For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലുക്ക് മാറ്റിയാല്‍ പലതുണ്ട് കാര്യം

By Super
|

ആടിതൂങ്ങിയ ഷര്‍ട്ടും അയഞ്ഞ പാന്‍റ്സുമിട്ട് വരുന്നവനെ മിടുക്ക് എത്രയുണ്ടായാലും ആരും ശ്രദ്ധിക്കപ്പെടണമെന്നില്ല. എന്നാല്‍ അത്ര കണ്ട് മിടുക്കൊന്നുമില്ലാത്ത ചില പഞ്ചാരകുട്ടന്‍മാര്‍ അടിപൊളി ടീഷര്‍ട്ടും സ്റ്റൈല്‍ ജീന്‍സുമിട്ട് വന്നാലോ ആരും ഒന്ന് നോക്കും.

സ്കൂളിലോ കോളേജിലോ അല്ല എവിടെയും ‘ലുക്ക്’ തന്നെയാണ് താരം. നന്നായി വസ്ത്രം ധരിച്ചാല്‍ എത്ര ആളുകള്‍ക്കിടയിലും നമ്മള്‍ തന്നെയാകും ശ്രദ്ധാകേന്ദ്രം. അല്ലെങ്കിലോ ...?നേരെ വിപരീതമായിരിക്കും ഫലം.

Man

പലരുടെയും ധാരണ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുകയെന്നതാണ്. ശരിയായ അളവില്‍ ശരീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. വസ്ത്രത്തിന്‍െറ വിലയല്ല ഗുണവും ചേര്‍ച്ചയുമാണ്‌ കാര്യം. നന്നായി ഒന്ന് വസ്ത്രം ധരിച്ച് നടന്നുനോക്കൂ,ആളുകളുടെ കാഴ്ച്ചപ്പാടിലെ മാറ്റം തിരിച്ചറിയാം.

അണിഞ്ഞൊരുങ്ങി നടക്കാന്‍ ഒരിക്കലും മടിക്കരുത് .വലിയ കടയില്‍ നിന്ന് വലിയ വില കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങുന്നതിലല്ല കാര്യം. ശരീരഘടനക്ക് ചേരുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാണ് ബുദ്ധി.

വസ്ത്രങ്ങള്‍ നന്നായി ഇണങ്ങണമെങ്കില്‍ ശരീരത്തിന്‍െറ ഘടനയും നന്നായിരിക്കണം. തടിച്ച കുടവയറോടെയുള്ള ശരീരപ്രകൃതയുള്ളവന്‍ എത്ര നല്ല വസ്ത്രം ധരിച്ചിട്ടും കാര്യമില്ല എന്നത് വാസ്തവമാണ്.

ഒരു ദിവസം 30 മിനിറ്റ് വ്യായാമം ചെയ്താല്‍ ശരീരത്തിന്‍െറ രൂപഭംഗിയും അതുവഴി ആരോഗ്യവും കാത്തുസൂക്ഷിക്കാം. ഇത് മനസില്‍ ശുഭാപ്തി വിശ്വാസം നിറക്കുകയും മനസില്‍ സന്തോഷം നിറക്കുകയും ചെയ്യും. ഇത് മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലില്‍ പ്രതിഫലിക്കും.

വാച്ച്,സണ്‍ഗ്ളാസ്,ഒരു ജോടി കഫ്ലിങ്ക് എന്നിവ കൂടിയുണ്ടെങ്കില്‍ ലുക്കിന് കുറച്ചുകൂടി മോടി വര്‍ധിക്കും. ചേര്‍ന്ന വസ്ത്രത്തില്‍ ചേര്‍ന്ന് നില്‍ക്കുന്ന കഫ്ലിങ്കുകള്‍ അണിഞ്ഞ് സണ്‍ഗ്ളാസും വാച്ചും ധരിച്ച് ഒന്നു പുറത്തേക്ക് ഇറങ്ങി നോക്കൂ, കാണാം നമുക്ക് വ്യത്യാസം.

English summary

Beauty, Dress, Fashion, Exercise, സൗന്ദര്യം, വസ്ത്രം, ഫാഷന്‍, വ്യായാമം

The smart guy in the loose shirt and baggy trousers goes unnoticed and the dumb flirt in the well-fitted jeans and smart t-shirt attracts attention.
X
Desktop Bottom Promotion