For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ!!

|

വേദനകള്‍ വരുമ്പോള്‍ പെയിന്‍ കില്ലര്‍ വിഴുങ്ങുന്ന സ്വഭാവമാണ് പലര്‍ക്കുമുള്ളത്. ഇവ വേദന പെട്ടെന്നു ശമിപ്പിക്കുമെങ്കിലും ദൂഷ്യഫലങ്ങളും ഏറെയാണ്. ഒരു വിധത്തില്‍ ഇവയിലെ കെമിക്കലുകള്‍ ഗുണം ചെയ്യുമ്പോള്‍ മറുവിധത്തില്‍ ഇവ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷവും വരുത്തുന്നു.

ചില വേദനകള്‍ക്കെങ്കിലും പ്രകൃതിദത്തമായ പെയിന്‍ കില്ലറുകള്‍ ലഭ്യമാണ്. ഇവ മിക്കവാറും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭിയ്ക്കുകയും ചെയ്യും. ഇത്തരം ചില സ്വാഭാവിക പെയിന്‍ കില്ലറുകളെപ്പറ്റി അറിയൂ.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

പല്ലുവേദന പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിന് നല്ലൊന്നാന്തരം പരിഹാരമാണ് ഗ്രാമ്പൂ. ഇതില്‍ യൂജിനോള്‍ എന്നൊരു പദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇതാണ് പല്ലുവേദയില്‍ നിന്നും ശമനം നല്‍കുന്നു.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

മസിലുകള്‍ക്കുണ്ടാവുന്ന വേദന കുറയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണമാണ് ഇഞ്ചി. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്നൊരു ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഉണങ്ങിയ ഇഞ്ചിയെങ്കില്‍ ഒരു ടീ സ്പൂണ്‍, പച്ച ഇഞ്ചിയെങ്കില്‍ 2 ടീസ്പൂണ്‍ എ്ന്നിങ്ങനെയുള്ള തോതിലാണ് ഇത് ഉപയോഗിക്കേണ്ടത്.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

ചെവിവേദനയ്ക്ക് വെളുത്തുള്ളി ഓയില്‍ നല്ലതാണ്. ദിവസം രണ്ടു നേരം അഞ്ചുദിവസം ഇത് അടുപ്പിച്ചൊഴിച്ചു നോക്കൂ. ചെവിവേദനയ്ക്കും ചെവിയിലുണ്ടാകുന്ന അണുബാധയ്ക്കും പരിഹാരമാകും. വെളുത്തുള്ളിയിലെ സെലേനിയം. സള്‍ഫര്‍, ജെര്‍മേനിയം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

ഉപ്പിട്ട ചെറുചൂടുവെള്ളം കവിള്‍ക്കൊള്ളുന്നത് തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരമാണ്. ഇതില്‍ അല്‍പം വെളുത്തുള്ളി ചതച്ചു ചേര്‍ക്കുന്നതും നല്ലതു തന്നെ.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

മാസമുറ സമയത്തുണ്ടാകുന്ന വേദനയും അസ്വസ്ഥതകളും അകറ്റാന്‍ ഓട്‌സ് ഏറെ നല്ലതാണ്. ഇതിലെ സിങ്ക്, മ്ഗ്നീഷ്യം എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

യൂറിനറി ഇന്‍ഫെക്ഷന്‍ മാറാന്‍ ബ്ലൂബെറി വളരെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

ശരീരവേദനകള്‍ മാറാന്‍ കര്‍പ്പൂരതുളസി ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ അല്‍പം കര്‍പ്പൂരതുളസി ഓയില്‍ (പെപ്പര്‍മിന്റ് ഓയില്‍) ചേര്‍ത്ത് കുളിയ്ക്കുന്നതോ അല്‍പനേരം ഇതില്‍ ഇരിയ്ക്കുന്നതോ കിടക്കുന്നതോ ഗുണം ചെയ്യും. വെള്ളത്തില്‍ കര്‍പ്പൂരതുളസി ഇലയിട്ടു തിളപ്പിച്ചാലും മതിയാകും.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍ നല്ലൊരു ഔഷധമാണ്. ഇതിലെ പ്രോട്ടിയോലെറ്റിക് എന്‍സൈമുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് ദഹനത്തിനു സഹായിക്കുന്നു.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

തലവേദനയ്ക്ക് യൂക്കാലി തൈലം നല്ലതാണ്. മസില്‍ വേദനകള്‍ക്കും ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നു തന്നെയാണ്.

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

വേദനസംഹാരികള്‍ അടുക്കളയില്‍ തന്നെ

സന്ധിവേദനയക്ക് മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഇവ വേദനയുണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു.

Read more about: health pain
English summary

Pain Killer, Kitchen, Digestion, Hormone, UTI, Urinary Tract Infection, periods, പെയിന്‍ കില്ലര്‍, വേദനസംഹാരി, അടുക്കള, മസില്‍, തലവേദന, ദഹനം, ഹോര്‍മോണ്‍, മാസമുറ, യൂറിനറി ഇന്‍ഫെക്ഷന്‍

Unnecessary use of drugs are harmful to our body in more than one way. Painkillers are one among those drugs which people use without even the prescription of a medical practitioner. For most people it is a habit to take painkillers for even a mild headache or a menstrual cramp. But, there are so many natural painkillers which have anti-spasmodic, anti-inflammatory and analgesic (pain relieving) effect. Some of these natural painkillers can be included in your diet while some others are for external application or massaging.
 
 
Story first published: Wednesday, May 15, 2013, 10:50 [IST]
X
Desktop Bottom Promotion