For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെപ്പറ്റിറ്റിവ് മോഷന്‍ ഇഞ്ച്വറി തടയാം

By Super
|

തുടര്‍ച്ചയായ ഒരേ രീതിയിലുള്ള ജോലികള്‍ കൊണ്ടോ ചലനങ്ങള്‍ കൊണ്ടോ ഉണ്ടാകുന്നതാണ് റെപ്പറ്റിറ്റിവ് മോഷന്‍ ഇഞ്ച്വറി എന്ന് മെഡിക്കല്‍ സയന്‍സില്‍ പറയുന്ന ശരീരവേദന (RMI). അസ്ഥി, പേശികള്‍, ഞരമ്പുകള്‍ എന്നിവയെയൊക്കെ ഇത് ബാധിക്കാം.

പല കാരണങ്ങളാല്‍ ഇത്തരത്തിലുള്ള വേദന ഉണ്ടാകാം. അവയില്‍ പ്രധാനപ്പെട്ട ഒന്ന് ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ഒരേ പോലുള്ള ചലനങ്ങള്‍ ഏറെ നാള്‍ ആവര്‍ത്തിക്കുമ്പോള്‍ പേശികളെ ഇത് ബാധിക്കും.അത്യദ്ധ്വാനം കൊണ്ടും പേശികള്‍ വലിഞ്ഞ് മുറുകിയ അവസ്ഥയില്‍ തുടരുന്നതുകൊണ്ടും അവക്ക് ക്ഷതം സംഭവിക്കാം.

Pain

ശരിയല്ലാത്ത ഇരിപ്പ്, ചലനങ്ങള്‍ എന്നിവ പേശികളെയും, ഞരമ്പുകളെയും തകരാറിലാക്കും. അമിതമായി ശക്തി ചെലുത്തിയുള്ള ജോലികള്‍ മറ്റൊരു കാരണമാണ്. അമിതമായ ഭാരം തള്ളുക, വലിക്കുക, ഉയര്‍ത്തുക തുടങ്ങിയവ സ്ഥിരമായി ചെയ്താല്‍ അത് തകരാറുണ്ടാക്കും.

ഏറെ നേരം നീണ്ടുനില്ക്കുന്ന ഒരേ തരത്തിലുള്ള ചലനങ്ങള്‍ ഏറെക്കാലത്തേക്ക് തുടര്‍ന്നാല്‍ അത് പേശികളയും, ഞരമ്പുകളെയുമൊക്കെ ബാധിക്കും. അതുപോലെ ഏറെ നേരം കുനിഞ്ഞ് നിന്നുള്ള ജോലികളും രോഗമുണ്ടാക്കും.

ഇത്തരത്തിലുള്ള വേദനകളും ക്ഷതവും ഉണ്ടാകാനുള്ള കാരണങ്ങള്‍?

അവയവങ്ങളുടെയും, ജോയിന്‍റുകളുടെയും തുടര്‍ച്ചയായ ചലനങ്ങള്‍, കൈകളുടെ ഏറെ നേരത്തെ തുടര്‍ച്ചയായ ഉപയോഗം, ശരിയായ രീതിയില്‍ വസ്തുക്കള്‍ പിടിക്കാത്തത് എന്നിവ കാരണങ്ങളായി പറയാം. അതുപോലെ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പ്രമേഹം എന്നിവയും പ്രശ്നങ്ങളുണ്ടാക്കും.

രോഗം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍.

കൈത്തണ്ട,കൈപ്പത്തി, വിരലുകള്‍ എന്നിവയുടെ ജോയിന്‍റുകളിലെ വേദനയും പിടുത്തവും ലക്ഷണമാണ്. ഇത് ജോലികള്‍ ചെയ്യുമ്പോള്‍ വര്‍ദ്ധിക്കും. വേദനയുള്ള ഭാഗത്ത് നീരോ, വീക്കമോ പ്രത്യക്ഷപ്പെടാം. കൈകള്‍ക്കും മറ്റും ശക്തി കുറവും, വഴക്കം ലഭിക്കാതിരിക്കുകയും ചെയ്യുക ഇതിന്‍റെ ലക്ഷണമാണ്.

എങ്ങനെ രോഗം തടയാം?

ഇടക്ക് കൈകള്‍ക്ക് വിശ്രമം നല്കുക. നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന കൈക്ക് കൂടുതല്‍ വിശ്രമം നല്കണം. ഇളക്കമുള്ള മെഷീനുകള്‍, ഉദാഹരണത്തിന് കട്ടിംഗ് മെഷീനുകള്‍, ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ജോലികള്‍ ചെയ്യുമ്പോള്‍ ശരിയായ നിലയില്‍ ശരീരത്തെ നിര്‍ത്തുക. കഴിയുന്നിടത്തോളം ശരീരത്തിന് അനുയോജ്യമായി പ്രവര്‍ത്തിക്കുന്ന മെഷീനുകള്‍ ജോലി സ്ഥലത്ത് ഉപയോഗിക്കുക. കൃത്യമായി എക്സര്‍സൈസ് ചെയ്യാന്‍ മറക്കരുത്. ശരിയായ വിധത്തില്‍ ചെയ്യുന്ന വ്യായാമങ്ങള്‍ പേശികള്‍ക്കും, ഞരമ്പുകള്‍ക്കും ഗുണം ചെയ്യും.

English summary

Health, Body, Repetitive Motion Injury, ആരോഗ്യം, ശരീരം, റെപ്പറ്റേറ്റീവ് മോഷന്‍ ഇഞ്ച്വറി,

Repetitive Motion Injury or Repetitive Strain Injury is an injury to the bones, muscles, or nerves caused by repetitive motions and tasks. Prevent it by doing the following:
X
Desktop Bottom Promotion