For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തെ ആരോഗ്യസംരക്ഷണം

By VIJI JOSEPH
|

കാലാവസ്ഥയില്‍ ഏറെ മാറ്റങ്ങളുണ്ടാകുന്ന കാലമാണിത്. ഒക്ടോബര്‍ മാസത്തോടെ ചൂട് കുറയുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. തണുപ്പ് കാലത്തിന് തുടക്കമാകുന്ന ഈ കാലത്ത് ചര്‍മ്മം വരളുക, തലമുടി കെട്ടുപിടിക്കുക തുടങ്ങിയ പല മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കും.

ശൈത്യകാലത്ത് ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. തണുത്ത അന്തരീക്ഷം പലപ്പോഴും ആരോഗ്യകരമാവില്ല എന്നതാണ് ഇതിന് കാരണം. ശരീരത്തെയും, ആരോഗ്യത്തെയും തണുപ്പുകാലം ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. ആരോഗ്യകരമായ ഭക്ഷണം

1. ആരോഗ്യകരമായ ഭക്ഷണം

തണുപ്പ് കാലത്ത് ജലദോഷവും, ചുമയുമുണ്ടാക്കാനിടയാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഐസ്ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങി ശരീരത്തിന്‍റെ താപനിലയിലും താഴ്ന്നവയൊക്കെ ഒഴിവാക്കുക.

2. ലഘുവായ ഭക്ഷണം

2. ലഘുവായ ഭക്ഷണം

തണുപ്പ് കാലത്ത് വിശപ്പ് കൂടുതലായി അനുഭവപ്പെടുമെങ്കിലും ഭക്ഷണത്തിന്‍റെ അളവ് കൂടരുത്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ശരീരത്തിന്‍റെ താപനില സാധാരണ നിലയില്‍ നിലനിര്‍ത്തുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

3. വ്യായാമം

3. വ്യായാമം

അതിരാവിലെ ഉണര്‍ന്ന് വ്യായാമങ്ങള്‍ ചെയ്യുക. ശൈത്യകാലത്ത് സൂര്യോദയം വൈകിയായതിനാല്‍ രാവിലെ എഴുന്നേല്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമാകില്ല. അതിനാല്‍ തന്നെ രാവിലെ നേരത്തേ എഴുന്നേറ്റ് വ്യായാമങ്ങള്‍ ചെയ്യുക.

4. ഭക്ഷണശേഷമുള്ള നടപ്പ്

4. ഭക്ഷണശേഷമുള്ള നടപ്പ്

ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടനെ കിടക്കുന്നത് അലസതയുണ്ടാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ്, പ്രത്യേകിച്ച് അത്താഴം കഴിഞ്ഞ് അല്പം നടക്കുന്നത് ശീലമാക്കുക. നടപ്പ് ദഹനം നല്ല ലഭിക്കുന്നതിനും സഹായിക്കും.

5. ചര്‍മ്മസംരക്ഷണം

5. ചര്‍മ്മസംരക്ഷണം

ശൈത്യകാലത്ത് ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നത് സാധാരണമാണ്. ഇതൊഴിവാക്കാന്‍ പാലടങ്ങിയ മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. ദിവസം ഒരു പ്രാവശ്യമെങ്കിലും ഇവ ഉപയോഗിക്കണം.

6. വസ്ത്രം

6. വസ്ത്രം

കട്ടിയുള്ള വസ്ത്രങ്ങള്‍ ശൈത്യകാലത്ത് ഉപയോഗിക്കുക. തണുപ്പുള്ള അന്തരീക്ഷത്തിലേക്കിറങ്ങുമ്പോള്‍ ചെവിയും, കാലുകളും മൂടുക. ഇത് തണുപ്പകാല രോഗങ്ങള്‍ ബാധിക്കാതെ സഹായിക്കും.

7. കോള്‍ഡ്‌

7. കോള്‍ഡ്‌

മഞ്ഞുകാലത്ത് കോള്‍ഡുണ്ടാകാന്‍ സാധ്യതയേറെയാണ്.

ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും, വിശ്രമത്തിലൂടെയും, ഇതേ പ്രശ്നമുള്ളവരില്‍ നിന്ന് അകന്ന് നിന്നും പ്രശ്നം പരിഹരിക്കാനാവും.

8. ധ്യാനം

8. ധ്യാനം

മനസ് ശാന്തവും, സജീവവുമാക്കാന്‍ ധ്യാനം ശീലിക്കുക. ശൈത്യകാലം അസ്വസ്ഥകളുണ്ടാക്കുമ്പോള്‍ മനസിന് ശാന്തത ലഭിക്കാന്‍ ധ്യാനം സഹായിക്

9. ചൂടുള്ള പാനീയങ്ങള്‍

9. ചൂടുള്ള പാനീയങ്ങള്‍

ചൂടുള്ള സൂപ്പ്, പാനീയങ്ങള്‍ എന്നിവ തണുപ്പ് കാലത്ത് കഴിക്കുന്നത് നല്ലതാണ്. ശൈത്യകാലത്ത് ഇത്തരം പാനീയങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.

10. മസാലകള്‍

10. മസാലകള്‍

ശരീരത്തിന് ചൂട് പകരാന്‍ മുളകും, മസാലകളും ഉപയോഗിക്കുക. ഇത് ശരീരത്തിന്‍റെ താപനില സാധാരണനിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

11. ആന്‍റി ഓക്സിഡന്‍റുകള്‍

11. ആന്‍റി ഓക്സിഡന്‍റുകള്‍

ശൈത്യകാലത്ത് ശരീരത്തിന്‍റെ ചൂട് നിലനിര്‍ത്താന്‍ ആന്‍റി ഓക്സിഡന്‍റുകള്‍ ഉപയോഗിക്കുക. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ മത്തങ്ങ, ഉരുളക്കിഴങ്ങ് തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കുക.

12. വിറ്റാമിന്‍ ഡി

12. വിറ്റാമിന്‍ ഡി

ശൈത്യകാലത്ത് സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന വിറ്റാമിനുകള്‍ ലഭിക്കാന്‍ പ്രയാസമാണ്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ഉതകുന്ന ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

13. വെള്ളം

13. വെള്ളം

ശൈത്യകാലം ചര്‍മ്മത്തെയും ശരീരത്തെയും വരള്‍ച്ചയുള്ളതാക്കും. ജലനഷ്ടം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക.

14. സണ്‍സ്ക്രീന്‍

14. സണ്‍സ്ക്രീന്‍

ശൈത്യകാലത്തെ സൂര്യപ്രകാശത്തിന് ശക്തി കുറവാണെങ്കിലും ചില മുന്‍കരുതുകളെടുക്കുന്നത് നല്ലതാണ്. അതിനാല്‍ തന്നെ സണ്‍സ്ക്രീനുകള്‍ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാം.

15. ഊര്‍ജ്ജസംരക്ഷണം

15. ഊര്‍ജ്ജസംരക്ഷണം

നിങ്ങളുടെ മാനസികനിലയും ഊര്‍ജ്ജവും ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുക. ശൈത്യകാലത്തെ പ്രതികൂലമായ കാലാവസ്ഥ നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്താന്‍ അനുവദിക്കാതിരിക്കുക.

Read more about: health ആരോഗ്യം
English summary

healthy habits follow in winter

Winter is near, the October heat has drastically reduced after Diwali and cold chills have started blowing. This is the time when your skin will start drying up, your hair will get frizzy and there will be a few changes in your body routine.
Story first published: Monday, November 18, 2013, 12:53 [IST]
X
Desktop Bottom Promotion