For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

By Super
|

കാൻസർ എന്ന മഹാവ്യാധി ഓരോ വർഷവും നിരവധിയാളുകളുടെ ജീവനാണ് അപഹരിക്കുന്നത്. പല ഘടകങ്ങളും കാൻസറിന് കാരണമാവുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്.

ശരീരകോശങ്ങൾ നിയന്ത്രണാധീതമായി വിഭജിച്ച് പെരുകി പതുക്കെ മരണത്തിലേക്ക് കൊണ്ടുപോകുന്നതാണ് കാൻസർ രോഗത്തിന്‍റെ പ്രത്യേകത. കാൻസർ തടയാനുള്ള ചില മുൻകരുതലുകൾ ചുവടെ ചേർക്കുന്നു.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

അത്ഭുതകരമായ കാൻസർ പ്രതിരോധശേഷിയാണ് ബ്രൊക്കോളിയെ മറ്റ് പച്ചക്കറികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വേവിച്ചോ അല്ലാതയോ നിങ്ങൾക്ക് ബ്രൊക്കോളി കഴിക്കാം. എന്നാൽ മൈക്രോവേവ് ഓവനിൽ ബ്രൊക്കോളി പാചകം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൈക്രോവേവ് ചെയ്താൽ ബ്രോക്കോളിയിലെ ആന്‍റികാർസിനൊജെനിക് ഫ്ലാവൊനോയിഡ്സ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

വെളുത്തുള്ളിയിലെ ആന്‍റിഓക്സിഡന്‍റുകൾ ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കാൻസറിനെ തടയുകയും ചെയ്യുന്നു. ഉദരസംബന്ധിയായ അർബുദം തടയാൻ വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ടെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

വ്യായാമക്കുറവ് ആരോഗ്യത്തെ എല്ലാ രീതിയിലും ദോഷകരമായി ബാധിക്കുന്നു. സ്വാഭാവികമായും ഇത് കാൻസറിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന വ്യായാമം ചെയ്യുക. രക്തചംക്രമണം ക്രമീകരിച്ച് ആരോഗ്യം നിലനിർത്താൻ വ്യായാമം സഹായിക്കും.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ദിവസേന എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയാൽ മാത്രമേ ശരീരത്തിനാവശ്യമായ വിശ്രമം ലഭിക്കൂ. ശരിയായ ഉറക്കം ശരീര ഗ്രന്ഥികളുടെ പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും കാൻസറിനെ തടയുകയും ചെയ്യും.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

കാൻസർ തടയണമെങ്കിൽ കാൻസറിന് കാരണമാകുന്ന ശീലങ്ങളും ഒഴിവാക്കിയേ തീരൂ. മദ്യം, പുകവലി, മയക്കമരുന്ന് എന്നിവ ജീവിതത്തിൽ നിന്നും ഒഴിവാക്കിയാൽ കാൻസർ വരാനുള്ള സാധ്യത വളരെ കുറവാണ്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളും പഞ്ചസാരയുമൊക്കെ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ്. അതിനാൽ ഇതെല്ലാം ഒരു പരിധി വരെ ഒഴിവാക്കി പോഷകങ്ങൾ അടങ്ങിയ ആഹാരം ശീലിക്കുക.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

മുന്തിരിയുടെ തൊലിയിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ചുവന്ന വീഞ്ഞിൽ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസേന ഒരു ഗ്ലാസ്‌ വീഞ്ഞ് കുടിക്കുന്നത് ലുക്കീമിയ, സ്കിൻ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവ തടയാൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

