For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രശങ്കയ്ക്ക് ചില കാരണങ്ങള്‍

|

ശരീരത്തിലെ അധികമുള്ള വെള്ളവും മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്യാനുള്ള ഒരു വഴിയാണ് മൂതമൊഴിയ്ക്കുകയെന്നത്. ആരോഗ്യമുള്ള ഒരു ശരീരത്തിന്റെ ലക്ഷണം കൂടിയാണിത്.

എന്നാല്‍ ചിലര്‍ക്ക് എപ്പോഴും മൂത്രശങ്കയുണ്ടാകും. എപ്പോഴും മൂത്രമൊഴിയ്ക്കണമെന്ന തോന്നല്‍. ഇത് തണുപ്പുകാലത്തും കൂടുതല്‍ വെള്ളം കുടിയ്ക്കുമ്പോഴുമെല്ലാം സാധാരണമാണ്. എന്നാല്‍ ഇതല്ലാതെ എപ്പോഴും മൂത്രശങ്ക തോന്നുന്നതിന് ചില കാരണങ്ങളുണ്ട്.

ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നത് ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണവുമാകും. ഗര്‍ഭകാലത്തും ഇതുണ്ടാകാം.

പ്രമേഹം

പ്രമേഹം

പ്രമേഹമുണ്ടെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ സ്വാഭാവികമാണ്. ശരീരത്തില്‍ പഞ്ചസാരയുടെ അംശം കൂടുമ്പോള്‍ ഇത് പുറന്തള്ളുവാന്‍ കിഡ്‌നി ഉപയോഗിക്കുന്ന ഒരു വഴിയാണിത്. ഇതുവഴി ഗ്ലൂക്കോസ് പുറന്തള്ളപ്പെടുന്നു.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് മൂത്രശങ്ക അധികമാകും. യൂട്രസിന്റെ വലിപ്പം കൂടുന്തോറും മൂത്രസഞ്ചിയില്‍ മര്‍ദമേറുന്നതാണ് ഇതിന് കാരണം. ഇത് എപ്പോഴും മൂതമൊഴിക്കണമെന്ന തോന്നലുണ്ടാക്കും.

സ്ട്രസ്

സ്ട്രസ്

സ്ട്രസ്, പേടി തുടങ്ങിയ വികാരങ്ങളും അമിത മൂത്രശങ്കയ്ക്കു വഴിയൊരുക്കും. ബ്രെയിനിലെ നാഡികളാണ് ഇതിന് കാരണം. സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴിയായാണ് നാഡികള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.

മദ്യം

മദ്യം

അമിതമായ മദ്യപാനവും എപ്പോഴും മൂത്രമൊഴിയ്ക്കാനുള്ള തോന്നലുണ്ടാക്കും. എഡിഎച്ച് എന്ന ഹോര്‍മോണാണ് മൂത്രശങ്കയെ നിയന്ത്രിക്കുന്നത്. മദ്യം എഡിഎച്ച് ഉല്‍പാദനം തടയുന്നു. മദ്യം മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഹൈപ്പര്‍തൈറോയ്ഡ്

ഹൈപ്പര്‍തൈറോയ്ഡ്

ഹൈപ്പര്‍തൈറോയ്ഡ് എപ്പോഴും മൂത്രശങ്കയുണ്ടാക്കുന്ന ഒരു രോഗമാണ്.

യൂറിനറി ഇന്‍ഫെക്ഷനുകളും

യൂറിനറി ഇന്‍ഫെക്ഷനുകളും

യൂറിനറി ഇന്‍ഫെക്ഷനുകളും മൂത്രശങ്കയ്ക്ക് ഇട വരുത്തുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടോ മൂന്നോ തുള്ളി മാത്രമായിരിക്കും മൂത്രം പോവുക. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയുമുണ്ടാവുകയും ചെയ്യും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങളും മൂത്രശങ്കയുണ്ടാക്കും. കാരണം കിഡ്‌നിയുടെ പ്രവര്‍ത്തനമാണ് മൂത്രം പോകുവാന്‍ ഇട വരുത്തുന്നത്. കിഡ്‌നിയ്ക്കുണ്ടാകുന്ന അണുബാധയും മറ്റു പ്രശ്‌നങ്ങളുമെല്ലാം മൂത്രശങ്കയുണ്ടാക്കും.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യത്തിന്റെ കൂടിയ അളവും കൂടുതല്‍ തവണ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാക്കും. കൂടുതല്‍ കാല്‍സ്യം ശരീരത്തിലുണ്ടെങ്കില്‍ ഇത് പുറന്തള്ളേണ്ടത് കിഡ്‌നി ആരോഗ്യത്തിന് പ്രധാനമാണ്. അല്ലെങ്കില്‍ കിഡ്‌നി സ്‌റ്റോണ്‍ പോലുളഌപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയേറും. കാല്‍സ്യം പുറന്തള്ളാനുള്ള ശരീരത്തിന്റെ ഒരു മാര്‍ഗമാണ് മൂത്രവിസര്‍ജനം.

സെറിബ്രല്‍ സ്‌ട്രോക്ക്

സെറിബ്രല്‍ സ്‌ട്രോക്ക്

സെറിബ്രല്‍ സ്‌ട്രോക്ക് പോലുള്ളവയും മൂത്രശങ്കയുണ്ടാക്കും. ഇത് മൂത്രനാളികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തും. ഇത് നിയന്ത്രണമില്ലാതെ മൂത്രമൊഴിയ്ക്കുന്നതിനുള്ള സാധ്യതയാണ്.

മെനോപോസ്

മെനോപോസ്

സ്ത്രീകളില്‍ മെനോപോസ് അഥവാ ആര്‍ത്തവവിരാമം എപ്പോഴും മൂത്രശങ്കയുണ്ടാക്കും. ഇത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം സംഭവിയ്ക്കുന്നതാണ്.

Read more about: health ആരോഗ്യം
English summary

Reasons Frequent Urination

For a normal person, the urge to pee more than twice in an hour can be termed as frequent urination. However, the time frame has to be adjusted depending on the situations. For example, if you drink lots of water, then the cause of frequent urination is obvious. But if your water intake is normal, then this symptom needs to be investigated.
X
Desktop Bottom Promotion