For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില പ്രകൃതിദത്ത വേദനസംഹാരികള്‍

|

ശരീരത്തില്‍ ഏതെങ്കിലും ഭാഗത്ത് എപ്പോഴെങ്കിലും അനുഭവപ്പെടാത്തവര്‍ ആരും തന്നെയുണ്ടാവില്ലെന്നു പറയാം. ഇപ്പോഴത്തെ ജീവിത സാഹചര്യത്തിലാണെങ്കില്‍ നടുവേദനയും കഴുത്തു വേദനയുമെല്ലാം സര്‍വസാധാരണമാണുതാനും. കമ്പ്യൂട്ടര്‍ തന്നെയാണ് ഇവിടെ പ്രധാന വില്ലനാകുന്നതും.

വേദനകള്‍ക്ക് പെയിന്‍ കില്ലറുകളെ ആശ്രയിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും പല പാര്‍ശ്വഫലങ്ങളുമുണ്ടാക്കുകയും ചെയ്യും.

പല വേദനകള്‍ക്കും പ്രകൃതിദത്ത വേദനസംഹാരികള്‍ ലഭ്യമാണ്. ഇവ ഉപയോഗിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വരുത്തില്ലെന്നു മാത്രമല്ല, ഇവയില്‍ പലതും നാം വീട്ടില്‍ തന്നെ ഉപയോഗിയ്ക്കുന്നവയുമാണ്.

ഇത്തരം ചില പ്രകൃതിദത്ത വേദന സംഹാരികളെക്കുറിച്ചറിയൂ,

തേന്‍

തേന്‍

തേന്‍ തൊണ്ടവേദനയ്ക്കു പറ്റിയ ഒരു ഔഷധമാണ്. ഇത് തൊണ്ടയ്ക്ക് ഈര്‍പ്പം നല്‍കും. അണുബാധയെ ചെറുക്കാനുള്ള ഇതിന്റെ കഴിവാണ് തൊണ്ടവേദന കുറയ്ക്കുന്നത്.

 കാപ്പി

കാപ്പി

മൈഗ്രേന്‍, തലവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ കാപ്പിയ്ക്കു കഴിയും. ഇതിലെ കഫീനാണ് ഈ ഗുണം നല്‍കുന്നത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച് അല്‍പം കടുകെണ്ണയില്‍ കലര്‍ത്തി ചൂടാക്കി ഇത് ഇളംചൂടില്‍ ചെവിയില്‍ ഒഴിയ്ക്കുക. ചെവിവേദനയ്ക്കുള്ള ഒരു മരുന്നാണിത്.

ഗ്രാമ്പൂ

ഗ്രാമ്പൂ

പല്ലുവേദനയക്ക് ആശ്വാസം നല്‍കാന്‍ ഗ്രാമ്പൂവിന് കഴിയും. പല്ലുകള്‍ക്കിടയില്‍ വച്ച് ഗ്രാമ്പൂ കടിച്ചു പിടിയ്ക്കുക.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരവേദന ഒഴിവാക്കും.

തൈര്

തൈര്

മാസമുറ സമയത്തുണ്ടാകുന്ന ശരീര വേദനകള്‍ക്ക് തൈര് നല്ലതാണ്. ഇതിലെ കാല്‍സ്യം, സിങ്ക് എ്ന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

ഉപ്പ്

ഉപ്പ്

കാല്‍പാദത്തിന് നീരും വേദനയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. പ്രത്യേകിച്ച് ഗര്‍ഭിണികളെ. ചൂടുവെള്ളത്തില്‍ ഉപ്പ് കലര്‍ത്തി കാലിറയ്ക്കി വയ്ക്കുന്നതു ഗുണം ചെയ്യും.

മുന്തിരി

മുന്തിരി

നടുവേദനയ്ക്ക് മുന്തിരി കഴിയ്ക്കുന്നതു നല്ലതാണ്. ഇത് നടുഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് പൊള്ളലുകളോ വ്രണങ്ങളോ മുറിവുകളോ ഉണ്ടെങ്കില്‍ മഞ്ഞള്‍പ്പൊടി കലക്കി പുരട്ടുന്നത് ഗുണം ചെയ്യും. മഞ്ഞള്‍പ്പൊടിയ്ക്ക് അണുബാധയെ തടയാനുള്ള കഴിവുണ്ട്.

