For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി ആരോഗ്യത്തിനു ചില വഴികള്‍

|

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള കിഡ്‌നിയും വളരെ പ്രധാനമാണ്. കാരണം ശരീരത്തിലെ അരിപ്പയുടെ ധര്‍മം നിര്‍വഹിയ്ക്കുന്നത് കിഡ്‌നിയാണെന്നതു തന്നെ കാരണം.

ഇതുകൊണ്ടു തന്നെ ശാരീരിക ആരോഗ്യത്തിന് കിഡ്‌നി ആരോഗ്യവും വളരെ പ്രധാനമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ മാത്രമല്ല, കിഡ്‌നിയിലെ വിഷാംശം പുറന്തള്ളാനും ഇത് വളരെ പ്രധാനമാണ്.

കറുത്ത ബീന്‍സ്

കറുത്ത ബീന്‍സ്

കിഡ്‌നി ആരോഗ്യത്തിന് കറുത്ത ബീന്‍സ് വളരെ നല്ലതാണ്. ഇവയില്‍ ഫോസ്ഫറസ് അളവ് കുറവാണെന്നതു തന്നെ കാരണം.

മൂത്രവിസര്‍ജനം

മൂത്രവിസര്‍ജനം

മൂത്രമൊഴിയ്ക്കാതെ ദീര്‍ഘനേരമിരിയ്ക്കുന്ന സ്വഭാവം കിഡ്‌നിയുടെ ആരോഗ്യത്തിനു നല്ലതല്ല.

ബെറികള്‍

ബെറികള്‍

ഇരുണ്ട നിറത്തിലെ ബെറികള്‍ എല്ലാംതന്നെ കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബ്ലൂബെറി, ബ്ലാക് ബെറി, ക്രാന്‍ബെറി തുടങ്ങിയവയിലെ ആന്റിഓക്‌സിഡന്റുകള്‍ തന്നെ കാരണം. ഇവ കിഡ്‌നിയ്ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് പ്രശ്‌നങ്ങള്‍ തടയുന്നു.

മല്ലിയില

മല്ലിയില

മല്ലിയില, പാര്‍സ്ലി തുടങ്ങിയവ കിഡ്‌നിയെ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഇലവര്‍ഗങ്ങളാണ്.

കല്ലുപ്പ്

കല്ലുപ്പ്

സാധാരണ ഉപ്പിനേക്കാള്‍ കല്ലുപ്പാണ് കിഡ്‌നി ആരോഗ്യത്തിന് ഉത്തമം. ഇതില്‍ സോഡിയം ക്ലോറൈഡ് വളരെ കുറവാണെന്നതു തന്നെ കാരണം.

 മസാല

മസാല

അധികം മസാലയും എരിവുമുള്ള ഭക്ഷണം കിഡ്‌നി ആരോഗ്യത്തിനു നല്ലതല്ല. ഇത് ലിവറിനും കിഡ്‌നിയ്ക്കും പ്രഷര്‍ നല്‍കും.

ആന്‍ജെലിക

ആന്‍ജെലിക

ആന്‍ജെലിക എന്നൊരു ഔഷധസസ്യമുണ്ട്. കിഡ്‌നി തകരാറു സംഭവിച്ചവര്‍ക്ക് ഇത് നല്ലൊരു ഔഷധമാണ്. ഇത് കിഡ്‌നി കോശങ്ങളെ സംരക്ഷിയ്ക്കും.

പുകവലി

പുകവലി

സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന കാഡ്മിയം കിഡ്‌നിയുടെ ലൈനിംഗിന് കേടു വരുത്തും. ഇത് കിഡ്‌നി തകറാറിനു വഴിയൊരുക്കും.

ആര്‍ഗുല

ആര്‍ഗുല

ആര്‍ഗുല എന്നൊരു സസ്യമുണ്ട്. ഇത് കിഡ്‌നിയെ തകരാറില്‍ നിന്നും സംരക്ഷിയ്ക്കും.

കടുകില

കടുകില

കടുകിലയില്‍ ധാരാളം വൈറ്റമിന്‍ കെയുണ്ട്. ഇത് കിഡ്‌നിയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

കിഡ്‌നി ആരോഗ്യത്തെ നശിപ്പിയ്ക്കുന്ന ഒന്നാണ് സ്‌ട്രെസ്. സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കുക.

റെഡ് ക്യാബേജ്

റെഡ് ക്യാബേജ്

റെഡ് ക്യാബേജ് കിഡ്‌നി ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് കിഡ്‌നിയ്ക്കുണ്ടാകുന്ന ഓക്‌സിഡേഷന്‍ പ്രശ്‌നങ്ങള്‍ തടയും.

കാപ്പി

കാപ്പി

കാപ്പിയിലെ കഫീന്‍ കിഡ്‌നി ആരോഗ്യത്തിന് ഗുണകരമല്ല. ഇത് കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ കിഡ്‌നി ആരോഗ്യത്തിന് ഗുണകരമാണ്.

ഒലീവ്

ഒലീവ്

കിഡ്‌നിയുടെ ആരോഗ്യത്തിന് പറ്റിയ കൊഴുപ്പാണ് ഒലീവ് ഓയിലിലേത്. ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

എള്ള്

എള്ള്

എള്ള് കിഡ്‌നി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും.

ഉറക്കം

ഉറക്കം

നല്ല ഉറക്കവും കിഡ്‌നി ആരോഗ്യത്തിന് പ്രധാനം തന്നെ. ഉറക്കം കോശനാശത്തെ തടയും. ഇതുവഴി കിഡ്‌നി ആരോഗ്യം സംരക്ഷിയ്ക്കപ്പെടും.

യോഗ

യോഗ

ക്രസന്റ്, ക്രേന്‍ പോസ് യോഗകള്‍ കിഡ്‌നിയുടെ ആരോഗ്യത്തിനു നല്ലതാണ്.

കിഡ്‌നി ആരോഗ്യത്തിനു ചേര്‍ന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂകിഡ്‌നി ആരോഗ്യത്തിനു ചേര്‍ന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ

Read more about: kidney കിഡ്‌നി
English summary

Healthy Tips Protect Kidney Health

How to nourish kidneys to stay healthy over the years? This question haunts most people these days. Your kidneys are very vital organs without which human beings cannot survive. And when you have kidney problems, you can picture yourself in dialysis which is a rather scary prospect. That is why it is important to know how to nourish kidneys and protect them from harm.
 
 
Story first published: Wednesday, August 14, 2013, 12:10 [IST]
X
Desktop Bottom Promotion