For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഭക്ഷണശീലത്തിന്‌ 20 വഴികള്‍

By Super
|

അസുഖങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും ആഗ്രഹമാണ്‌. ഒരുപക്ഷെ നമ്മുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കുമിത്‌.

എന്നാല്‍, ഇതിന്‌ നമ്മുടെ ഭക്ഷണശീലം നന്നാവേണ്ടതുണ്ട്‌. വിശപ്പ്‌ മാറാന്‍ ആഹാരാം കഴിച്ചതുകൊണ്ട്‌ ആരോഗ്യമുണ്ടാകില്ല. ആരോഗ്യമുണ്ടാകാന്‍ നല്ല ഭക്ഷണക്രമം ശീലിക്കണം. ഇതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ,

നിലവിലെ ആഹാരരീതി വിലയിരുത്തുക

നിലവിലെ ആഹാരരീതി വിലയിരുത്തുക

ആരോഗ്യകരമായ ആഹാരരീതി ശീലിക്കുന്നതിന്‌ മുമ്പ്‌ നിലവിലെ ഭക്ഷണ രീതി എങ്ങനെയാണന്ന്‌ വിലയിരുത്തുക. പുസ്‌തകങ്ങളുടെ സാഹായത്തോടെ എന്തെല്ലാം കഴിക്കേണ്ടതുണ്ടെന്ന്‌ കണ്ടെത്തുക. ഇതിലൂടെ നിലവിലെ ഭക്ഷണരീതി ആരോഗ്യകരമാണോ എന്ന്‌ കണ്ടെത്താന്‍ കഴിയും

ഭക്ഷണ രീതി ക്രമേണ മാറ്റുക

ഭക്ഷണ രീതി ക്രമേണ മാറ്റുക

ഒറ്റയടിക്ക്‌ പതിവ്‌ ഭക്ഷണ രീതികള്‍ മാറ്റുക എന്നത്‌ വിഷമമാണ്‌. അതുകൊണ്ട്‌ വളരെ സാവധാനത്തില്‍ പടിപടിയായി പുതിയ ഭക്ഷണക്രമത്തിലേയ്‌ക്കെത്തുക. തുടക്കത്തില്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും സസ്യാഹാരം തിരഞ്ഞെടുക്കുക. പിന്നീട്‌ ദിവസത്തില്‍ ഒരിക്കല്‍ എന്നരീതിയിലേക്ക്‌ മാറാന്‍ ശ്രമിക്കുക.

ഭക്ഷണ രീതി ക്രമേണ മാറ്റുക

ഒറ്റയടിക്ക്‌ പതിവ്‌ ഭക്ഷണ രീതികള്‍ മാറ്റുക എന്നത്‌ വിഷമമാണ്‌. അതുകൊണ്ട്‌ വളരെ സാവധാനത്തില്‍ പടിപടിയായി പുതിയ ഭക്ഷണക്രമത്തിലേയ്‌ക്കെത്തുക. തുടക്കത്തില്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും സസ്യാഹാരം തിരഞ്ഞെടുക്കുക. പിന്നീട്‌ ദിവസത്തില്‍ ഒരിക്കല്‍ എന്നരീതിയിലേക്ക്‌ മാറാന്‍ ശ്രമിക്കുക.

മെഡിറ്റെറേനിയന്‍ ആഹാരക്രമം

മെഡിറ്റെറേനിയന്‍ ആഹാരക്രമം

ഇപ്പോള്‍ ലഭ്യമാകുന്നതില്‍ ഏറ്റവും ആരോഗ്യകരമായ ആഹാരരീതിയാണ്‌ മെഡിറ്റെറേനിയന്‍ ഭക്ഷണക്രമം. നല്ല സ്വാദും നല്ല ആരോഗ്യവും ഒരുപോലെ നല്‍കുന്ന പുതിയ ഭക്ഷണരീതിയാണിത്‌.പയര്‍,ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ പാലുത്‌പന്നങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌.

