For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

|

ബീജക്കുറവ് പലപ്പോവും പുരുഷ വന്ധ്യതയ്ക്കുള്ള ഒരു പ്രധാന പ്രശ്‌നമാണ്. ഇപ്പോഴത്തെ പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണവും ഗുണവും കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ജീവിത രീതികള്‍, അസുഖങ്ങള്‍, ഭക്ഷണങ്ങള്‍ എന്നിവ ബീജങ്ങളുടെ എണ്ണക്കുറവിന് വഴിയൊരുക്കുന്നുണ്ട്. ഏതു പ്രശ്‌നങ്ങളേയും പോലെ ഇതിനും പ്രകൃതിദത്തമായ പരിഹാരമാര്‍ഗങ്ങളുമുണ്ട്.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

കൂടുതല്‍ ചൂട് പുരുഷബീജത്തിന്റെ അന്തകമാണെന്നു പറയാം. ചൂടുവെള്ളത്തിലെ കുളി, അധിക നേരം സൈക്കിള്‍, ബൈക്ക് എന്നിവ ഉപയോഗിക്കുന്നത് ഇവയെല്ലാം ഒഴിവാക്കുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ഇറുകിയ അടിവസ്ത്രങ്ങള്‍ ബീജങ്ങളെ കൊല്ലുന്ന മറ്റൊരു കാരണമാണ്. ഇവ കഴിവതും ഒഴിവാക്കുക. കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്യുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

പ്ലാസ്റ്റിക് ഇതിനുള്ള മറ്റൊരു കാരണമാണ്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ സൂക്ഷിയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. പ്രകൃതിയ്‌ക്കെന്ന പോലെ ബീജങ്ങള്‍ക്കും പ്ലാസ്റ്റിക് ദോഷം വരുത്തും. പ്ലാസ്റ്റിക് കഴിവതും ഒഴിവാക്കുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

കഴിവതും ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക. കാരണം കെമിക്കലുകള്‍ ബീജങ്ങളുടെ എണ്ണക്കുറവിനുള്ള ഒരു കാരണമാണ്.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

കോസ്‌മെറ്റ്ക്, ഡിയോഡറന്റുകള്‍ എന്നിവയും ബീജങ്ങളെ ബാധിയ്ക്കും.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീഫ്, പോര്‍ക്ക് തുടങ്ങിയവ ഒഴിവാക്കുക. ഇവയിലെ ഹോര്‍മോണുകള്‍ ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിയ്ക്കും. ചിക്കന്‍, മുട്ട തുടങ്ങിയവയിലെ ഹോര്‍മോണും ദോഷം തന്നെ.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

വറുത്ത ഭക്ഷണരീതി ഒഴിവാക്കി ഗ്രില്‍, ബേക്ക്ഡ് രീതികളിലേക്കു തിരിയുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

മദ്യം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ ബീജങ്ങളുടെ എണ്ണവും ഗുണവും കുറയ്ക്കുന്നുവെന്ന കാര്യത്തില്‍ സംശയം വേണ്ട.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണക്കുറവിന് മൊബൈല്‍ ഫോണ്‍ പ്രധാന വില്ലനാണ്. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് കൊണ്ട് അതില്‍ നിന്നുള്ള റേഡിയേഷന്‍ ബീജങ്ങളെ കൊല്ലുന്നു.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ശരീരഭാരം എപ്പോഴും കൃത്യമായി നില നിര്‍ത്തുക. ഭാരം കുറയുന്നതും കൂടുന്നതും ദോഷം ചെയ്യുന്ന കാര്യങ്ങള്‍ തന്നെ.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിയ്ക്കുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

വ്യായാമം നല്ലതു തന്നെ. ബീജങ്ങളുടെ എണ്ണത്തിനും ഗുണത്തിനും ഇവ സഹായിക്കുകയും ചെയ്യും. എന്നാല്‍ അമിതമായ വ്യായാമം ബീജക്കുറവിന് വഴിയൊരുക്കുമെന്ന്് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മിതത്വം പാലിക്കാന്‍ ശ്രമിക്കുക.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ആര്‍ഗിനൈന്‍ ഒരു അമിനോ ആസിഡാണ്. ഇത് ബീജങ്ങളുടെ തലഭാഗത്ത് കൂടുതലായി കണ്ടു വരുന്ന ഒന്നാണ്. ആര്‍ജിനൈന്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. നട്‌സ്, മത്സ്യം തുടങ്ങിയവ ഇതടങ്ങിയ ഭക്ഷണങ്ങളാണ്.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

എണ്ണ കൊണ്ട് ശരീരം മസാജ് ചെയ്യുന്നത് രക്തപ്രവാഹം കൂട്ടും. ബീജവര്‍ദ്ധനവിന് ഇത് സഹായിക്കുകയും ചെയ്യും.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ബീജങ്ങളുടെ എണ്ണം, ഗുണം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാം

സ്‌ട്രെസ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയ്ക്കുകയും ബീജക്കുറവു വരുത്തുകയും ചെയ്യുന്നു. സ്‌ട്രെസ് കഴിവതും അകറ്റി നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

English summary

Health, Body, Infertility, Food, Mobile, Dress, Plastic, Exercise, Dress, Hot, ആരോഗ്യം, വന്ധ്യത, വ്യായാമം, ഭക്ഷണം, മൊബൈല്‍, പ്ലാസ്റ്റിക്, വസ്ത്രം, ചൂട്,

There are different reasons for male infertility. Here are some ways to deal with it,
X
Desktop Bottom Promotion