For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോഷകാഹാരങ്ങളെ കുറിച്ചുള്ള കെട്ടുകഥകള്‍

By Super
|

ഭക്ഷണങ്ങളുടെ പോഷക ഗുണത്തെ സംബന്ധിക്കുന്ന നിരവധി കെട്ടുകഥകള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നുണ്ട്‌. ഇതില്‍ സത്യമേത്‌ മിഥ്യയേതെന്ന്‌ വേര്‍തിരിച്ചറിയുക പലപ്പോഴും പ്രയാസമാണ്‌. എന്നാല്‍, കഥയും വാസ്‌തവവും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യകരമായ ജീവിതരീതിയെ ഹനിക്കുന്ന ശീലങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ആരോഗ്യ പൂര്‍ണമായ ശരീരം നിലനിര്‍ത്താന്‍ ഇത്തരം കെട്ടുകഥകള്‍ പൂര്‍ണമായി അവഗണിക്കേണ്ടതാണ്‌.

പോഷകാഹാരങ്ങളെ കുറിച്ച്‌ സ്ഥിരം കേള്‍ക്കുന്ന ചില കെട്ടുകഥകള്‍ ഇതാ

മുട്ട അനാരോഗ്യകരം

മുട്ട അനാരോഗ്യകരം

മുട്ട ആരോഗ്യത്തിന്‌ നല്ലതല്ലന്ന്‌ പൊതുവില്‍ ഒരു വിശ്വാസമുണ്ട്‌. എന്നാല്‍, സത്യം ഇതിന്‌ വിപരീതമാണ്‌. മുട്ട ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തും. ഇത്‌ ഹൃദ്രോഗ സാധ്യത ഉയര്‍ത്തുന്നമായി ബന്ധപ്പെട്ടുള്ളതല്ല. മുട്ട നിറഞ്ഞെന്ന തൃപ്‌തി നല്‌കുകയും ഒപ്പം ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. കണ്ണുകളെ സംരക്ഷിക്കുന്ന വിശിഷ്‌ടമായ ആന്റിഓക്‌സിഡന്റുകള്‍ ഇവയില്‍ ഏറെ അടങ്ങിയിട്ടുണ്ട്‌.

പൂരിത കൊഴുപ്പ്‌ നല്ലതല്ല

പൂരിത കൊഴുപ്പ്‌ നല്ലതല്ല

ഈ പ്രസ്‌താവന പൂര്‍ണമായും തെറ്റാണന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. പൂരിത കൊഴുപ്പും ഹൃദ്രോഗവും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാസ്‌തവത്തില്‍ പൂരിത കൊഴുപ്പ്‌ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്‌ ഡിഎലിന്റെ അളവ്‌ കൂടുകയാണ്‌ ചെയ്യുന്നത്‌. മാംസം, വെളിച്ചെണ്ണ, വെണ്ണ എന്നിവ പരിമിതമായ അളവില്‍ കഴിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ശരീരത്തിന്‌ നല്ലതാണ്‌.

ധാന്യങ്ങള്‍ കഴിക്കണം

ധാന്യങ്ങള്‍ കഴിക്കണം

പച്ചക്കറികളെ അപേക്ഷിച്ച്‌ ധാന്യങ്ങളില്‍ പോഷകം കുറവാണ്‌. ഇവയില്‍ ഫൈറ്റിക്‌ ആസിഡ്‌ ഏറെ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ആമാശയത്തിലെ അവശ്യ ധാതുക്കളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഇത്‌ ആഗരിണം ചെയ്യപ്പെടുന്നതില്‍ നിന്നും തടയും. ഇതില്‍ ഗ്ലൂട്ടെനും അടങ്ങിയിട്ടുണ്ട്‌. ഗ്ലൂട്ടെന്‍ എല്ലാവര്‍ക്കും ദോഷകരമല്ല. എന്നാല്‍, ഗ്ലൂട്ടെനോട്‌ പെട്ടന്ന്‌ പ്രതികരിക്കുന്നവര്‍ക്ക്‌ വിവിധ തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ഇടയ്‌ക്കിടെ ചെറു ഭക്ഷണം

ഇടയ്‌ക്കിടെ ചെറു ഭക്ഷണം

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്‌ ഇടയ്‌ക്കിടെ ചെറു ഭക്ഷണം കഴിച്ചാല്‍ മതിയെന്ന ഒരു വിശ്വാസം ചിലരിലുണ്ട്‌. എന്നാല്‍ , ഇതില്‍ യാതൊരു യുക്തിയുമില്ല. മൊത്തം ഭക്ഷണത്തിന്റെ അളവാണ്‌ എത്ര ഊര്‍ജം ഉപയോഗിക്കണമെന്ന്‌ കണക്കാക്കുന്നത്‌. അല്ലാതെ എത്ര പ്രാവശ്യം കഴിച്ചു എന്നതല്ല.

പഞ്ചാസരയില്‍ ശൂന്യ കലോറി

പഞ്ചാസരയില്‍ ശൂന്യ കലോറി

അവശ്യ പോഷകങ്ങള്‍ ഇല്ലാത്ത നിരവധി കലോറികള്‍ പഞ്ചസാരയില്‍ ഉണ്ട്‌ എന്നത്‌ സത്യമാണ്‌. എന്നാല്‍, ഇത്‌ സത്യത്തിന്റെ പകുതി മാത്രമാണ്‌. പഞ്ചസാരയില്‍ ഫ്രക്‌ടോസിന്റെ അളവ്‌ ഏറെ ഉണ്ട്‌. അതിനാല്‍ വളരെ വേഗം കൊഴുപ്പ്‌ ഉണ്ടാകുന്ന വിധം ശരീര പ്രവര്‍ത്തനങ്ങളെ ഇത്‌ ബാധിക്കും. അതിനാല്‍ ശൂന്യ കലോറി എന്നതിനെ പഞ്ചസാരയുടെ ദോഷ ഫലം മറികടക്കും. പഞ്ചസാര ശരീര പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയും വിവിധ രോഗങ്ങള്‍ക്കും ശരീര ഭാരം കൂടുന്നതിനും വഴിയൊരുക്കുകയും ചെയ്യും.

പ്രോട്ടീന്‍ കൂടിയ ആഹാരം നന്നല്ല

പ്രോട്ടീന്‍ കൂടിയ ആഹാരം നന്നല്ല

എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ക്ഷതത്തിനുള്ള സാധ്യത കുറയ്‌ക്കുന്നതിലും പ്രോട്ടീന്റെ ബന്ധം ഗവേഷണങ്ങള്‍ വഴി തെളിയിച്ചിട്ടുണ്ട്‌. ആരോഗ്യമുള്ള ആളുകളില്‍ വൃക്ക രോഗങ്ങളുമായി പ്രോട്ടീന്‌ ബന്ധമൊന്നുമില്ല. പ്രോട്ടീന്‍ കൂടുതല്‍ ഉള്ള ആഹാരം കഴിക്കുന്നത്‌ പ്രമേഹത്തിനും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനുമുള്ള സാധ്യത കുറയ്‌ക്കും.

English summary

Nutrition Myths That Shock Us

There are myths and then there are bigger myths. And when it comes to food, we tend to go by labels, disclaimers and mostly, what we have been hearing over the years.
X
Desktop Bottom Promotion