കൊക്കോയിൽ കാണപ്പെടുന്ന പെന്‍റാമർ തുടങ്ങിയ ഫ്ലാവൊനോയിഡുകൾ കാൻസർ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്. ഡാർക്ക് ചോക്ലേറ്റിലാകട്ടെ കൊക്കോവ സമൃദ്ധമായി അടങ്ങിയിട്ടുമുണ്ട്. ധാരാളം ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ രുചിയോടൊപ്പം കാൻസർ അകറ്റാനും കഴിയുമെന്നർത്ഥം.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ബാത്ത്റൂമിൽ പോകുന്നതിന് മുൻപായി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുക. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്‍റെ പഠനം പറയുന്നത് ദിവസേന എട്ട് ഔണ്‍സ് ഗ്ലാസ്‌ വെള്ളം കുടിക്കുന്നവരിൽ ബ്ലാഡര്‍ കാന്‍സറിനുള്ള സാധ്യത കുറവാണെന്നാണ്. മറ്റൊരു പഠനം പറയുന്നത് ധാരാളം വെള്ളം കുടിക്കുന്ന സ്ത്രീകളിൽ ഉദരഭാഗത്തെ കാൻസറിനുള്ള സാധ്യത 45ശതമാനം വരെ കുറവാണെന്നാണ്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ചായ കുടിക്കുന്നത് ഒരു ശീലമാക്കുക. തേയിലയുടെ ഗുണങ്ങൾ പുരാതന കാലത്തുതന്നെ ഏഷ്യയിൽ പ്രസിദ്ധമായിരുന്നു. ഇപ്പോൾ പാശ്ചാത്യനാടുകളിലെ ഗവേഷണങ്ങളും തേയിലയുടെ ഔഷധ ഗുണങ്ങളെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. കാൻസർ, ഹൃദ്‌രോഗങ്ങൾ എന്നിവ ഒരു പരിധി വരെ തടയാൻ ചായ കുടിക്കുന്നത് കൊണ്ട് സാധിക്കും. തേയിലയിൽ അടങ്ങിയിട്ടുള്ള EGCG എന്ന പദാർത്ഥം കാൻസർ പ്രതിരോധത്തിന് വളരെ സഹായകമാണ് എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ബിയറിനുമുണ്ട് കാൻസറിനെ തടയാനുള്ള ചില കഴിവുകൾ. ഉദര ഭാഗത്തെ കാൻസറിന് കാരണമാകുന്ന ഹെലികോബാക്റ്റർ പയലോരി ബാക്റ്റീരിയയെ പ്രതിരോധിക്കാൻ ദിവസേന ഒരു ബിയർ കഴിക്കുന്നത്‌ നല്ലതാണ്. എന്നാൽ കൂടുതലായി കുടിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പല തരത്തിലുള്ള കാൻസറുകൾക്ക് അത് കാരണമാവുകയും ചെയ്യും.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

സാൽമണ്‍ ഫിഷിന് ശരീരത്തിന്‍റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള കഴിവിനെ പറ്റി നമ്മൾ മുൻപ് കേട്ടിട്ടുണ്ട്. എന്നാൽ ആഴ്ചയിൽ നാല് തവണയെങ്കിലും സാൽമണ്‍ ഫിഷ് കഴിക്കുന്നവരിൽ രക്താർബുദം, ലുക്കീമിയ, മൈലോമ, നോണ്‍ - ഹോഡ്കിൻ ലിംഫോമ എന്നിവ വരാൻ സാധ്യത കുറവാണെന്നാണ് ഓസ്ട്രേലിയൻ ഗവേഷകർ പറയുന്നത്. സാൽമണ്‍, അയല, ഹാലിബറ്റ്, ട്യൂണ, ചെമ്മീൻ, കക്ക എന്നിവ കഴിക്കുന്നത് സ്ത്രീകളിലെ ജനനേന്ദ്രിയ ഭാഗങ്ങളിൽ കാൻസർ ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഒമേഗ-3 യുടെ സാന്നിധ്യമാണ് ഇതിന് കാരണം.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

