For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

ഇരയ്ക്കു മീതെ പറന്നു വീഴുന്ന കഴുകനെപ്പോലെയാണ് ക്യാന്‍സറെന്നു പറയാം. തുടക്കത്തില്‍ പലപ്പോഴും കണ്ടെത്താനാകാത്ത ഈ രോഗം ചിലപ്പോള്‍ ഗുരുതരമാവുമ്പോഴാണ് പലതും അറിയുക.

തിരിച്ചറിയാനാവാത്തതു തന്നെയാണ് ഈ രോഗത്തെ ഗുരുതരമാകുന്നത്. പലപ്പോഴും ക്യാന്‍സര്‍ ലക്ഷണങ്ങള്‍ നാം കാര്യമായി എടുക്കാറില്ല. ഇവ ക്യാന്‍സര്‍ ലക്ഷണങ്ങളാണെന്ന് അറിയാത്തതു തന്നെയാണ് കാരണം.

ക്യാന്‍സറിന്റെ വിവിധ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഈ രോഗത്തെ തുടക്കത്തില്‍ കണ്ടുപിടിച്ചു ചികിത്സിക്കാന്‍ സാധിക്കും. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ച് അറിയൂ.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ പലര്‍ക്കുമുണ്ടാകൂന്ന രോഗമാണ്. എന്നാല്‍ ഇത് മൂന്നാഴ്ച കഴിഞ്ഞും ഭേദമാകാതിരിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ ലക്ഷണമാണോയെന്നും സംശയിക്കാം. ഇതിനൊപ്പം പല്ലുകളിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കാണുക തന്നെ വേണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചിലര്‍ക്ക് ചിലപ്പോള്‍ ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. വെള്ളം കുടിയ്ക്കുമ്പോള്‍ പോലും ഈ ബുദ്ധിമുട്ടു വരും. ഇത് ചിലപ്പോള്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ കൊണ്ടാകാം. എന്നാല്‍ ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മൗത് ക്യാന്‍സര്‍ വരെയായി മാറാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

കഴുത്തിലോ കക്ഷത്തിലോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ മുഴകള്‍ കാണുകയാണെങ്കില്‍ ഇതും നിസാരമായി തള്ളിക്കളയരുത്. ഇവ ഒരുപക്ഷേ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാകാം. സാധാരണ ക്യാന്‍സര്‍ ലക്ഷണമായി വരുന്ന ഇത്തരം മുഴകള്‍ക്ക് വേദനയുണ്ടാകാറില്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ മുഴകളും ക്യാന്‍സറായി എടുക്കേണ്ടതുമില്ല.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

സ്തനങ്ങളില്‍ എന്തെങ്കിലും തടിപ്പോ മുഴകളോ മറ്റു വ്യത്യാസങ്ങളോ സ്തനാര്‍ബുദ ലക്ഷണങ്ങളാകാം. മുലഞെട്ടില്‍ നിന്നും സ്രവം വരിക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകം. സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍ അമര്‍ത്തി നോക്കി സ്തനാര്‍ബുദ പരിശോധന തനിയെ നടത്താം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

വയറുവേദന, വയറിന് കനം തോന്നുക, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരിക, മലത്തില്‍ രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങളും അവഗണിക്കേണ്ടവയല്ല. പ്രത്യേകിച്ച് കാരണമില്ലാതെ ഇവ ഇടയ്ക്കിടെ വരികയാണെങ്കില്‍ തീര്‍ച്ചയായും പരിശോധന നടത്തുക തന്നെ വേണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ശരീരത്തിലെ മറുകുകളോ കാക്കാപ്പുള്ളികളോ വലിപ്പം വയ്ക്കുകയാണെങ്കിലോ നിറം മാറുകയാണെങ്കിലോ ശ്രദ്ധിക്കണം. ഇത് സ്‌കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്. ദേഹത്ത് ഇത്തരം പുതിയ മറുകുകള്‍ പ്രത്യക്ഷപ്പെടുകയോ ഇവ പെട്ടെന്ന് വലിപ്പം വയ്ക്കുകയോ ആണെങ്കിലും ശ്രദ്ധിയ്ക്കുക തന്നെ വേണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, എന്തെങ്കിലും പാടുകള്‍ കാണുക തുടങ്ങിയവയും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ചൊറിഞ്ഞു പൊട്ടുകയോ രക്തം വരികയോ ചെയ്യുകയാണെങ്കിലും ശ്രദ്ധ വേണം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണവുമായി എടുക്കാം. ഡയറ്റെടുത്തും ഭക്ഷണനിയന്ത്രണങ്ങള്‍ ചെയ്തും തൂക്കം കുറയും. എന്നാല്‍ ഇതൊന്നുമില്ലാതെ അടിക്കടി തൂക്കം കുറയുന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

അസ്വഭാവികമായ ബ്ലീഡിംഗ്, ഇത് ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നായാലും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. പൈല്‍സ് പോലുള്ള രോഗങ്ങള്‍ മലദ്വാരത്തിലൂടെ ബ്ലീഡിംഗിന് ഇട വരുത്തും. എന്നാല്‍ ഇത് വയറ്റിലെയോ കുടിലിലെയോ ക്യാന്‍സറിന്റെ ലക്ഷണം കൂടിയാകാം. യൂട്രസ്, സെര്‍വികല്‍ ക്യാന്‍സറിന്റെ ലക്ഷണവും ഇത്തരം ബ്ലീഡിംഗ് തന്നെയാകാം.

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

പ്രത്യേക കാരണങ്ങളൊന്നും കൂടാതെ ഭാരം പെട്ടെന്ന് കുറയുന്നതും ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഇത് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണവുമായി എടുക്കാം. ഡയറ്റെടുത്തും ഭക്ഷണനിയന്ത്രണങ്ങള്‍ ചെയ്തും തൂക്കം കുറയും. എന്നാല്‍ ഇതൊന്നുമില്ലാതെ അടിക്കടി തൂക്കം കുറയുന്നതും ശ്രദ്ധിക്കേണ്ട കാര്യം തന്നെ.

English summary

Cancer, Health, Body, Bleeding, Water, Food, Breast, ക്യാന്‍സര്‍, ആരോഗ്യം, ശരീരം, സ്‌കിന്‍ ക്യാന്‍സര്‍, സ്തനം, ബ്ലീഡിംഗ്, വേദന, ഭക്ഷണം, വെള്ളം

We live in denial mode when encountering grave health conditions. Young women, for instance, ignore recommended health checkups and screenings. Unfortunately, cancer attacks one with mild, almost easy to ignore,
X
Desktop Bottom Promotion