ആവശ്യമുള്ള കലോറി തിട്ടപെടുത്തുക

ആവശ്യമുള്ള കലോറി തിട്ടപെടുത്തുക

ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എത്ര കലോറി നിങ്ങള്‍ക്കാവശ്യമുണ്ടെന്ന്‌ തിട്ടപെടുത്തുക. ശരീരത്തിന്റെ പ്രവര്‍ത്തനം അനുസരിച്ച്‌ ഓരോരുത്തര്‍ക്കും ആവശ്യമായി വരുന്ന കലോറി വ്യത്യസ്‌തമായിരിക്കും. കലോറി എത്രവേണമെന്നുള്ളതില്‍ മസിലിനും പ്രധാന പങ്കുണ്ട്‌.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

എല്ലാ ദിവസവും രാവിലെ നന്നായി പ്രഭാതഭക്ഷണം കഴിക്കണം. ഉണര്‍ന്നതിന്‌ ശേഷം ശരീരത്തിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ പ്രഭാതഭക്ഷണം നന്നായി കഴിക്കേണ്ടത്‌ ആവശ്യമാണ്‌.

ആരോഗ്യത്തിന്‌ വേണ്ടത്‌ തിരഞ്ഞെടുക്കുക

ആരോഗ്യത്തിന്‌ വേണ്ടത്‌ തിരഞ്ഞെടുക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം ശീലിച്ചു തുടങ്ങിയാല്‍ കലോറിയ്‌ക്കോ , ഭക്ഷണത്തിന്റെ അളവിനോ അല്ല മുന്‍ഗണന നല്‍കേണ്ടത്‌. കൂടുതല്‍ നിറങ്ങളും വ്യത്യസ്‌തയുമുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടുത്തുക . ഈ സമീപനം ആരോഗ്യം നല്‍കും.

സോഡ ഒഴിവാക്കുക

സോഡ ഒഴിവാക്കുക

സോഡയും കൃത്രിമ മധുരം ചേര്‍ക്കുന്ന പാനീയങ്ങളും ഒഴിവാക്കുക. ഇവ ആരോഗ്യത്തെ നശിപ്പിക്കും

പഴങ്ങള്‍ കഴിക്കുക

പഴങ്ങള്‍ കഴിക്കുക

ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ തോന്നുമ്പോള്‍ പഴങ്ങള്‍ തിരഞ്ഞെടുക്കുക. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കാന്‍ ഇത്‌ സഹായിക്കും.

വീട്ടിലെ ഭക്ഷണം കഴിക്കുക

വീട്ടിലെ ഭക്ഷണം കഴിക്കുക

പുറത്തായിരിക്കുമ്പോഴും വീട്ടിലുണ്ടാക്കിയ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. കൃത്രിമ ചേരുവകളും ,സോഡിയവും, പഞ്ചസാരയും മറ്റും അധികം അകത്ത്‌ ചെല്ലുമോ എന്ന ആശങ്ക കുറയ്‌ക്കാനും ആരോഗ്യം ഉണ്ടാകാനും ഇതാണ്‌ നല്ല മാര്‍ഗം

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

ദിവസവും വ്യത്യസ്‌തങ്ങളായ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

ആഹാരത്തിന്റെ അളവ്‌

ആഹാരത്തിന്റെ അളവ്‌

നല്ല ആഹാരം കണ്ടാല്‍ പാത്രം നിറച്ചെടുത്ത്‌ കഴിക്കുക എന്നതാണ്‌ നമ്മളില്‍ പലരുടെയും ശീലം. ചെറിയ പാത്രത്തില്‍ കഴിച്ച്‌ ശീലിക്കുക. അളവ്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

ചേരുവകള്‍ നോക്കി വാങ്ങുക

ചേരുവകള്‍ നോക്കി വാങ്ങുക

എന്ത്‌ ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോഴും അതിലടങ്ങിയിരിക്കുന്ന ചേരുവകള്‍ എന്തെല്ലാമാണന്ന്‌ നോക്കി മനസ്സിലാക്കിയതിന്‌ ശേഷം തിരഞ്ഞെടുക്കുക. നിവധി കൃത്രിമ ചേരുവകള്‍ ഇതില്‍ അടങ്ങിയേക്കാം.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

എല്ലാ ദിവസവും പ്രഭാതത്തില്‍ ഒരു ഗ്ലാസ്സ്‌ വെള്ളം കുടിക്കുക. കോശങ്ങള്‍ക്ക്‌ ഓക്‌സിജനും വെള്ളവും എത്തിച്ച്‌ അവയെ പുനരുജ്ജീവിപ്പിക്കാന്‍ ഇത്‌ സഹായിക്കും.

