For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

|

ക്യാന്‍സര്‍ ബാധയെ കൂടുതല്‍ അപകടകരമാക്കുന്നത് ഇത് തിരിച്ചറിയാനുള്ള വൈകലാണ്.

ക്യാന്‍സര്‍ പലതരമുണ്ട്, മിക്കവാറും ക്യാന്‍സറുകള്‍ തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ രക്ഷപ്പെടാനാകുമെങ്കിലും ചിലവ ആജീവനാന്തം ഭീഷണിയാകുക തന്നെ ചെയ്യും.

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല രോഗങ്ങളേയും ചെറുക്കാന്‍ മുന്‍കരുതലെടുക്കുന്ന പോലെ ക്യാന്‍സറിനെ ചെറുക്കാനും മുന്‍കരുതലെടുക്കാം. ഇതിനുള്ള ചില വഴികള്‍ അറിയൂ.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഒരു വഴി. വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഒരു പ്രധാന വഴിയാണ്. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ നല്ലതു തന്നെ. ശരീരത്തിന് ഈര്‍പ്പം നല്‍കാനും ദഹന, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് നല്ലതാണ്.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

സ്ത്രീകളിലെ ബെസ്റ്റ് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം മദ്യപാനമാണ്. ഇത് നിയന്ത്രിക്കുക. അമിതമായ മദ്യപാനം പുരുഷന്മാരില്‍ തടി കൂടാന്‍ കാരണമാകും. അമിതവണ്ണമുള്ള പുരുഷന്മാരിലും സ്താര്‍ബുദം കണ്ടുവരാറുണ്ട്.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

വ്യായാമം മറ്റെല്ലാ ആരോഗ്യപ്രശ്‌നങ്ങളുമെന്ന പോലെ ക്യാന്‍സറിനുമുള്ളൊരു മരുന്നാണ്. ദിവസവം വ്യായാമം ശീലമാക്കുക.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ലംഗ്‌സ് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം പുകവലിയാണ്. ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കുക.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

വെളുത്തുള്ളി കഴിയ്ക്കുന്നത് ക്യാന്‍സര്‍ തടയാനുള്ളൊരു വഴിയാണ്. ഇതിലെ സള്‍ഫര്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ വെളുത്തുള്ളി സഹായിക്കും.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ചുവന്ന ഇറച്ചിയുടെ, ബീഫ്, പോര്‍ക്ക്, പശു തുടങ്ങിയവയുടെ ഇറച്ചി കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. ഇത് കോളന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകും.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ ശീലമാക്കുക. കഴിവതും പ്രകൃതിദത്തമായവ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും രാസവിമുക്തമാക്കി ഉപയോഗിക്കുക. ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ഇലക്കറികള്‍ ധാരാളം കഴിയ്ക്കുക. ക്യാന്‍സറിനെതിരെ മാത്രമല്ല, ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണ് ഇത്.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

വൈറ്റമിനാണെങ്കിലും വെറുതെ ഗുളികകള്‍ കഴിയ്ക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രകൃതിദത്തമായ വൈറ്റമിനുകളെ ആശ്രയിക്കാം. സ്റ്റിറോയ്ഡുകളും ഒഴിവാക്കുക. ഇവയും ക്യാന്‍സറിനുള്ള കാരണം തന്നെ.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

കുടുംബപാരമ്പര്യവും ക്യാന്‍സറിന് ഒരു കാരണം തന്നെയാണ്. കുടുംബത്തിലാര്‍ക്കെങ്കിലും ക്യാന്‍സറുണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണം പാരമ്പര്യം കൂടിയാണ്.

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

ക്യാന്‍സര്‍ ഒഴിവാക്കും മുന്‍കരുതലുകള്‍

കൃത്യമായ മെഡിക്കല്‍ ചെക്കപ്പ് ക്യാന്‍സറിനെ നേരത്തെ തന്നെ തിരിച്ചറിയാനും ചികിത്സ നേടാനും സഹായിക്കും. ഓര്‍ക്കുക, നേരത്തെ കണ്ടെത്തിയാല്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്.

English summary

Cancer, Health, Body, Breast Cancer, Medical Check Up, Exercise, Food, ക്യാന്‍സര്‍, ആരോഗ്യം, ശരീരം, ബ്രെസ്റ്റ് ക്യാന്‍സര്‍, മെഡിക്കല്‍ ചെക്കപ്പ്, വ്യായാമം, ഭക്ഷണം

Here are some health tips to reduce the chances of cancer,
X
Desktop Bottom Promotion