടൂ കൂടുവാന്‍ ഇട വരുത്തും. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കുകയും ചെയ്യും.

ചൂടുള്ള വെള്ളത്തിലെ കുളി

ചൂടുള്ള വെള്ളത്തിലെ കുളി

കൂടുതല്‍ ചൂടുള്ള വെള്ളത്തിലെ കുളിയും ബീജോല്‍പാദനത്തെ ബാധിയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

മറ്റസുഖങ്ങളില്ലെങ്കിലും സ്‌ട്രെസ് ബീജക്കുറവിന് വഴിയൊരുക്കും.

സ്റ്റിറോയ്ഡുകള്‍

സ്റ്റിറോയ്ഡുകള്‍

മസിലുകള്‍ക്കു വേണ്ടി സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ വൃഷണങ്ങള്‍ ചുരുങ്ങുന്നതിന് കാരണമാകും. ഇത് ബീജോല്‍പാദനത്തെ ബാധിയ്ക്കും.

മദ്യപാനം

മദ്യപാനം

അമിതമായ മദ്യപാനവും ബീജക്കുറവിന് വഴിയൊരുക്കുക തന്നെ ചെയ്യും.

സോയ ഉല്‍പന്നങ്ങള്‍

സോയ ഉല്‍പന്നങ്ങള്‍

സോയ ഉല്‍പന്നങ്ങള്‍ അമിതമായി കഴിയ്ക്കുന്നതും ബീജോല്‍പാദത്തെ വിപരീതമായി ബാധിയ്ക്കും.

അള്‍സര്‍ മരുന്നുകളുടെ ഉപയോഗം

അള്‍സര്‍ മരുന്നുകളുടെ ഉപയോഗം

അള്‍സര്‍ മരുന്നുകളുടെ ഉപയോഗം ബീജത്തിന്റെ എണ്ണവും ഗുണവും കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്.

സെക്‌സിന്റെ ഇടവേള

സെക്‌സിന്റെ ഇടവേള

സെക്‌സിന്റെ ഇടവേള കൂടിയാല്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ മാത്രമല്ല, ബീജക്കുറവുമുണ്ടാക്കും.

Read more about: health ആരോഗ്യം
English summary

Reasons Low Sperm Count

Many young men, even men in their early 30s, suffer from low sperm count. The main reason why your sperm count is low is an improper lifestyle. In some cases, birth defects or some illnesses might interfere with the production of sperm.
X
Desktop Bottom Promotion