For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊതുകുകടിക്കുള്ള പ്രതിവിധികള്‍

By Super
|

കൊതുക് കടിയില്‍ നിന്ന് രക്ഷപെടാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിച്ച് പരാജയപ്പെടാറുള്ളവരാണ് ഏറെയും. ഉറക്കത്തിലും മറ്റും കൊതുകിന്‍റെ കടിയുണ്ടാക്കുന്ന അസ്വസ്ഥത ഏറെ വലുതാണ്. മാത്രമല്ല കടിച്ച ഭാഗത്ത് ചൊറിയുമ്പോളുള്ള സുഖം മൂലം അമര്‍ത്തിച്ചൊറിഞ്ഞ് നഖം കൊണ്ട് അവിടം മുറിയുകയും, രക്തം വരുകയും ചെയ്യാം. ഇത് അണുബാധക്കും കാരണമാകാം.

കൊതുകുകള്‍ക്ക് നിങ്ങളോട് ഏറെ പ്രിയമാണെങ്കില്‍ പരിഹാരമായി പരീക്ഷിക്കാവുന്ന ചില വിദ്യകളുണ്ട്. ഇവയില്‍ പലതും നാടന്‍ രീതികളും, ഹോളിസ്റ്റിക് ചികിത്സയില്‍ പ്രയോഗിക്കുന്നവയുമാണ്. ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും പലരും പ്രയോഗിച്ച് ഫലം കണ്ടിട്ടുള്ളവയുമാണ്.

മദ്യം

മദ്യം

കൊതുകുകടിയുടെ ചൊറിച്ചില്‍ മാറ്റാന്‍ അല്പം മദ്യം കഴിക്കലല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കടിയേറ്റാലുടനെ അല്പം മദ്യം ഒരു തുണിയിലോ മറ്റോ പുരട്ടി കടിയേറ്റ ഭാഗത്ത് തേയ്ക്കുക. ഇത് ഫലം നല്കും. അഥവാ മദ്യം ഇല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ചാല്‍ മതി.

 നാരങ്ങ, നാരങ്ങ നീര്

നാരങ്ങ, നാരങ്ങ നീര്

പ്രകൃതിദത്തമായി തന്നെ ചൊറിച്ചിലിനെ തടയുന്നതും, അണുബാധക്കും, സൂക്ഷ്മാണുക്കള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതുമാണ് നാരങ്ങ. അല്പം നാരങ്ങ നീരെടുത്ത് കടിയേറ്റ ഭാഗത്ത് പുരട്ടുക. ഇത് മുറിക്കുള്ളിലായിരിക്കുമ്പോളേ ചെയ്യാവു. സൂര്യപ്രകാശം ഏറ്റാല്‍ പൊള്ളലുണ്ടാവാനിടയുണ്ട്.

ഐസ്

ഐസ്

കൊതുകുകടിയുടെ തിണര്‍പ്പും, ചൊറിച്ചിലും മാറ്റാന്‍ ഐസ്കട്ടകള്‍ കടിയേറ്റ ഭാഗത്ത് വെയ്ക്കുക. ഏറെ കടിയേറ്റിട്ടുണ്ടെങ്കില്‍ തണുത്തവെള്ളത്തില്‍ ഒരു കുളിയാകാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ചിലവ് കുറഞ്ഞ ഒരു പ്രതിവിധിയാ​ണിത്. ഇവ രണ്ടും ചേര്‍ത്ത് ഒരു ക്രീമുണ്ടാക്കി കടിയേറ്റ ഭാഗങ്ങളില്‍ പതിനഞ്ച് മിനുട്ട് നേരത്തേക്ക് തേച്ച് പിടിപ്പിക്കുക. ബേക്കിംഗ് സോഡയിലടങ്ങിയിരിക്കുന്ന ഒരു ആല്‍ക്കലൈന്‍ ചര്‍മ്മത്തിലെ അസ്വസ്ഥത കുറയ്ക്കും. വിച്ച് ഹാസെല്‍ ലഭ്യമല്ലെങ്കില്‍ അതിന് പകരം വെളളം ഉപയോഗിച്ചാല്‍ മതി.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

പ്രകൃതിദത്തമായ മാര്‍ഗ്ഗം ഉപയോഗിച്ച് കൊതുകുകടിയുടെ അസ്വസ്ഥത മാറ്റണമെങ്കില്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കാം. ഈ സുഗന്ധദ്രവ്യം തിണര്‍പ്പും, ചൊറിച്ചിലും, അണുബാധയും മാറ്റാന്‍ സഹായിക്കും.

