For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെങ്കിപ്പനി തടയൂ

By Super
|

ഒരിക്കലും വന്നുഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തിൽ. അതിലൊന്നാണ് ഡെങ്കിപനി. ശരീരത്തിന്റ പ്രതിരോധ ഘടനയെ താറുമാറാക്കുകയും രോഗിയെ തളർത്തുകയും ചെയ്യുന്ന ഈ രോഗം അനായാസമായാണ് ശരീരത്തിൽ കടന്ന്കയറുക.

ബ്രേക്ക്‌ബോൺ അഥവാ അസ്ഥി നുറുക്കുന്ന ദീനം എന്ന് ഈ രോഗത്തെ വിശേഷിപ്പിക്കുന്നതിൽ കാര്യമുണ്ട്. എന്നിരുന്നാലും ഒന്ന് ശ്രദ്ധിച്ചാൽ ഈ മാരകജ്വരത്തെ പടിക്ക് പുറത്ത് നിറുത്താം.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

പരിസരം ആവുന്നത്ര നിർജ്ജലമായി സൂക്ഷിക്കണം. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് മാത്രം വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും ശ്രദ്ധിക്കണം. വൃത്തിയും ആരോഗ്യവുമുള്ള ചുറ്റുപാട് രോഗത്തിന്റ വ്യാപനം തടയുന്നതിൽ നിർണ്ണായകമായ പങ്ക്‍ വഹിക്കുമെന്നത് മറക്കണ്ട.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

ഭക്ഷണവും വെള്ളവും പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകൾക്ക് വസിക്കാനും പെരുകാനും പാകത്തിൽ അവ തുറന്ന് വെക്കരുത്. വൃത്തിഹീനമായ ഭക്ഷണം രോഗം ക്ഷണിച്ച് വരുത്തുക തന്നെ ചെയ്യും.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

സ്വയം പ്രതിരോധം ഈ വിഷയത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. മുഴുക്കൈ ഉള്ള ഷർട്ടുകളും നീളൻ ട്രൌസറുകളും ധരിക്കുന്നതോടൊപ്പം ഉറങ്ങാൻ നേരം ശരീരത്തെ പൊതിഞ്ഞ് ഒരു പുതപ്പും നല്ലതാണ്.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഏതെങ്കിലും, ശരീരത്തിൽ പുരട്ടുക. കൊതുക് നിർമാർജ്ജനത്തിന് സഹായിക്കുന്ന ദ്രവ്യങ്ങൾ വീടിന്റ പലഭാഗങ്ങളിലായി നിക്ഷേപിക്കുന്നതും ഈ വിപത്തിനെ തടയാൻ ഉപകരിക്കും.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

വീടിന്റ പ്രവേശന വാതിലിലും ഒപ്പം ജനലുകളിലും വയർമെഷ് കൊണ്ടോ വലിഞ്ഞ്മുറുകിയ നെറ്റ് കൊണ്ടോ ഉള്ള ഒരു മറ ഈ അധിനിവേശകരെ തടയാൻ ഒരു പരിധി വരെ സഹായിക്കും. ബെഡ്ഡിന് ചുറ്റും കൊതുക് വല വിരിച്ചാൽ ഈ ഡെങ്കിവാഹകരുടെ ഉപദ്രവത്തിൽ നിന്നുള്ള സംരക്ഷണത്തോടൊപ്പം സുഖമായ ഉറക്കവും ഉറപ്പ് വരുത്താം.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

ശുചിത്വം തന്നെയാണ് ഈ രോഗത്തിനെതിരെയുള്ള ഫലപ്രദമായ പ്രതിരോധം. ആഴ്ചയിലൊരിക്കൽ വാട്ടർകൂളറുകളും ജലസംഭരണികളും എന്ന് വേണ്ട, വെള്ളത്തിന്റ സാന്നിദ്ധ്യവും സമ്പർക്കവുമുള്ള സ്ഥലങ്ങൾ കഴുകി വൃത്തിയാക്കണം.

 ഡെങ്കിപ്പനി തടയൂ

ഡെങ്കിപ്പനി തടയൂ

വീടിന്റെ ചുറ്റുവട്ടത്തും ഡ്രെയിനേജുകളിലും ബ്ളീച്ചിങ്ങ് പൌഡർ, ഡി.ഡി.റ്റി പോലുള്ള അണുനാശിനികൾ തളിച്ച് വൃത്തിയാക്കുന്നത് സുരക്ഷിതവും ആരോഗ്യദായകവുമായ ഒരന്തരീക്ഷം നിങ്ങൾക്ക് പ്രധാനം ചെയ്യും.

Read more about: fever പനി
English summary

Dengu Fever, Health, Body, Cleaning, Water, Garden, ഡെങ്കിപ്പനി, പനി, ആരോഗ്യം, ശരീരം, വൃത്തി, വെള്ളം

Dengu fever is very dangerous. As it is caused by mosquito, it is very important to prevent that elements which provide support to mosquito,
X
Desktop Bottom Promotion