For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങള്‍

|

സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പുരുഷന്മാരില്‍ നിന്നും വ്യത്യസ്തമാണ്. പലപ്പോഴും പുരുഷന്മാരേക്കാളേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുക സ്ത്രീകള്‍ക്കാണെന്നു പറയാം.

സ്ത്രീയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍ സ്ത്രീ ലൈംഗികതയെക്കൂടി ബാധിയ്ക്കുന്നവയാണ്. പ്രത്യേകിച്ച് ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍.

മറ്റേത് ആരോഗ്യപ്രശ്‌നങ്ങളുമെന്ന പോലെ ഇത്തരം സ്ത്രീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം ചില സ്ത്രീ പ്രശ്‌നങ്ങളേയും ഇവയ്ക്കുള്ള വീട്ടു വൈദ്യങ്ങളേയും കുറിച്ചറിയൂ,

സോയ മില്‍ക്

സോയ മില്‍ക്

ആര്‍ത്തവചക്രം ക്രമമാക്കാന്‍ സോയ മില്‍ക് കുടിയ്ക്കുന്നതു കുടിയ്ക്കുന്നതു നല്ലതാണ്.

മല്ലിയില

മല്ലിയില

ഒരു ടീ സ്പൂണ്‍ മല്ലിയില എട്ട് ഔണ്‍സ് വെള്ളത്തില്‍ എട്ടു മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് കുടിയ്ക്കുന്നത് വെള്ളപോക്കിനുള്ള ഒരു പ്രതിവിധിയാണ്.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കുടിയ്ക്കുന്നതും വെള്ളപോക്കിനുള്ള ഒരു പരിഹാരമാണ്.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

അമിത ബ്ലീഡിംഗുള്ളവര്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ബ്ലീഡിംഗ് കുറയാന്‍ സഹായിക്കും.

 മത്തങ്ങയുടെ കുരു

മത്തങ്ങയുടെ കുരു

യോനീപ്രദേശത്തെ വരള്‍ച്ചയ്ക്ക് മത്തങ്ങയുടെ കുരു, സണ്‍ഫഌവര്‍ കുരു, എള്ള തുടങ്ങിയവ കഴിയ്ക്കുന്നതും ഇതിനുള്ള പരിഹാരം തന്നെയാണ്.

പുതിന

പുതിന

പുതിനയിലയിട്ടു തിളപ്പിച്ച് ചായ കുടിയ്ക്കുന്നത് മാസമുറ സമയത്തുണ്ടാകുന്ന വയറുവേദന കുറയ്ക്കാന്‍ വളരെ നല്ലതാണ്.

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍

പച്ച നിറത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള പരിഹാരമാണ്.

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍

പുകവലി, മദ്യപാന ശീലങ്ങള്‍ സ്ത്രീ ലൈംഗികതയെ ബാധിയ്ക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക തന്നെ ചെയ്യണം.

English summary

Home Remedies Women Health Broblems

Healt problems are different for men and women. For many such problems, there are home remedies too. Here are some home remedies for women exclusive issues,
X
Desktop Bottom Promotion