For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പ്യൂട്ടര്‍ പ്രൊഫഷണലാണോ, ഇതു വായിക്കൂ

|

കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. സാമ്പത്തിക വ്യവസ്ഥയില്‍ പലര്‍ക്കും ഗുണമുണ്ടാക്കുന്ന ഒരു ജോലിയാണെങ്കിലും ഇത് വരുത്തുന്ന അസുഖങ്ങളും വളരെ ഏറെയാണ്.

കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ക്ക് വരുന്ന അസുഖങ്ങളും വേദനകളും വളരെ കൂടുതല്‍ തന്നെയാണ്. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, പുറംവേദന തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍. ഇത്തരം പ്രശ്‌നങ്ങള്‍ വരാതിരിക്കാനുള്ള വഴികളും പലതുണ്ട്.

Computer Professional

കമ്പ്യൂട്ടറിനു മുന്നിലിരുന്നാല്‍ പിന്നെ എഴുന്നേല്‍ക്കാത്തത് പലരുടേയും ശീലമാണ്. ഒരു നിലയില്‍ ഇരുന്ന ഇരിപ്പിരുന്നാല്‍ ശരീരവേദകളുണ്ടാകുന്നത് വളരെ സ്വാഭാവികം. ഇടയ്ക്കിടെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് നടക്കുക. സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക. ഇതെല്ലാം ഗുണം ചെയ്യും.

ഇരിക്കുന്ന രീതിയും വളരെ പ്രധാനം. പലരും സ്വാഭാവികമായി വളഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. നടുവേദനയ്ക്കുള്ള മറ്റൊരു കാരണവും.

ഇടയ്ക്കിടെ കാപ്പി കുടിയ്ക്കുന്ന ശീലം മിക്കവാറും കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്കുണ്ട്. ഇത് ആരോഗ്യത്തിനു നല്ലതല്ല. കാപ്പിയ്ക്കു പകരം വെള്ളമെന്നത് ഒരു ശീലമാക്കുക.

വ്യായാമം ഒരു പ്രധാന കാര്യം തന്നെയാണ്. കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ ഇട വരുത്തും. അസുഖങ്ങള്‍ വരാനുള്ള ഒരു പ്രധാന സാധ്യതയാണിത്. ഇതുകൊണ്ട് വ്യായാമം ഒരു ശീലമാക്കുക തന്നെ വേണം.

ഇത്തരം ശീലങ്ങള്‍ സ്വായത്തമാക്കുക. ഇത് ആരോഗ്യം വരുത്തുമെന്നു മാത്രമല്ല, അസുഖങ്ങള്‍ വരാതെ കാക്കുകയും ചെയ്യും.

English summary

Health, Body, Disease, Computer, Eye, ആരോഗ്യം, ശരീരം, അസുഖം, വ്യായാമം, കാപ്പി, കമ്പ്യൂട്ടര്‍, വെള്ളം, കണ്ണ്‌

Techies are a breed of professionals who are rapidly growing in numbers. Techies are basically software engineers and Indian cities like Bangalore, Pune and Gurgaon have a very large number of techies. The lifestyle of techies is famously stressful. They have to sometimes work according to the timings of their foreign clients. So if the working day in USA starts at 12 at night, they start their work to match with it.
Story first published: Tuesday, March 12, 2013, 11:38 [IST]
X
Desktop Bottom Promotion