For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നുള്ള ജോലി ശരീരവണ്ണം കൂട്ടുന്നുണ്ടോ?

By Shahanas Abdul Kareem
|

കുത്തിയിരുന്നുള്ള ജോലി നിങ്ങളുടെ അനാരോഗ്യത്തിനും ശരീരത്തില്‍ കൊഴുപ്പ് വന്നടിയുന്നതിനും കാരണമാവാതിരിക്കട്ടെ. അത്തരത്തിലുള്ള ജോ‍ലിക്കാര്‍ക്ക് ജോലിക്കിടയിലും ശരീരത്തെ ആരോഗ്യാവസ്ഥയില്‍ നിലനിര്‍ത്തുന്ന ചില വ്യായാമങ്ങളും ഭക്ഷണമുറകളും അറിഞ്ഞുവെക്കുന്നത് നന്നായിരിക്കും.

ജോലിയിലെ പിരിമുറുക്കങ്ങളും ആലസ്യവും ശരീരഭാരം കൂട്ടുന്നതായി ഒരുപാട് ആളുകള്‍ പരാതിപ്പെടാറുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ രൂപമില്ലാത്തവര്‍ക്ക് ഇവിടെ ഇതാ ചില വഴികള്‍.

ഇരിപ്പിടത്തില്‍ തന്നെ ഇരുന്നുള്ള വ്യായാമം

is desk job making you fat

മിതമായ വയറിന് : നട്ടെല്ല് വളയാതെ നേരെ നിവര്‍ന്ന് ഇരിക്കുക. വയറിന്റെ പേശികളെ ഇറുക്കിപിടിച്ച് പൊക്കിളിനെ മുതുകെല്ലിനോട് അടുപ്പിക്കുക. അഞ്ച് സെക്കന്റ് സമയം ഇങ്ങനെ നില്‍ക്കുക. ഇത് ഇരുപത് പ്രാവശ്യം ആവര്‍ത്തിക്കുക. ദിവസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഈ വ്യായാമ മുറ അനുഷ്ടിക്കുന്നത് വയറിന്റെ പേശികള്‍ക്ക് കരുത്ത് നല്‍കുകയും അമിതമായ വയറിന് പരിഹാരമാവുകയും ചെയ്യും.

മനോഹരമായ തുടകള്‍ക്ക് : കാല്‍മുട്ടുകള്‍ ചേര്‍ത്തുവെച്ച് ഇരിക്കുക. അവ നല്ലവണ്ണം പരസ്പരം ഇറുകെ പിടിച്ചാണ് ഇരിക്കേണ്ടത്. ശേഷം തുടയുടെ ഉള്‍ഭാഗത്തെ പേശികള്‍ ഓരോ നിമിഷവും ഇടവിട്ട് ഞെക്കുക. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഈ വ്യായാമ മുറ ചെയ്യുന്നത് തുടകള്‍ക്ക് രൂപഭംഗി കൈവരുത്തും.

ആകൃതിയൊത്ത നിതംബത്തിന് : എഴുന്നേറ്റ് നിന്ന് നിതംബവും തുടയുടെ പേശികളും ദൃഢമാക്കുക. ഒരു നിമിഷം അനങ്ങാതെ നിന്നിട്ട് നേരെ താഴേക്ക് ഇരിക്കുകയും അതുപോലെ എഴുന്നേല്‍ക്കുകയും ചെയ്യുക. നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് ഇടയ്ക്കിടെ എഴുന്നേല്‍ക്കുമ്പോഴെല്ലാം ഇങ്ങനെ ചെയ്യാവുന്നതാണ്.

പോഷകാഹാരത്തിന്റെ പട്ടിക.

അണ്ടിപരിപ്പും ധാന്യങ്ങളും

അണ്ടിപരിപ്പും ധാന്യങ്ങളും ധാരാളമായി കഴിക്കുക. ശരീരത്തിന്റെ ആവശ്യ പോഷണങ്ങളായ പ്രോട്ടീന്‍, മെഗ്നീഷ്യം, വിറ്റാമിന്‍ ബി, ശരീരത്തിന് ദോഷം ചെയ്യാത്ത കൊഴുപ്പുകളും വേണ്ടത്ര അടങ്ങിയിട്ടുള്ള ഇഷ്ടവിഭവങ്ങളാ‍ാണ് ബദാം, കശുഅണ്ടി, മത്തങ്ങ കുരു, സൂര്യകാന്തി കുരു എന്നിവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രണത്തിന്റെ വരുതിയില്‍ നിര്‍ത്താന്‍ ഇവ ഏറെ സഹായകമാണ്. പ്രാതലായി ഇവ ഭക്ഷിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഉന്മേഷം പ്രധാനം ചെയ്യും.

പച്ചക്കറികളും തണുത്ത കഷണങ്ങളും:

ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ബ്രൊക്കോളിയും സെലറിയും പോലുള്ള പച്ചക്കറികളും പച്ചിലകളും പ്രമേഹത്തെ പടിക്കുപുറത്ത് നിറുത്താന്‍ പോന്നവയാണ്. ചീസ് കഷണങ്ങളും ടര്‍ക്കിയും ഉയര്‍ന്ന പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്.

ദിവസവും മുട്ട കഴിക്കുക:

പേശികളില്‍ ന്നൈട്രജന്‍ സംഭരിച്ച് അവയെ ദൃഢമാക്കുകയും വിശ്രമാവസ്ഥയില്‍ പോലും കൂടുതല്‍ കലോറിയെ ഉല്പാദിപ്പിക്കുവാനും കഴിവുള്ള നാടന്‍ ഭക്ഷണമാ‍ണ് മുട്ട. വിറ്റാമിന്‍ ഡി കൊണ്ട് സമ്മൃദ്ധമാണെന്നതിനു പുറമെ കൊഴുപ്പിന്റെ കെണിയില്‍ പെടാതെ ശരീരത്തെ കാക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ തന്നെ കഴിക്കാവുന്നതില്‍ ഏറ്റവും ഗുണകരമായ ഭക്ഷണമാണ് മുട്ട.

ഊലോങ് ചായ

പ്രമേഹത്തിന്റെയും കോര്‍ട്ടിസോളിന്റെയും അളവുക്കളെ നിയന്ത്രിക്കുവാന്‍ ഈ ചായ നല്ലതാണ്. ഓഫീസിലെ അലസമായ ജോലി കാരണമായുണ്ടാകുന്ന കൊഴുപ്പ് അടിയുന്ന പ്രക്രിയയ്ക്ക് തടയിടാനും ഇതിന് കഴിയും. അക്കാരണത്താല്‍ ജോലിയില്‍ ആയിരിക്കുമ്പോള്‍ രണ്ടുമൂന്ന് ഗ്ലാസ്സ് ഊലോങ് ചായ മുടങ്ങാതെ സേവിക്കുന്നത് വളരെ ഗുണകരമായിരിക്കും.

Read more about: weight തടി
English summary

is desk job making you fat

For a toned stomach: Sit tall and straighten the spine. Clench the abdominal muscles tightly pulling the naval into the spine. Hold for one to five seconds and repeat 20 times. Try doing this at least three times in a day.
Story first published: Tuesday, November 19, 2013, 13:57 [IST]
X
Desktop Bottom Promotion