സാവധാനം കഴിക്കുക

സാവധാനം കഴിക്കുക

സാവധാനം കഴിക്കുന്നത്‌ സ്വാദറിയാനും കുറച്ച്‌ കഴിക്കാനും സഹായിക്കും. ഭക്ഷണം ചവച്ചരച്ച്‌ കഴിക്കുന്നത്‌ ദഹനപ്രക്രിയ എഴുപ്പമാക്കും. കൂടാതെ നിറഞ്ഞെന്ന തോന്നല്‍ പെട്ടന്നുണ്ടാക്കുകയും ചെയ്യും.

ഇഷ്‌ടമുള്ള ആഹാരങ്ങള്‍

ഇഷ്‌ടമുള്ള ആഹാരങ്ങള്‍

ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലിക്കുന്നതിന്‌ ഭക്ഷണത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്‌. എന്നാല്‍, ഇഷ്‌ടമുള്ള ആഹാരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി കൊണ്ട്‌ പൂര്‍ണതയ്‌ക്ക്‌ വേണ്ടി യുദ്ധം ചെയ്യേണ്ടതില്ല.

പാചകം ചെയ്യുക

പാചകം ചെയ്യുക

ആഹാരങ്ങള്‍ വാങ്ങി കഴിക്കുന്നതിന്‌ പകരം പാചകം ചെയ്‌ത്‌ കഴിക്കാന്‍ ശ്രമിക്കുക. പിസ്സ മുതല്‍ ബര്‍ഗര്‍ വരെ എന്തും വീട്ടില്‍ തന്നെ തയ്യാറാക്കി നോക്കാം. ഇത്‌ ആരോഗ്യത്തിന്‌ ഗുണം ചെയ്യും.

പ്രോട്ടീന്‍

പ്രോട്ടീന്‍

ദിവസേനയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്‌ ഊര്‍ജ്ജം ആവശ്യമാണ്‌. ഈ ഊര്‍ജ്ജം ലഭിക്കുന്നതിന്‌ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള മുട്ട, മാസം, പാല്‍, പയര്‍, വെണ്ണ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. തൈര്‌, സോയബീന്‍സ്‌,അണ്ടിപരിപ്പുകള്‍ എന്നിവ കഴിക്കുന്നത്‌ എല്ലിനും പല്ലിനും ബലം നല്‍കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

ദിവസേനയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്‌ ഊര്‍ജ്ജം ആവശ്യമാണ്‌. ഈ ഊര്‍ജ്ജം ലഭിക്കുന്നതിന്‌ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള മുട്ട, മാസം, പാല്‍, പയര്‍, വെണ്ണ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. തൈര്‌, സോയബീന്‍സ്‌,അണ്ടിപരിപ്പുകള്‍ എന്നിവ കഴിക്കുന്നത്‌ എല്ലിനും പല്ലിനും ബലം നല്‍കും.

കൃത്യമായ ഇടവേളകളില്‍ കഴിക്കുക

കൃത്യമായ ഇടവേളകളില്‍ കഴിക്കുക

മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ ആഹാരം കഴിക്കുന്നതാണ്‌ ഉത്തമം. കൂടുതല്‍ കഴിക്കാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നത്‌ സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റും നാരുകളും ധാരാളം അടങ്ങിയ സംസ്‌കരിക്കാത്ത ധാന്യങ്ങളും മറ്റും കഴിക്കുന്നത്‌ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തും. സംസ്‌കരിക്കാത്ത ധാന്യങ്ങളില്‍ ഫൈറ്റോകെമിക്കല്‍സും ആന്റിഓക്‌സിഡന്റ്‌സും ഏറെ അടങ്ങിയിട്ടുണ്ട്‌. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവയില്‍ നിന്ന്‌ ഇവ സംരക്ഷിക്കും

കൊഴുപ്പ്‌

കൊഴുപ്പ്‌

തലച്ചോറ്‌, ഹൃദയം, കോശങ്ങള്‍, മുടി, ചര്‍മ്മം, നഖം എന്നിവയുടെ ആരോഗ്യത്തിന്‌ കൊഴുപ്പടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. ഒമേഗ -3 ഫാറ്റി ആസിഡ്‌ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്‌ക്കുകയും മാനസികവും ശാരീരികവുമായ അവസ്ഥകള്‍ മെച്ചപ്പെടുത്തുകയും മറവി രോഗം തടയുകയും ചെയ്യും.

Read more about: food ഭക്ഷണം
English summary

Healthy Eating Habits

We are pretty sure that this desire is listed somewhere in your top 10 wish list. In this rat race world we tend to eat only when our stomach growls or when we see some food.
X
Desktop Bottom Promotion