For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ക്കും എല്ലുതേയ്മാനം

|

ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം സാധാരണ സ്ത്രീകള്‍ക്കു വരുന്ന രോഗമാണെന്നു പറയും. മെനോപോസിനോട് അനുബന്ധിച്ചാണ് സ്ത്രീകള്‍ക്ക് ഈ പ്രശ്‌നം വരാറ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ട് ശരീരത്തിലെ കാല്‍സ്യം കുറയുന്നതാണ് ഇതിനുള്ള കാരണം.

പുരുഷന്മാര്‍ക്കും ഓസ്റ്റിയോപെറോസിസ് വരുമോയെന്നതാണ് ചോദ്യം. പുരുഷന്മാര്‍ക്കും എല്ലുതേയ്മാനം വരാം. ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്.

Bone

വൈറ്റമിന്‍ ഡിയുടെ കുറവ് പുരുഷന്മാരില്‍ ഓസ്റ്റിയോപെറോസിസിന് കാരണമാകും. വൈറ്റമിന്‍ ഡി ലഭിയ്ക്കണമെങ്കില്‍ അല്‍പനേരമെങ്കിലും സൂര്യപ്രകാശം ലഭിക്കണം. എന്നാല്‍ ഇപ്പോഴത്തെ കാര്‍-ഓഫീസ് സംവിധാനത്തില്‍ പലരും പുറത്തിറങ്ങുന്നത് അപൂര്‍വം. സൂര്യപ്രകാശം ലഭിക്കാതിരുന്നാല്‍ വൈറ്റമിന്‍ ഡി ലഭിക്കില്ല. ശരീരത്തിന് കാല്‍സ്യം ശരിയായി ഉപയോഗപ്പെടുത്താന്‍ വൈറ്റമിന്‍ ഡി അത്യാവശ്യം തന്നെയാണ്. വൈറ്റമന്‍ ഡി ഇല്ലെങ്കില്‍ കാല്‍സ്യം ലഭിക്കില്ല. എല്ലുതേയ്മാനം ഉണ്ടാവുകയും ചെയ്യും.

കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും എല്ലിന് ബലം കുറയുന്നത് സ്വാഭാവികമാണ്.

പുകവലി, മദ്യപാനം എന്നിവയും പുരുഷന്മാരില്‍ എല്ലുതേയ്മാനത്തിനുള്ള കാരണം തന്നെയാണ്. ഇവ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ കാല്‍സ്യത്തിന്റെ അളവു കുറയ്ക്കാനും ഇടയാക്കും.

കിഡ്‌നി പ്രശ്‌നങ്ങളുള്ളവരില്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം നഷ്ടപ്പെടാന്‍ ഇട വരുത്തും. എല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതിനു പുറമെ പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും ഇത് പ്രശ്‌നമുണ്ടാക്കും.

പ്രായം കൂടുന്തോറും സ്ത്രീകളിലെന്ന പോലെ പുരുഷന്മാരിലും എല്ലുകള്‍ക്ക് ബലം കുറയും. പ്രത്യേകിച്ച് 60കള്‍ പിന്നിടുമ്പോള്‍.

വ്യായാമക്കുറവും അമിതവണ്ണവും എല്ലു തേയ്മാനത്തിനുള്ള ഒരു പ്രധാന കാരണമാണ്. വണ്ണം കൂടുന്തോറും എല്ലുകളില്‍ ഇതേല്‍പ്പിക്കുന്ന ഭാരം മര്‍ദം കൂട്ടും. ഇത് എല്ലുതേയ്മാനത്തിന് കാരണമാകും. വ്യായാമക്കുറവ് എല്ലുകളുടെ ബലം കുറയ്ക്കും.

English summary

Osteoporosis, Exercise, Periods, Weight, Hormone, എല്ലുതേയ്മാനം, ഓസ്റ്റിയോപെറോസിസ്, വ്യായാമം, തടി, ഹോര്‍മോണ്‍, ആര്‍ത്തവം,

Osteoporosis is one of the common diseases that happens to women. We have heard about calcium deficiency and osteoporosis attacking women after their menopause several times. However, just because this is a disease that is more common among women, it does not mean that osteoporosis cannot happen to men.
 
Story first published: Wednesday, March 20, 2013, 15:20 [IST]
X
Desktop Bottom Promotion