For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

|

ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് ലിവറെന്നു പറയാം. ലിവറിന്റെ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍ ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും അവതാളത്തിലാകുമെന്നു പറയാം.

കരളിന്റെ പ്രവര്‍ത്തനത്തെ കേടു വരുത്തുന്നതില്‍ പ്രധാന പങ്ക് മദ്യത്തിനാണ്. എന്നാല്‍ ഇതു മാത്രമല്ല, മറ്റു പല പ്രശ്‌നങ്ങളും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നവ തന്നെയാണ്. ഉദാഹരണത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങള്‍ കരളില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. ഇത് ഫാറ്റി ലിവര്‍ സിന്‍ഡ്രോം എന്ന അവസ്ഥയ്ക്കു കാരണമാകുകയും ചെയ്യും.

തുടക്കത്തില്‍ കരളിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്താനായെന്നു വരില്ല. എന്നാല്‍ ശരീരം തന്നെ ഇതിന്റെ ചില സൂചനകളും നല്‍കും. ഇത്തരം സൂചനകള്‍ അറിഞ്ഞിരിക്കൂ. നിങ്ങളുടെ കരളിനെ നിങ്ങള്‍ക്കു തന്നെ രക്ഷിക്കാം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

വായ്‌നാറ്റം കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെന്നതിനു കൂടിയുള്ള തെളിവാണ്. സവാളയുടേയോ മീനിന്റെയോ ദുര്‍ഗന്ധം വായില്‍ നിന്നും വരും. ലിവറിന്റെ പ്രവര്‍ത്തനം ശരിയല്ലാത്തതു കൊണ്ട് ശരീരത്തില്‍ കൂടുതല്‍ അമോണിയ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ചര്‍മത്തെയും ഈ പ്രശ്‌നം ബാധിക്കും.പ്രത്യേകിച്ച് കണ്ണിനടിയിലെ ചര്‍മത്തെ. ഈ ഭാഗത്തെ ചര്‍മം വല്ലാതെ മൃദുവാകും. കണ്ണിനടിയില്‍ കറുപ്പു പ്രത്യക്ഷപ്പെടും. കണ്ണുകളില്‍ ക്ഷീണം തിരിച്ചറിയാം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ദഹനപ്രശ്‌നങ്ങളും കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ഉണ്ടാകാം. കുടിയ്ക്കുന്ന വെള്ളം പോലും വയറ്റില്‍ അസ്വസ്ഥതകള്‍ വരുത്തി വയ്ക്കും.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

മൂത്രം, മലം എന്നിവ ഇരുണ്ട നിറത്തില്‍ പോകും. ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറഞ്ഞാല്‍ ഇതുണ്ടാകും. എന്നാല്‍ തുടര്‍ച്ചയായി ഇങ്ങനെയുണ്ടാവുകയാണെങ്കില്‍ ഇത് ലിവര്‍ തകരാറിലാണന്നതിന്റെ സൂചനയുമാകാം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

മഞ്ഞപ്പിത്തം കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. കണ്ണുകളിലും നഖങ്ങളിലും മഞ്ഞനിറം വരുന്നതാണ് ഇതിന്റെ തെളിവ്.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമാണ് ബൈല്‍. കരളിന്റെ പ്രവര്‍ത്തനം തകരാളിലാകുമ്പോള്‍ ഭക്ഷണം കഴിയ്ക്കുമ്പോഴും അല്ലാത്തപ്പോഴും വായില്‍ കയ്പ് അനുഭവപ്പെടും. ഈ എന്‍സൈമാണ് ഇതിന്റെ കാരണം.

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

ലിവര്‍ പ്രശ്‌നമെങ്കില്‍ ലക്ഷണങ്ങളും

കരളില്‍ അണുബാധയുണ്ടാകുമ്പോള്‍ കരളിന്റെ വലിപ്പം കൂടും. ഇത് ചിലപ്പോള്‍ വയര്‍ വീര്‍ക്കാന്‍ ഇട വരുത്തും. ഇതുകൊണ്ട് വയര്‍ ചാടുന്നതും ചിലപ്പോള്‍ കരളിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പ്രശ്‌നം കാരണമാകാം.

English summary

Liver, Health, Body, Food, Skin, Mouth Odour, Face, ലിവര്‍, കരള്‍, ആരോഗ്യം, ശരീരം, ഭക്ഷണം, കണ്ണ്, ചര്‍മം, മുഖം, വായ

Liver is one of the most vital organs of the body. If your liver doesn't function properly, you will be bound to take notice. That is why the signs of liver damage are hard to ignore. And yet we tend to ignore them out of sheer inertia. The causes of liver damage like alcohol, too much oil, fatty liver etc. are well known.
 
Story first published: Wednesday, January 9, 2013, 11:50 [IST]
X
Desktop Bottom Promotion