For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്താണ് പ്രി ഹൈപ്പര്‍ടെന്‍ഷന്‍?

By Saritha
|

രക്തസമ്മര്‍ദ്ദം കണക്കാക്കിയാല്‍ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് എളുപ്പം മനസിലാക്കാന്‍ സാധിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ രക്തസമ്മര്‍ദ്ധത്തെ അഞ്ച് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. പ്രി ഹൈപ്പര്‍ടെന്‍ഷനെന്നത് അതില്‍ പെടുന്ന ഒന്നാണ്. ഇത് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ സംഭവിച്ചേക്കാം.

ബ്ലഡ് പ്രഷറെന്നത് ഹൃദയം പമ്പ് ചെയ്യുന്ന രക്തം ധമനികളിലുണ്ടാക്കുന്ന മര്‍ദ്ദമാണ്. കൂടുതല്‍ മര്‍ദ്ദമുണ്ടാകുമ്പോള്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദമെന്ന് പറയാം. രണ്ട് നമ്പറുകളായാണ് ബ്ലഡ് പ്രഷറിന്റെ റീഡിങ്ങ്. മുകളിലെ നമ്പര്‍ സിസ്റ്റോളിക് പ്രഷര്‍. ഇത് ഹൃദയം പമ്പ് ചെയ്യുന്ന രക്തം ധമനികളുടെ ചുറ്റും ഉണ്ടാക്കുന്ന മര്‍ദ്ദമാണ്. താഴത്തെ നമ്പര്‍ ഡയോസ്റ്റോളിക് പ്രഷര്‍ അഥവാ ഹൃദയം വിശ്രമാവസ്ഥയിലുള്ളപ്പോള്‍ ഹൃദയസ്പന്ദനത്തിനിടയിലെ മര്‍ദ്ദമാണ്.

Blood Pressure

രക്തസമ്മര്‍ദ്ദം, വിവിധ ഘട്ടങ്ങള്‍

അഞ്ച് തരം രക്ത സമ്മര്‍ദ്ദമാണുള്ളതെന്ന് നേരത്തേ പറഞ്ഞല്ലോ. ഇവ നോര്‍മല്‍, പ്രി ഹൈപ്പര്‍ടെന്‍ഷന്‍, സ്റ്റേജ് 1-ഹൈപ്പര്‍ടെന്‍ഷന്‍, സ്റ്റേജ് 2-ഹൈപ്പര്‍ ടെന്‍ഷന്‍, ഹൈപ്പര്‍ടെന്‍സിവ് ക്രൈസിസ് എന്നിവയാണ്. കൂടിയ ബ്ലഡ് പ്രഷറിന് മെഡിക്കല്‍ സയന്‍സില്‍ പറയുന്നവാക്കാണ് ഹൈപ്പര്‍‌ടെന്‍ഷനെന്നത്.

പ്രിഹൈപ്പര്‍ ടെന്‍ഷന്‍ എന്നത് നോര്‍മലിനും, ഹൈ ബ്ലഡ്പ്രഷറിനും ഇടയിലുള്ളതാണ്. ഇത് 120/80 നും 139/89 ഇടയിലാണ്. ഹൈ ബ്ലഡ്പ്രഷറിന്റെ ആദ്യഘട്ടമെന്നത് 140/90 നും 159/99 നും ഇടയിലാണ്. രണ്ടാം ഘട്ടം 160/100 ആണ്. 180/110 റീഡിങ്ങിലെത്തുമ്പോള്‍ അത് അവസാന സ്റ്റേജാണ്. ഇത് എത്രയും പെട്ടന്ന് ഡോക്ടറുടെ പരിചരണം ആവശ്യമുള്ള ഗുരുതരമായ നിലയാണ്.

നിങ്ങള്‍ക്ക് പ്രി ഹൈപ്പര്‍ടെന്‍ഷനുണ്ടെങ്കില്‍ ക്രമേണ അത് ഹൈപ്പര്‍ടെന്‍ഷനിലേക്ക് വളരാം. ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഹൃദയതകരാറുകള്‍ എന്നിവയൊക്കെ ഇതിന്റെ ഫലമായി ഉണ്ടാകാം. ജീവിത ശൈലിയിലുള്ള ചില മാറ്റങ്ങള്‍ ബ്ലഡ്പ്രഷറിനെ ഗുരുതരമാകാതെ നിലനിര്‍ത്താന്‍ സഹായിക്കും. ഹൈപ്പര്‍ടെന്‍ഷന്‍ സ്റ്റേജിന് താഴെ ബ്ലഡ്പ്രഷര്‍ നിലനിര്‍ത്താന്‍ ശ്രദ്ധവെയ്ക്കണം.

നിത്യേനയുള്ള എക്സര്‍സൈസ്, ആരോഗ്യകരവും ഹൃദയത്തിന് ദോഷകരമല്ലാത്തതുമായ ഭക്ഷണ രീതികള്‍, അമിത ഭാരം കുറയ്ക്കല്‍, പുകവലി-മദ്യപാനം വര്‍ജ്ജനം-നിയന്ത്രണം എന്നിവയൊക്കെ രക്തസമ്മര്‍ദ്ദം അമിതമാകാതെ നിലനിര്‍ത്താന്‍ സഹായിക്കും. ഇതേക്കുറിച്ച് കൂടുതല്‍ മനസിലാക്കി അതിനനുസരിച്ച് ദിനചര്യകള്‍ ക്രമീകരിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാനാവുമെന്നതില്‍ സംശയം വേണ്ട.

English summary

Blood Pressure, Health, Heart, Pre Hyper Tension, Exercise, ബിപി, ബ്ലഡ് പ്രഷര്‍, ആരോഗ്യം, ഹാര്‍ട്ട്, ഹൃദയം, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, വ്യായാമം

Blood pressure is one of the vital signs your doctor uses to determine the state of your health. The American Heart Association defines five categories of blood pressure readings. Prehypertension is one of those categories. If you have prehypertension, you have an increased risk of developing certain health problems, some of which can be serious.
Story first published: Thursday, March 7, 2013, 14:25 [IST]
X
Desktop Bottom Promotion