For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളംകുടി കൂട്ടണമെങ്കില്‍....

|

ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ ഗുണകരമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ 80 ശതമാനവും വെള്ളമാണെന്നു വേണമെങ്കില്‍ പറയാം. ഭക്ഷണം കഴിച്ചതു കൊണ്ടായില്ല, കഴിച്ച ഭക്ഷണം വേണ്ട രീതിയില്‍ ശരീരം ഉപയോഗപ്പെടുത്തണമെങ്കില്‍ വെള്ളം കുടി അത്യാവശ്യമാണ്.

ശരീരത്തിലെ വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിലൂടെ രോഗങ്ങള്‍ വരാതിരിക്കാനും വെള്ളം സഹായിക്കും. അപചയപ്രക്രിയ ശരിരായി നടത്തുന്നതു വഴി തടി കൂടാതിരിക്കാനും വെള്ളം സഹായിക്കും.

ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നു പറയും. എന്നാല്‍ ഇതറിയാമെങ്കിലും പലരും ഇക്കാര്യത്തില്‍ മടിക്കാറുണ്ട്, മറക്കാറുമുണ്ട്.

വെള്ളം കൂടുതല്‍ കുടിയ്ക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്,

Drink Water

രാവിലെ എഴുന്നേറ്റയുടനെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു ശീലമാക്കുക. ചായ, കാപ്പി ഇതിനു ശേഷം മതി. ഇത് തടി കുറയ്ക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

പുറത്തു പോകുമ്പോള്‍ വെള്ളം നിറച്ച കുപ്പി കയ്യിലെടുക്കാന്‍ മറക്കരുത്. ഇടയ്ക്കിടെ ഇതില്‍ നിന്നും കുടിയ്ക്കുന്നതും ശീലമാക്കുക.

വ്യായാമം ചെയ്യുന്ന ശീലമുള്ളവര്‍ വെള്ളത്തിന്റെ കുപ്പി അടുത്തു തന്നെ സൂക്ഷിയ്ക്കുക. നടക്കാന്‍ പോകുന്നവരെങ്കില്‍ ഒരു കുപ്പി വെള്ളം കരുതുക. ജിമ്മില്‍ പോകുന്നവെങ്കിലും ഇതു ചെയ്യാം. നീന്തലാണ് വ്യായാമമെങ്കിലും വെള്ളം കുടി മുടക്കേണ്ടതില്ല.

ഓഫിസില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം നിറച്ച കുപ്പി ടേബിളില്‍ സൂക്ഷിയ്ക്കുന്നതു നന്നായിരിക്കും. ഇത് ഇടയ്ക്കിടെ വെള്ളം കുടിയ്ക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകും.

വെളളം മാത്രം കുടിയ്ക്കുവാന്‍ മടുപ്പു തോന്നുന്നുവെങ്കില്‍ ചെറുനാരങ്ങാവെള്ളമായോ ജ്യൂസായോ കുടിയ്ക്കാം. മധുരം ഒഴിവാക്കുന്നതാണ് നല്ലത്..

വെള്ളത്തിനു പകരം വയ്ക്കാവുന്ന, ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് കരിക്കിന്‍ വെള്ളം. സാധിയ്ക്കുമെങ്കില്‍ ദിവസവും കരിക്കിന്‍ വെള്ളം കുടിയ്ക്കാന്‍ ശ്രമിയ്ക്കുക.

ഡയറ്റെടുക്കുന്നവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുമെല്ലാം ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്. ഇത് ഭക്ഷണത്തിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും.

ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പലിയിച്ചു കളയുന്നതിനുള്ള ഒരു വഴിയാണ്.

English summary

Healthy Ways Drink More Water

Water doesn't just provide health benefits. It is good for the skin and hair as well. After knowing these health benefits of water, you would like to drink as much water as possible. But, it might get difficult to gulp down the two litres of daily's quota easily. After a point of time, water tends to become boring. So, gulping down is difficult. So, here are few easy, interesting and healthy ways to drink water.
 
 
Story first published: Tuesday, August 13, 2013, 15:56 [IST]
X
Desktop Bottom Promotion