For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയര്‍ വീര്‍ക്കുന്നുവോ?വേദനയും

By VIJI JOSEPH
|

അടിവയറിലെ വേദനയും അതോടൊപ്പം വയര്‍ വീര്‍ക്കലും അനുഭവപ്പെടുന്ന അവസ്ഥയുണ്ട്. കുടലില്‍ ഈ പ്രശ്നമുണ്ടെങ്കില്‍ എല്ലാ ഭക്ഷണസാധനങ്ങളും ശരിയായി ദഹിക്കില്ല. വയറില്‍ ഗ്യാസ് രൂപപ്പെടുന്നത് വഴിയും ഇത് സംഭവിക്കാം.

കടുത്ത വയര്‍ വേദന ഈ സമയത്ത് അനുഭവപ്പെടാം. അണ്ഡാശയത്തിലെ ക്യാന്‍സര്‍ മൂലവും ഈ പ്രശ്നമുണ്ടാകാറുണ്ട്. ഇത് പരിഹരിക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അത്തരം ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. വെള്ളം കുടിക്കുക

1. വെള്ളം കുടിക്കുക

ഉദരസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് വയര്‍ വീര്‍ക്കലും വേദനയുമുണ്ടാകുന്നത്. ശരിയായ വിധത്തിലല്ലാത്ത ശോധന, മലബന്ധം, ഗ്യാസ് എന്നിവ വയര്‍ വേദനയക്ക് കാരണമാകും. ഇത് പരിഹരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക. വേദന കുറയുകയും മലബന്ധത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

2. നടപ്പ്

2. നടപ്പ്

വയര്‍ വീര്‍ത്തിരിക്കുന്നതായി തോന്നിയാല്‍ അല്പം നടക്കുക. ഇതു വഴി വയറിലെ ഗ്യാസ് പുറന്തള്ളാനാവും. വയര്‍ വീര്‍ക്കുന്നതിന് എളുപ്പം പരിഹാരം നേടാനുള്ള മാര്‍ഗ്ഗമാണിത്. എന്നാല്‍ നടപ്പ് വളരെ സാവധാനത്തിലായാല്‍ ഫലമുണ്ടാവില്ല. ഭാവിയില്‍ ഈ പ്രശ്നം ഉണ്ടാകാതിരിക്കാന്‍ ഭക്ഷണശേഷം നടക്കുന്നത് ശീലമാക്കുക.

3. നുരയുള്ള പാനീയങ്ങള്‍

3. നുരയുള്ള പാനീയങ്ങള്‍

വയര്‍ വീര്‍ത്തിരിക്കുന്നത് ഒഴിവാക്കാന്‍ പറ്റിയൊരുപാധിയാണ് സോഡ പോലുള്ള പാനീയങ്ങള്‍. വയറിന് ഭാരം തോന്നുമ്പോളും അസ്വസ്ഥത തോന്നുമ്പോളും അല്പം സോഡ കുടിക്കാം. കാര്‍ബണ്‍ ഡയോക്സൈഡ് വയറിലെ ഗ്യാസുമായി ചേര്‍ന്ന് പുറന്തള്ളപ്പെടും. വേഗത്തില്‍ ആശ്വാസം ലഭിക്കുകയും ചെയ്യും.

4. പുതിന

4. പുതിന

വയറിലെ പ്രശ്നങ്ങള്‍ക്ക് ഉത്തമമായ പരിഹാരമാണ് പുതിന. വയര്‍ വീര്‍ത്താല്‍ അല്പം പുതിന കഴിച്ചാല്‍ ഉടന്‍ ആശ്വാസം ലഭിക്കും. ചായയുടെ രൂപത്തിലോ, ചതച്ചോ പുതിന ഉപയോഗിക്കാം. പുതിന കാര്‍ബണ്‍ഡയോക്സൈഡ് അടങ്ങിയ പാനീയങ്ങളുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. ഇഞ്ചി, ഇന്തുപ്പ്, നാരങ്ങനീര് തുടങ്ങിയവയും വയറ് വീര്‍ക്കലും വേദനയും ഒഴിവാക്കാന്‍ സഹായിക്കും.

5. മരുന്നുകള്‍

5. മരുന്നുകള്‍

മേല്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളൊന്നും ഫലപ്രദമായില്ലെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കാം. നിരവധി മരുന്നുകള്‍ ദഹനത്തിന് സഹായിക്കുന്നവയായി ലഭ്യമാണ്. 'ഇനോ' പോലുള്ള പൊടികളും ഈ പ്രശ്നത്തിന് പരിഹാരം നല്കും.

6. വയറ് വീര്‍ക്കലും

6. വയറ് വീര്‍ക്കലും

വേദനയും ഒഴിവാക്കാന്‍ സമയമെടുത്ത് ചവച്ചരച്ച് ഭക്ഷണം കഴിക്കുക. ഇതുവഴി വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നത് തടയാം. ഭക്ഷണനിയന്ത്രണവും വ്യായാമവും ദഹനപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. അതുപോലെ തന്നെ നല്ല രീതിയിലുള്ള ഭക്ഷണശൈലി പിന്തുടരുക.

English summary

Instant relief from bloating pain

Bloating stomach is nothing but a feeling of heavy stomach which is generally accompanied with abdominal pain. Bloating stomach is mainly caused due to irritable bowel syndrome - where the guts do not accept all the food and there is a malfunction in the working of the digestive system.
Story first published: Saturday, November 30, 2013, 18:35 [IST]
X
Desktop Bottom Promotion