For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉത്കണ്ഠയകറ്റാന്‍ സ്വഭാവിക മാര്‍ഗ്ഗങ്ങള്‍

By VIJI JOSEPH
|

ഉത്കണ്ഠയെന്നത് ഭീതിക്ക് സമാനമായ ഒരു തരം വികാരമാണ്. എന്തിനെയെങ്കിലും സംബന്ധിച്ച ആശയക്കുഴപ്പം, ഭയം, പ്രശ്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ് ഉത്കണ്ഠ രൂപപ്പെടുന്നത്. എല്ലാ മനുഷ്യരും പല സാഹചര്യങ്ങളിലും ഈ വികാരത്തിന് അടിപ്പെടാറുണ്ട്. പണം, പ്രണയം, സൗഹൃദം, കുടുംബം എന്നിവയൊക്കെ ഉത്കണ്ഠയുടെ സ്രോതസ്സുകളായി മാറും.

ചെറിയ തോതിലുള്ള ഉത്കണ്ഠ ശാരീരികമായും മാനസികമായും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അടിക്കടിയുണ്ടാകുന്ന നീണ്ടുനില്‍ക്കുന്ന ഉത്കണ്ഠ ടെന്‍ഷന്‍, വിഷാദം, ഛര്‍ദ്ദി, തലവേദന, ക്ഷീണം എന്നിവയ്ക്കൊക്കെ കാരണമാകും. ചിലപ്പോള്‍ ഇതിനെ മറികടക്കാന്‍ മരുന്ന് കഴിക്കേണ്ടതായും വരാം. എന്നാല്‍ പതിവായി ഇത്തരം മരുന്ന് കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്കൊപ്പം അഡിക്ഷനും ഉണ്ടാക്കും. അതിനാല്‍ തന്നെ ഉത്കണ്ഠയെ തുരത്താന്‍ ചില സ്വഭാവിക വഴികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ഭക്ഷണം

1. ഭക്ഷണം

എന്തിനെയങ്കിലും കുറിച്ച് അമിതമായി ചിന്തിച്ച് ആശങ്കപ്പെടുന്നു എന്ന് തോന്നിയാല്‍ എന്തെങ്കിലും ഭക്ഷണ സാധനങ്ങള്‍ കൊറിക്കുക. ഉത്കണ്ഠക്കുളള ഒരു സ്വഭാവിക പരിഹാരമാണ് ഭക്ഷണം. ഉത്കണ്ഠക്ക് ഇടക്കിടക്ക് വശപ്പെട്ട് പോകുന്നവര്‍ അങ്ങനെ സംഭവിക്കുമ്പോള്‍ എന്തെങ്കിലും കഴിക്കുക. ഗ്രീന്‍ ടി. കറുവപ്പട്ട,തുളസി എന്നിവയും അനുയോജ്യമാണ്. രാവിലെ നന്നായി പ്രഭാതഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

2.വേറിട്ട മാര്‍ഗ്ഗങ്ങള്‍

2.വേറിട്ട മാര്‍ഗ്ഗങ്ങള്‍

മനസിനെ ശാന്തമാക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ കണ്ടെത്തണം. ഓരോ വ്യക്തിക്കും അവരുടേതായ വ്യത്യസ്ഥമായ വഴികളാവും ഗുണം ചെയ്യുക. സംഗീതം കേള്‍ക്കുക, അല്പദൂരം നടക്കുക, ചൂട് വെള്ളത്തില്‍ ഒരു കുളി നടത്തുക, സിനിമ കാണുക എന്നിവയൊക്ക ഫലം നല്കുന്നവയാണ്. ഇവയൊക്കെ മനസിനെ സംഘര്‍ഷമുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നകറ്റി ഉന്മേഷം നല്കും.

3. യോഗ

3. യോഗ

ഉത്കണ്ഠയോ, ആശങ്കയോ തോന്നിയാല്‍ നെഗറ്റിവ് ചിന്തകളെ തടയാന്‍ യോഗക്രമത്തിലുള്ള ശ്വസനം നടത്താം. താളക്രമത്തോടെയുള്ള നിയന്ത്രിതമായ ശ്വസനം മനസിനെ ശാന്തമാക്കും. ഉത്കണ്ഠക്കുള്ള സ്വഭാവിക പരിഹാരമാര്‍ഗ്ഗങ്ങളാണ് യോഗയും, ശ്വസനക്രിയയും. യോഗയില്‍ ശ്വസനക്രിയയെ പ്രാണായാമം എന്നാണ് പറയുന്നത്.