ടൂത്ത്പേസ്റ്റ്

ടൂത്ത്പേസ്റ്റ്

കൊതുകുകടിയുടെ ചൊറിച്ചില്‍ മാറ്റാന്‍ പെപ്പര്‍മിന്‍റ് ടൂത്ത് പേസ്റ്റ് കടിയേറ്റ ഭാഗങ്ങളില്‍ തേച്ചാല്‍ മതി.

 ഉപ്പ്

ഉപ്പ്

പെട്ടന്ന് തന്നെ കൊതുക് കടിയുടെ ചൊറിച്ചില്‍ മാറ്റാന്‍ അല്പം വെള്ളം ഉപയോഗിച്ച് തുടച്ച ശേഷം ഉപ്പുപൊടി ഉപയോഗിച്ച് തിരുമ്മുക. അഥവാ കടലിന് സമീപത്താണെങ്കില്‍ കടല്‍ വെള്ളത്തില്‍ ഒരു കുളി നടത്തിയാലും മതി.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ പുതുമയുള്ള നീരിന്‍റെ തണുപ്പിക്കാനുള്ള കഴിവ് ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റും.

 ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ബാത്തിംഗ് ടബ്ബില്‍ അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് കുളിക്കുന്നത് സൂര്യതാപത്തിനെതിരെ മാത്രമല്ല, ചൊറിച്ചിലിനും പ്രതിവിധിയാണ്. വിനെഗറിലെ മാലിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. അഥവാ കുളിക്കുന്നില്ലെങ്കില്‍ ഏതാനും തുള്ളി കോട്ടണ്‍ തുണിയില്‍ വീഴ്ത്തി അത് കടിയേറ്റ ഭാഗത്ത് തേച്ചാല്‍ മതി.

പഴത്തൊലി

പഴത്തൊലി

പഴത്തൊലിയുടെ ഉള്‍ഭാഗം കടിയേറ്റഭാഗത്ത് ഉരസുക. പഴത്തൊലിയിലെ പഞ്ചസാരയുടെ അംശമാണ് സഹായമാവുക.

ഉമിനീര്

ഉമിനീര്

അല്പം ഉമിനീര് വിരലില്‍ പുരട്ടി കടിയേറ്റ ഭാഗത്ത് തേച്ച് ഉണങ്ങാനനുവദിക്കുക.

അടി

അടി

അല്പം വിചിത്രമായ ഒരു പരിപാടിയാണിത്. എന്നാല്‍ ഇതുവഴി ഞരമ്പുകളെ ചിന്താക്കുഴപ്പത്തിലാക്കി അല്പം ആശ്വാസം നേടാം. കടിയേറ്റ ഭാഗത്ത് കൈപ്പത്തികൊണ്ട് അടിക്കുക. തലച്ചോറിന് അടിയുടെ വേദനയും, ചൊറിച്ചിലും തമ്മില്‍ തിരിച്ചറിയാനാവില്ല.

Read more about: health ആരോഗ്യം
English summary

Natural Mosquito Bite Remedies

If you're wary about smothering your skin with DEET to ward off mosquitoes, you probably end up with a few too many bug bites. The itchiness can drive you nuts, especially if you're hot or trying to sleep. Although scratching the affected area might offer immediate relief, it'll only cause more inflammation, which makes it itch even more, but worse, if you scratch the bite until it bleeds, opening the skin with your dirty fingernails can put you at risk for an infection. If you're a magnet for mosquito bites, here are some healthy ways to relieve that annoying itch. Many of these are folk remedies used in the holistic community with little to no scientific evidence to back them up, but then again, many people swear these work. Instead of just suffering, it may be worth giving them a try.
Story first published: Saturday, September 7, 2013, 19:01 [IST]
X
Desktop Bottom Promotion