For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദവും കൊളസ്‌ട്രോളും

By Super
|

പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതാണ് കൊളസ്ട്രോള്‍. ഐ.എ.എന്‍.എസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉയര്‍ന്ന കൊളസ്ട്രോള്‍ സ്തനാര്‍ബുദത്തിന് കാരണമാകും എന്നൊരു കണ്ടെത്തല്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഡ്യൂക്കിലെ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ക്യാന്‍സര്‍ ബയോളജിയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഉയര്‍ന്ന കൊളസ്ട്രോള്‍ വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്‍ സ്ത്രീകളിലെ സ്തനാര്‍ബുദത്തിന് കാരണമാകും.

ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഫാര്‍മക്കോളജി ആന്‍ഡ് ക്യാന്‍സര്‍ ബയോളജിയിലെ സീനിയര്‍ അംഗമായ ഡൊണാള്‍ഡ് മക് ഡൊണലിന്‍റെ അഭിപ്രായത്തില്‍ അമിതവണ്ണവും സ്തനാര്‍ബുദവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, കൊളസ്ട്രോളിന്‍റെ ഇതിലുള്ള സ്വാധീനത്തെക്കുറിച്ചും ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അത് കണ്ടെത്താനായിരുന്നില്ല. എന്നാലിപ്പോള്‍ കണ്ടെത്തപ്പെട്ട ഒരു ചെറുകണം കൊളസ്ട്രോളല്ലെങ്കിലും,കൊളസ്ട്രോളില്‍ ഏറെ കാണുന്നതാണ്. 27 എച്ച്.സി എന്ന ഈ ഘടകം ഈസ്ട്രജന്‍ ഹോര്‍മോണിന് സമമാണ്. ഇത് സ്തനാര്‍ബുദത്തിന് ഇടയാക്കുകയും ചെയ്യും.

ഫീമെയില്‍ഫസ്റ്റ് എന്ന വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച് ഉയര്‍ന്ന കൊളസ്ട്രോളും സ്തനാര്‍ബുദവുമായി അടുത്ത ബന്ധമാണുള്ളത്. 75 ശതമാനത്തോളം സ്തനാര്‍ബുദങ്ങളിലും കാരണക്കാരനാകുന്നത് ഈസ്ട്രജനാണ്. മക് ഡോണെല്‍സ് ലാബിന്‍റെ മറ്റൊരു പ്രധാന കണ്ടെത്തലനുസരിച്ച് 27 ഹൈഡ്രോക്സി കൊളസ്ട്രോള്‍ മൃഗങ്ങളിലെ ഈസ്ട്രജന് തുല്യമായാണ് പ്രവര്‍ത്തിക്കുന്നത്.

കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്. ഇവ അറിഞ്ഞിരുന്നാല്‍ മുന്‍കുതലുകളെടുക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യതയെ തടയാനുമാകും.

1. ഭക്ഷണക്രമം

1. ഭക്ഷണക്രമം

നിങ്ങളുടെ ഭക്ഷണരീതി കൊള്സ്ട്രോള്‍ നിലയെ ഏറെ സ്വാധീനിക്കും. സാന്ദ്രീകരിച്ച കൊഴുപ്പ് അമിതമായി കഴിക്കുന്നതും, ട്രാന്‍സ് ഫാറ്റുകള്‍ ഉപയോഗിക്കുന്നതും കൊളസ്ട്രോളിന്‍റെ അളവ് ഉയര്‍ത്തും. ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തി ഭക്ഷണത്തില്‍ ഒരു സന്തുലനം വരുത്തുക.

2. അമിതവണ്ണം

2. അമിതവണ്ണം

സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാക്കുന്ന പ്രധാന ഒരു ഘടകമാണ് അമിതവണ്ണം. അമിതവണ്ണം മൂലമുള്ള കൊളസ്ട്രോളാണ് ഇതിന് കാരണമാകുന്നത്. ഇക്കാരണത്താല്‍ ശരീരഭാരം കുറച്ച് സാധാരണ നിലയിലാകാന്‍ ശ്രദ്ധിക്കുക. അതു വഴി കൊളസ്ട്രോള്‍ അളവ് കുറയ്ക്കാന്‍ സാധിക്കും.

3. ജങ്ക് ഫുഡുകള്‍

3. ജങ്ക് ഫുഡുകള്‍

കുട്ടികള്‍ക്ക് ജങ്ക് ഫുഡുകള്‍ അമിതമായി ഉപയോഗിക്കുന്ന ശീലമുണ്ട്. ഇവ രുചികരമാണെങ്കിലും ശരീരത്തിന് ഗുണകരമായി ഇവയില്‍ ഒന്നുമില്ല. പാക്ക് ചെയ്ത് വരുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയാണ് അനുയോജ്യമായ മാര്‍ഗ്ഗം. ഇങ്ങനെ സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനാവും.

4. ജനിതക ഘടകങ്ങള്‍

4. ജനിതക ഘടകങ്ങള്‍

പല കേസുകളിലും പാരമ്പര്യം ക്യാന്‍സറിന് കാരണമാകുന്നതായി കാണാറുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതലായി നിങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. ഭക്ഷണത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്ന തരത്തില്‍ ജീവിത ശൈലി മാറ്റുകയല്ലാതെ.

5. ജീവിതശൈലി

5. ജീവിതശൈലി

ആരോഗ്യകരമായ മനസും ശരീരവും ലഭിക്കുന്ന തരത്തിലുള്ള ജീവിത ശൈലി പിന്തുടരുക. ഭക്ഷണശീലങ്ങളിലും, വ്യായാമങ്ങളിലും ശ്രദ്ധിക്കുന്നതോടൊപ്പം പതിവായി പരിശോധനകളും നടത്തുക. ജീവിതശൈലി എത്രത്തോളം നല്ലതാകുന്നുവോ അത്രത്തോളം സ്തനാര്‍ബുദ സാധ്യത കുറയും.

6. വ്യായാമം

6. വ്യായാമം

വ്യായാമങ്ങളുടെ അപര്യാപ്തത കൊളസ്ട്രോള്‍ കൂട്ടാനിടയാക്കും. ഉയര്‍ന്ന കൊളസ്ട്രോള്‍ സ്വഭാവികമായും സ്തനാര്‍ബുദത്തിന് കാരണമാകും. വ്യായാമം ചെയ്യുക എന്നത് ജീവിതത്തില്‍ സ്ഥിരമായി പിന്തുടരുക.

7. ശീലങ്ങള്‍

7. ശീലങ്ങള്‍

നിങ്ങളുടെ ശീലങ്ങള്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. പുകവലി എല്‍.ഡി.എല്‍ കൊള്സ്ട്രോളിന്‍റെ അളവ് കൂട്ടുന്നതാണ്. ഇത് പേര് കേട്ട ചീത്ത കൊളസ്ട്രോളാണ്. അമിതമായ മദ്യപാനവും ഇതേ ഫലമാണുണ്ടാക്കുക. മദ്യപാനം വഴി എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കൂടുന്നതിനൊപ്പം എച്ച്.ഡി.എല്‍ കൊളസ്ട്രോള്‍ കുറയുകയും ചെയ്യും. അതിനാല്‍ തന്നെ ദുശീലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നല്ല ശീലങ്ങള്‍ പിന്തുടരുകയും ചെയ്യുക.

English summary

High Cholesterol Leads To Breast Cancer

High cholesterol is always a culprit for many health issues. Now, a new finding is also added to the list of risks of high cholesterol.
Story first published: Wednesday, January 1, 2014, 12:17 [IST]
X
Desktop Bottom Promotion