4. വ്യായാമം

4. വ്യായാമം

ഉത്കണ്ഠയെ ചെറുക്കാനുള്ള ആരോഗ്യകരവും, ഏറ്റവും മികച്ചതുമായ മാര്‍ഗ്ഗമാണ് വ്യായാമങ്ങള്‍. വ്യായാമം ചെയ്യുമ്പോള്‍ ഉത്കണ്ഠയെയും മാനസിക സമ്മര്‍ദ്ധത്തെയും കുറയ്ക്കുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടും. നന്നായി വ്യായാമം ചെയ്തു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഉണര്‍വ്വ് ലഭിക്കുകയും കാര്യങ്ങള്‍ പുതിയൊരു മാര്‍ഗ്ഗത്തിലൂടെ നേരിടാനുള്ള ഉള്‍ക്കാഴ്ച ലഭിക്കുകയും ചെയ്യും. കോപത്തെയും, മനോവേദനയെയും ഇല്ലാതാക്കാന്‍ വ്യായാമം സഹായിക്കും. ഭാരോദ്വഹനം, ട്രെഡ്മില്‍, ഓട്ടം, നൃത്തം എന്നിവയൊക്കെ വ്യയാമമായി ചെയ്യാം.

5. ധ്യാനം

5. ധ്യാനം

ദിവസം 15 മിനുട്ട് സമയം ധ്യാനിക്കുന്നത് നിങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. സ്വഭാവിക രീതിയില്‍ ഉത്കണ്ഠക്ക് പരിഹാരം കാണുക മാത്രമല്ല പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങളും ധ്യാനത്തിലൂടെ കണ്ടെത്താനാവും. മനസിനെ ശൂന്യമാക്കാനും സമാധാനം അനുഭവിക്കാനും ധ്യാനം വഴിയൊരുക്കും. ധ്യാനിക്കുമ്പോള്‍ ശരീരവും മനസും ഒരേപോലെ വിശ്രാന്തി നേടുകയും കാര്യങ്ങളെ വ്യവഛേദിച്ചറിയാന്‍ ഉള്‍ക്കാഴ്ച ലഭിക്കുകയും ചെയ്യും.

ഉത്കണ്ഠയെ ചെറുക്കാന്‍ മരുന്നുകള്‍ക്ക് പകരം പ്രയോഗിക്കാവുന്ന സ്വഭാവിക മാര്‍ഗ്ഗങ്ങളാണ് മേല്‍പറഞ്ഞവ. ജീവിതത്തിലെ വര്‍ദ്ധിച്ച് വരുന്ന മത്സരബുദ്ധി, ആഗ്രഹങ്ങള്‍, ഉന്നതങ്ങളിലെത്തിപ്പെടാനുള്ള മോഹം, എന്നിവയെല്ലാം മനുഷ്യന്‍റെ സമാധാനത്തിന് ഭംഗം വരുത്തുന്നു. ആശങ്കകളില്ലാതെ ജീവിക്കാന്‍ അറിയില്ല എന്ന അവസ്ഥയിലേക്കാണ് നമ്മളെത്തിച്ചേര്‍ന്നിരിക്കുന്നത്.

പരാജയങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, ബന്ധങ്ങളിലെ തകരാറുകള്‍, എന്നിവയെല്ലാം ഉത്കണ്ഠക്ക് കാരണമാകും. ജീവിതത്തില്‍ നിന്നുള്ള അമിത പ്രതീക്ഷയാണ് മറ്റൊരു പ്രധാന കാരണം. ജീവിതത്തില്‍ എത്ര കുറച്ച് ആഗ്രഹങ്ങളാണോ ഉള്ളത് അത്ര കുറച്ച് ആശങ്കകളേ നിങ്ങള്‍ക്കുണ്ടാവൂ.

Read more about: health ആരോഗ്യം
English summary

Natural remedies for anxiety

Anxiety is a like feeling of fear from something. Anxiety is a result of stress that causes the mind to be confused, scared and feel chaotic over something. Anxiety is experienced by every human being from time to time, due to everyday tensions like money, love, friends and family.
Story first published: Tuesday, November 26, 2013, 11:50 [IST]
X
Desktop Bottom Promotion