പതിനഞ്ച് മിനുട്ടെങ്കിലും വെയിൽ കൊള്ളുന്നത്‌ ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. വിറ്റാമിൻ-ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന കാൻസറുകൾ തടയാൻ സൂര്യപ്രകാശത്തിന് കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. കാൻസറിന് പുറമേ പ്രമേഹം, രക്തസമ്മർദ്ദം എന്നിവക്കും ആശ്വാസം പകരാൻ സൂര്യപ്രകാശത്തിന് കഴിയും.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് ചില കാൻസറുകൾ തടയാൻ സഹായിക്കും. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ള സ്ത്രീകളിൽ ഹ്യൂമൻ പാപില്ലോമാ വൈറസ് കടന്നുകയറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് തൊണ്ടയിലും മറ്റും കാൻസറിന് കാരണമാകും. അതിനാൽ ലൈംഗിക ബന്ധങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

രാത്രി ഭക്ഷണത്തിന് ശേഷം മുപ്പത് മിനുട്ടെങ്കിലും നടക്കുക. ഇത് ബ്രെസ്റ്റ് കാൻസർ തടയാൻ സഹായിക്കുമെന്നാണ് ഫ്രെഡ് ഹചിൻസണ്‍ കാൻസർ ഗവേഷണ കേന്ദ്രത്തിന്‍റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈസ്ട്രജൻ അളവ് കുറച്ച് ബ്രെസ്റ്റ് കാൻസർ തടയാൻ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ കൊണ്ട് സാധിക്കും. നല്ല രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ പാൻക്രിയാസ് കാൻസറിനുള്ള സാധ്യതയും കുറവാണ്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിവതും ഒഴിവാക്കുക. പകരം ജൈവഭക്ഷണം ജീവിതത്തിന്‍റെ ഭാഗമാക്കുക. ഇത് കാൻസറിനെ പ്രതിരോധിക്കാൻ സഹായകമാണ്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

പ്രോട്ടീൻ, കൊഴുപ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള ആഹാരങ്ങളും കാൻസറിന് കാരണമാവുന്നുണ്ട്. മാംസാഹാരം ധാരാളമായി കഴിക്കുന്നവരിൽ ചില കാൻസറുകൾ വരാനുള്ള സാധ്യത എഴുപത് ശതമാനത്തോളം അധികമാണ്. അതിനാൽ തന്നെ ബീഫ്, പോർക്ക്‌ എന്നിവ കഴിവതും ഒഴിവാക്കി മീനും മറ്റും കഴിക്കാൻ ശ്രമിക്കുക.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

സാധാരണ എണ്ണകള്‍ക്കു പകരം ഒലീവോയിൽ ഉപയോഗിക്കുന്നതും നല്ലതാണ്.

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ക്യാന്‍സര്‍ തടയാന്‍ പ്രകൃതിദത്ത വഴികള്‍

ഡാർട്ട്മൗത്ത് മെഡിക്കൽ സ്കൂൾ അടുത്തകാലത്ത് നടത്തിയ പഠനത്തിൽ കാൽസ്യം സപ്ലിമെന്‍റുകൾ, വിറ്റാമിൻ ഡി എന്നിവ ഉദര സംബന്ധിയായ കാൻസറുകൾ തടയാൻ സഹായകമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കാൽസ്യം സപ്ലിമെന്‍റുകൾ ഉദര രോഗങ്ങളെ പ്രാരംഭദശയിൽ തന്നെ പ്രതിരോധിക്കുന്നതിനാൽ കാൻസറിനുള്ള സാധ്യത തന്നെ ഇല്ലാതാവുന്നു.

English summary

Cancer, Health, Body, Food, Exercise, Alcohol, ക്യാന്‍സര്‍, ആരോഗ്യം, ശരീരം, ഭക്ഷണം, വ്യായാമം, മദ്യപാനം

Cancer is one of the leading causes of death in humans. It is a disease which causes the cells to divide and grow uncontrollably which leads to the formation of a tumour. The causes of cancer can be multifarious but this disease is predominantly caused by an unhealthy lifestyle. Read on to find more about various natural ways that can help you prevent cancer.
X
Desktop Bottom Promotion