For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

|

ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ് ക്രമമായ ആര്‍ത്തവമെന്നു പറയാം. എന്നാല്‍ ചില സ്ത്രീകള്‍ക്കെങ്കിലും ക്രമരഹിതമായ ആര്‍ത്തവമുണ്ടാകാറുണ്ട്.

പല കാരണങ്ങളാലും ക്രമരഹിതമായ ആര്‍ത്തവമുണ്ടാകാം. ചിലര്‍ക്കിത് പതിവായിരിക്കും. എന്നാല്‍ മറ്റു ചിലര്‍ക്കാവട്ടെ, ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടായിരിക്കും ഇതുണ്ടാവുക.

ക്രമതരഹിതമായ ആര്‍ത്തവത്തിന്റെ ചില കാരണങ്ങള്‍ അറിഞ്ഞിരിക്കൂ.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ഗര്‍ഭിണിയായാല്‍ ആര്‍ത്തവം വരാതിരിക്കുന്നത് സാധാരണമാണ്. ഈ സമയത്ത് ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകളാണ് ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകുന്നത്.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

സ്‌ട്രെസും ആര്‍ത്തവക്രമക്കേടുകള്‍ വരാനുള്ള ഒരു കാരണം തന്നെയാണ്. സ്‌ട്രെസ് കാരണം ഉല്‍പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തെ ബാധിയ്ക്കുന്നു. ഇത ആര്‍ത്തവക്രമക്കേടുകള്‍ക്ക് കാരണമാകും.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

കഴിയ്ക്കുന്ന ഭക്ഷണങ്ങളും മാസമുറ ക്രമക്കേടുകള്‍ക്ക് കാരണമാകും. നേരിട്ടല്ലെന്നു മാത്രം. തടി കൂടുമ്പോളും അതുപോലെ പെട്ടെന്നു തടി കുറയുമ്പോഴുമെല്ലാം ഹോര്‍മോണ്‍ ക്രമക്കേടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്ക് ഇട വരുത്തും.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

അമിതമായ വ്യായാമവും ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അമിത വ്യായാമം ഊര്‍ജം കൂടുതല്‍ നഷ്ടപ്പെടുത്തും. മാസമുറ ഉണ്ടാകാനും ഊര്‍ജം ആവശ്യമാണ്.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ഗര്‍ഭനിരോധന ഗുളികകള്‍ പലപ്പോഴും മാസമുറ ക്രമക്കേടുകള്‍ക്ക് കാരണമാകാറുണ്ട്. ഇതിന് പ്രധാന കാരണം ഇവയുണ്ടാക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെ.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ അപചയപ്രക്രിയയിലൂടെ ലിവര്‍ ആര്‍ത്തവമുണ്ടാകാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ അമിത മദ്യപാനം കരളിനെ ബാധിയ്ക്കും. ഇത് മാസമുറ ക്രമക്കേടുകള്‍ക്കും ഇട വരുത്തും.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

യൂട്രസില്‍ സിസ്റ്റുകള്‍ ഉണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം മാസമുറ ക്രമക്കേടുകള്‍ക്കുള്ള മറ്റൊരു കാരണമാണ്. ഈ രോഗം എന്‍ഡോമെട്രിയോസിസ്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും വഴിയൊരുക്കും.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവ വിരാമമടുക്കുമ്പോള്‍ ആര്‍ത്തവ ക്രമക്കേടുകളുണ്ടാകുന്നത് സ്വാഭാവികം തന്നെ. സാധാരണ 50 കളിലാണ് ഇതു സംഭവിക്കുക.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

അസുഖങ്ങള്‍ക്കുള്ള മരുന്നു കഴിയ്ക്കുന്നവരിലും മാസമുറ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇവ വരുത്തുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെ കാരണം.

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ആര്‍ത്തവക്രമക്കേടിന് ചില കാരണങ്ങള്‍

ഡോക്ടറെ കണ്ട് ആര്‍ത്തവ ക്രമക്കേടുകള്‍ക്ക് പുറകിലുള്ള ശരിയായ കാരണമറിഞ്ഞാല്‍ പരിഹാരവും എളുപ്പമാകും.

English summary

Irregular Periods, Hormone, Menopause, Cancer, മാസമുറ, ആര്‍ത്തവം, ഹോര്‍മോണ്‍, മെനോപോസ്, ക്യാന്‍സര്‍, പോളിസിസ്റ്റിക് ഓവറി

Every woman will experience an irregular period from time-to-time, and though, in most cases, they aren't dangerous, it's important to figure out what's causing the irregularity. Here are a few common reasons you may be experiencing an abnormal flow.
 
 
X
Desktop Bottom Promotion