For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിത ഉത്‌കണ്‌ഠ നിയന്ത്രിക്കാം

By Super
|

അനിയന്ത്രിതമായ പേടിയും വിശ്രമമില്ലായ്‌മയും ആണ്‌ അമിത ഉത്‌കണ്‌ഠക്കും അതുമൂലമുള്ള ആഘാതങ്ങള്‍ക്കും കാരണമാകുന്നത്‌. അപ്രതീക്ഷിതമായാണ്‌ ഇത്‌ പലപ്പോഴും സംഭവിക്കാറ്‌. അതുകൊണ്ട്‌ ഏത്‌ സമയത്തും ഇത്തരം ആഘാതങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറായിരിക്കണം.

അമിത ഉത്‌കണ്‌ഠ നിയന്ത്രിക്കാന്‍ ചില വഴികള്‍

പ്രതികൂല സാഹചര്യങ്ങള്‍ വിലയിരുത്തുക

പ്രതികൂല സാഹചര്യങ്ങള്‍ വിലയിരുത്തുക

ദിവസേനയുള്ള പണികള്‍ക്ക്‌ ശേഷം നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള പ്രതികൂല സാഹചര്യങ്ങള്‍ എന്തെല്ലാമാണന്ന്‌ വിശകലനം ചെയ്യുക. അനുകൂലമല്ലാത്ത കാര്യങ്ങളും അംഗീകരിക്കാന്‍ ഇത്‌ സഹായിക്കും.

ശുഭാപ്‌തി വിശ്വാസിയായിരിക്കുക

ശുഭാപ്‌തി വിശ്വാസിയായിരിക്കുക

ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ശുഭാപ്‌തി വിശ്വാസിയായിരിക്കുക എന്നതാണ്‌. എന്നാലും മോശം സാഹചര്യങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം. എപ്പോഴും വിഷമിക്കേണ്ടി വരുമെന്നല്ല ഇതിനര്‍ത്ഥം. ചില തീരുമാനങ്ങള്‍ ശരിയായില്ല എങ്കില്‍ അതും അംഗീകരിക്കാന്‍ കഴിയണം.

ഉത്‌കണ്‌ഠയ്‌ക്കുള്ള കാരണങ്ങള്‍ എഴുതുക

ഉത്‌കണ്‌ഠയ്‌ക്കുള്ള കാരണങ്ങള്‍ എഴുതുക

ഉത്‌കണ്‌ഠ ഉണ്ടാകുമ്പോള്‍ ഇതിനെ കുറിച്ച്‌ എഴുതുന്നത്‌ നല്ലതാണ്‌. എഴുതാന്‍ ഏകാഗ്രത ആവശ്യമായതിനാല്‍ ഉത്‌കണ്‌ഠക്കുള്ള കാരണങ്ങള്‍ മറന്നു പോകും. അങ്ങനെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം ലഭിക്കും.

നന്നായി ഭക്ഷണം കഴിക്കുക

നന്നായി ഭക്ഷണം കഴിക്കുക

നന്നായി പ്രഭാത ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിന്‌ മുമ്പ്‌ ലഘുഭക്ഷണവും ആകാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിലനിര്‍ത്താനും ഉന്മേഷം നഷ്‌ടപെടാതിരിക്കാനും ഇത്‌ സഹായിക്കും.

ആവശ്യത്തിന്‌ ഉറങ്ങുക

ആവശ്യത്തിന്‌ ഉറങ്ങുക

ദീവസം 8-9 മണിക്കൂര്‍ ഉറങ്ങുന്നത്‌ നല്ലതാണ്‌. ആവശ്യത്തിന്‌ ഉറക്കം ലഭിച്ചില്ലങ്കില്‍ അമിത ഉത്‌കണ്‌ഠയ്‌ക്ക്‌ സാധ്യത കൂടുതലാണ്‌.

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക

മദ്യം, പുകയില , സിഗരറ്റ്‌, മയക്കു മരുന്ന്‌ എന്നിവയ്‌ക്ക്‌ അടിമപെട്ടിട്ടുണ്ടൈങ്കില്‍ അത്‌ ഒഴിവാക്കുക. ഇവ ശീലമാണെങ്കില്‍ അമിത ഉത്‌കണ്‌ഠയ്‌ക്ക്‌ സാധ്യത കൂടുതലാണ്‌.

യോഗ ശീലിക്കുക

യോഗ ശീലിക്കുക

നിരന്തരം അമിതമായി ഉത്‌കണ്‌ഠ ഉണ്ടാകുന്നവര്‍ വ്യായാമം നിര്‍ബന്ധമായും ചെയ്യണം. യോഗ നല്ലൊരു വ്യായാമമാണ്‌. യാതൊരു ഉപകരണങ്ങളും ഇല്ലാതെ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. മസിലുകള്‍ക്ക്‌ ആയാസം നല്‍കുന്ന വ്യായാമങ്ങളും ആഴത്തിലുള്ള ശ്വസോച്ഛാസവും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ നല്ലതാണ്‌. നിരാശയില്‍ നിന്നും പുറത്തു കടക്കാനും ഇവ ശീലിക്കുന്നത്‌ നല്ലതാണ്‌. ദീര്‍ഘകാലത്തേയ്‌ക്ക്‌ പരിഹാരം ലഭിക്കുന്നതിന്‌ കുറച്ച്‌ കാലം വ്യായാമം ശീലമാക്കേണ്ടതാണ്‌.

ഇഷ്‌ട വിനോദങ്ങളില്‍ ഏര്‍പ്പെടുക

ഇഷ്‌ട വിനോദങ്ങളില്‍ ഏര്‍പ്പെടുക

സംഗീതം, പുസ്‌തകം, യാത്ര തുടങ്ങി ഇഷ്‌ടമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാനുള്ള നല്ല വഴിയാണ്‌ . അമിതമായി ഉത്‌കണ്‌ഠ ഉണ്ടാകുന്നത്‌ നിയന്ത്രിക്കാനും ഇത്‌ സഹായിക്കും.

Read more about: health ആരോഗ്യം
English summary

How To Control Anxiety Attacks

They come unannounced but mostly with the precursor of a situation at hand or something that is to happen. Hence, it is important to be ready to handle that at any given time. Some of the suggested ways of tempering anxiety attacks are as follows:
X
Desktop Bottom Promotion