For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

By Super
|

അതികഠിനമായ ഒരുതരം തലവേദനയാണ്‌ മൈഗ്രേന്‍. തലവേദന എന്ന്‌ കരുതി മൈഗ്രേനിനെ നിസ്സാരമായി കാണരുത്‌, ഇതിന്‌ ആരോഗ്യപൂര്‍ണ്ണമായ സാധാരണ ജീവിതം ദുസ്സഹകമാക്കാന്‍ കഴിയും.

ഛര്‍ദ്ദി, വെളിച്ചം കാണുമ്പോഴുള്ള അസ്വസ്ഥത, കണ്ണില്‍ ഇരുട്ട്‌ കയറുന്നത്‌ പോലുള്ള തോന്നല്‍, കഴുത്ത്‌ വേദന മുതലായവയാണ്‌ മൈഗ്രേന്റെ ലക്ഷണങ്ങള്‍.

മൈഗ്രേന്‍ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണെങ്കിലും ലളിതമായ ചില പ്രതിവിധികളിലൂടെ ഇതിനെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. മൈഗ്രേനിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങളാണ്‌ ഇനി പറയുന്നത്‌.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേന്റെ വേദന കുറയ്‌ക്കാനുള്ള ലളിതമായ മാര്‍ഗ്ഗമാണ്‌ ഐസ്‌പാക്ക്‌ നെറ്റിയില്‍ വയ്‌ക്കുക എന്നുള്ളത്‌. തലച്ചോറിലേക്കുള്ള രക്തയോട്ടം ക്രമീകരിക്കാന്‍ ഐസ്‌പാക്ക്‌ സഹായിക്കും. രക്തയോട്ടം കൂടുന്നതോടെ വേദന കുറയാന്‍ തുടങ്ങും.

വേദനയുള്ള ഭാഗങ്ങളിലും ചെന്നി, കഴുത്ത്‌ എന്നിവിടങ്ങളിലും ഐസ്‌പാക്ക്‌ അമര്‍ത്തുക. വേദനയില്‍ നിന്ന്‌ ശമനം ലഭിക്കും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേന്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുക. തലവേദനയ്‌ക്ക്‌ സാധരണയായി നല്‍കുന്ന മരുന്നുകളായ ആസ്‌പിരിന്‍, ഇബുപ്രോഫെന്‍ എന്നിവ മൈഗ്രേന്‍ ഉള്ളവര്‍ക്കും കഴിക്കാവുന്നതാണ്‌.

ഇത്തരം മരുന്നുകള്‍ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

കഫീന്‍ അടങ്ങിയിട്ടുള്ള കട്ടന്‍കാപ്പി ഉപയോഗിച്ച്‌ മൈഗ്രേന്‍ തടയാം. മൈഗ്രേന്‍ ഉള്ള ബഹുഭൂരിപക്ഷം ആള്‍ക്കാരിലും ഇത്‌ ഫലപ്രദമായാണ്‌ കണ്ടുവരുന്നത്‌.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേന്‍ ചികിത്സയ്‌ക്ക്‌ അരോമാതെറാപ്പി ഫലപ്രദമാണ്‌. മനം കുളിര്‍പ്പിക്കുന്ന സുഗന്ധങ്ങള്‍ക്ക്‌ ശരീരത്തിലെ വേദന ശമിപ്പിക്കാനും മൈഗ്രേനില്‍ നിന്ന്‌ ആശ്വാസമേകാനും കഴിയും.

കമോമൈല്‍, പെപ്പര്‍മിന്റ്‌, യൂക്കാലിപ്‌റ്റസ്‌ എന്നിവയുടെ ഗന്ധത്തിനാണ്‌ മൈഗ്രേനിനെ ശമിപ്പിക്കാനുള്ള ശേഷി ഉള്ളത്‌. വിവിധ ഔഷധച്ചെടികള്‍ നിങ്ങള്‍ക്ക്‌ പരീക്ഷിക്കാവുന്നതാണ്‌. നിങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായത്‌ കണ്ടെത്താന്‍ ഇത്‌ സഹായിക്കും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

കഴുത്തിലെയും ചമലിലെയും പേശികളുടെ സങ്കോചം പലപ്പോഴും മൈഗ്രേനിന്‌ കാരണമാകാറുണ്ട്‌. മസ്സാജ്‌ ചെയ്യുന്നതിലൂടെ പേശികളെ സാധാരണഗതിയിലാക്കാനും അതുവഴി മൈഗ്രേനിനെ ശമിപ്പിക്കാനും കഴിയും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

യോഗയിലൂടെ മൈഗ്രേനിനെ ഫലപ്രദമായി ചെറുക്കാന്‍ കഴിയും. യോഗയിലൂടെ ശരീരത്തിലെ ജൈവരാസഘടങ്ങളുടെയും ഹോര്‍മോണുകളുടെയും സമതുലിതാവസ്ഥ കൈവരിക്കാനാകും.

അടിയ്‌ക്കടി മൈഗ്രേന്‍ വരുന്നത്‌ തടയാന്‍ ശ്വസന നിയന്ത്രണങ്ങളും മറ്റു യോഗാസനങ്ങളും ഫലപ്രദമാണ്‌.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേന്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കുള്ള മൃതസഞ്‌ജീവനിയാണ്‌ മെഗ്നീഷ്യം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ മെഗ്നീഷ്യത്തിന്‌ കഴിയും. ഈ സവിശേഷതയാണ്‌ വിവിധതരം മൈഗ്രേനുകള്‍ക്ക്‌ എതിരായ ഔഷധമാക്കി മെഗ്നീഷ്യത്തെ മാറ്റുന്നത്‌.

ദിനവും ആഹാരത്തില്‍ 500 മില്ലിഗ്രാം മെഗ്നീഷ്യം ഉള്‍പ്പെടുത്തുന്നത്‌ മൈഗ്രേനില്‍ നിന്ന്‌ മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

ശരീരത്തിലെ രക്തയോട്ടം ക്രമീകരിക്കാന്‍ സഹായിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ ചികിത്സയാണ്‌ ജലചികിത്സ. ഹൈഡ്രോതെറാപ്പി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അതിലൂടെ വേദന ശമിപ്പിക്കുകയും ചെയ്യും.

ഒരു പാത്രത്തില്‍ തണുത്ത വെള്ളം എടുത്ത്‌ അതില്‍ കാലുകള്‍ മുക്കി വയ്‌ക്കുക. ഒരു കുപ്പിയിലോ മറ്റോ ചൂടുവെള്ളം എടുത്ത്‌ കഴുത്തിന്റെ പുറകില്‍ അമര്‍ത്തുകയും വേണം. മൈഗ്രേനിന്‌ ശമനം ലഭിക്കും.

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേയ്ന്‍ മാറാന്‍ വീട്ടു വൈദ്യം

മൈഗ്രേന്‍ ഗുരുതരമായ ഒരു ആരോഗ്യപ്രശന്മാണെങ്കിലും മേല്‍പ്പറഞ്ഞ പൊടിക്കൈകള്‍ ഉപയോഗിച്ച്‌ വീട്ടില്‍ വച്ചു തന്നെ ഫലപ്രദമായി ചികിത്സിക്കാവുന്നതാണ്‌. എന്നാല്‍ ഇവ ഫലിക്കുന്നില്ലെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക.


X
Desktop Bottom Promotion