ചെറി

ചെറി

സന്ധിവേദനകള്‍ക്ക് ചെറിയിലെ ആന്റിഓക്‌സിഡന്റുകള്‍, ആന്തോ സയാനിന്‍ എന്നിവ നല്ലൊരു പരിഹാരമാണ്. വാതരോഗമുള്ളവര്‍ ചെറി കഴിയ്ക്കുന്നത് നല്ലതാണ്.

 ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

അസിഡിറ്റി കാരണമുള്ള നെഞ്ചെരിച്ചിലിന് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ നല്ലൊരു പരിഹാരമാണ്. ഒരു ടീസ്പൂണ്‍ വിനെഗര്‍ വെള്ളത്തില്‍ കലര്‍ത്തി കഴിച്ചാല്‍ മതിയാകും.

തക്കാളി

തക്കാളി

രാത്രികളില്‍ കാലുവേദന അനുഭവപ്പെടുന്നവരുണ്ട്. ഇത് നാഡികള്‍ക്ക് ആവശ്യമുള്ള പൊട്ടാസ്യം ലഭിയ്ക്കാതിരിയ്ക്കുമ്പോഴാണ് അനുഭവപ്പെടുക. തക്കാളിയില്‍ ധാരാളം പൊട്ടാസ്യമുണ്ട.കാല്‍വേദന ഒഴിവാക്കാന്‍ തക്കാളി നല്ലതാണ്.

സാല്‍മണ്‍, ട്യൂണ

സാല്‍മണ്‍, ട്യൂണ

കുടലിലെ അണുബാധയായിരിയ്ക്കും അടിവയര്‍ വേദനയക്ക് ചിലപ്പോള്‍ കാരണമാവുക. സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങള്‍ ഇതിനൊരു പ്രതിവിധിയാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗുണം നല്‍കും.

ബ്ലൂബെറി

ബ്ലൂബെറി

യൂറിനറി അണുബാധകള്‍ മാറാന്‍ ബ്ലൂബെറി നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.

ഓട്‌സ്

ഓട്‌സ്

യൂട്രസിലെ എന്‍ഡോമെട്രിയില്‍ ആവരണം പൊഴഞ്ഞു വീഴാന്‍ ഓട്‌സ് സഹായിക്കും. ഇതുവഴി മാസമുറ സമയത്തെ വയറുവേദന കുറയ്ക്കുകയും ചെയ്യും.

പൈനാപ്പിള്‍

പൈനാപ്പിള്‍

വയറ്റിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പൈനാപ്പിള്‍ നല്ലൊരു മരുന്നാണ്.

ഫഌക്‌സ് സീഡ്

ഫഌക്‌സ് സീഡ്

ഓവുലേഷന്‍, മാസമുറ സമയത്ത് ചില സ്ത്രീകള്‍ക്ക് സ്തനവേദന അനുഭവപ്പെടും. ഇതിന് പരിഹാരമാണ് ഫഌക്‌സ് സീഡ്. ഇവയ്ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കുവാന്‍ കഴിയും.

പെപ്പര്‍മിന്റ് ഓയില്‍

പെപ്പര്‍മിന്റ് ഓയില്‍

മസിലുകള്‍ക്ക് വീര്‍പ്പനുഭവപ്പെടുകയാണെങ്കില്‍ ചൂടുവെള്ള്ത്തില്‍ അല്‍പം പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ത്താല്‍ മതിയാകും.

Read more about: pain വേദന
English summary

Natural Pain Killers

That slight ache in your neck or the cramping muscle pains has become a part of our modern lifestyles. It is very hard to be at a desk job for 10 hours in a day and escape without any body pain. The fact is that most of us do not exercise enough and lead a very immobile lifestyle. That is why chronic pains are side effects that we have to live with. However, popping pain reliever pills every now and then is like adding fuel fuel to fire.
 
 
Story first published: Friday, September 20, 2013, 13:20 [IST]
X
Desktop Bottom Promotion