For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്‌!!

By Super
|

ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന ചെറിയ വേദന, കഴപ്പ്‌ മുതലായവ സ്വാഭാവികമാണ്‌. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങളാകാം.

അതുകൊണ്ട്‌ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന സമാനമായ ലക്ഷണങ്ങള്‍ അവഗണിക്കരുത്‌.

അടിയ്‌ക്കടി ഉണ്ടാകുന്ന വയറുവീക്കം

അടിയ്‌ക്കടി ഉണ്ടാകുന്ന വയറുവീക്കം

ആര്‍ത്തവ ചക്രത്തിന്റെ ഭാഗമായി വയറുവീക്കവും വയറുവേദനയും അനുഭവപ്പെടാറുള്ളതിനാല്‍ വയറുവീക്കം പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാണപ്പെടുന്നത്‌ സ്‌ത്രീകളിലാണ്‌. അടിക്കടി വയറുവീക്കം അനുഭവപ്പെടുന്നെങ്കില്‍ അത്‌ അവഗണിക്കരുത്‌. നിങ്ങള്‍ക്ക്‌ ഗ്യാസിന്റെ പ്രശ്‌നം, വയറുവേദന, ആഹാരത്തോട്‌ താത്‌പര്യമില്ലായ്‌മ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കുക. ഉണ്ടെങ്കില്‍ വൈകാതെ ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണുക.

കഠിനമായ തലവേദന

കഠിനമായ തലവേദന

തലച്ചോറിലെ ഞരമ്പുകളില്‍ ഉണ്ടാകുന്ന രക്തസ്രാവം കഠിനമായ തലവേദനയ്‌ക്ക്‌ കാരണമാകാറുണ്ട്‌. റപ്‌ച്ചേഡ്‌ അനെറൈസം എന്ന്‌ അറിയപ്പെടുന്ന ഈ പ്രശ്‌നത്തിന്‌ അടിയന്തര ചികിത്സ ആവശ്യമാണ്‌. നെഞ്ചുവേദന, ശ്വാസതടസ്സം, കാഴ്‌ച മങ്ങല്‍ മുതലായവയും ഇതിന്റെ ലക്ഷണങ്ങളാണ്‌. ഇവ കാര്‍ഡിയാക്‌ സെഫല്‍ജിയ അല്ലെങ്കില്‍ മസ്‌തിഷ്‌കവീക്കം എന്നിവയുടെ ലക്ഷണങ്ങളുമാകാം. ഒരു ജനറല്‍ ഫിസിഷ്യനെ കണ്ട്‌ തലവേദനയുടെ കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുക.

അസഹ്യമായ പല്ലുവേദന

അസഹ്യമായ പല്ലുവേദന

ഐസ്‌ക്രീം, തണുത്ത പാനീയങ്ങള്‍ എന്നിവ കഴിക്കുമ്പോള്‍ പല്ലുകളില്‍ ചെറിയ വേദനയും പുളിപ്പും ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ കഠിനമായ വേദന അനുഭവപ്പെട്ടാല്‍ അത്‌ ശ്രദ്ധിക്കണം. വൈകാതെ തന്നെ ഒരു ഡെന്റിസ്റ്റിനെ കാണുക. പല്ലുകളിലെ നാഡികളുടെ പ്രശ്‌നത്തിന്റെ ലക്ഷ്‌ണമോ ദന്തക്ഷയത്തിന്റെ ലക്ഷണമോ ആകാം വേദന. ദന്ത ഡോക്ടറെ കാണാന്‍ വൈകുന്തോറും പ്രശ്‌നം രൂക്ഷമാവുകയും വേദന കൂടുകയും ചെയ്യും.

നെഞ്ചുവേദന

നെഞ്ചുവേദന

ചില ആഹാരങ്ങള്‍ കഴിച്ചാല്‍ നെഞ്ചെരിച്ചിലിനും ദഹനക്കുറവിനും കാരണമാകാറുണ്ട്‌. ഈ രീതിയില്‍ ഉണ്ടാകുന്ന നെഞ്ചുവേദനയും അപകടകരമായ നെഞ്ചുവേദനയും തിരിച്ചറിയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുകയോ ശക്തമായ വേദന അനുഭപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ ഡോക്ടറെ കാണുക. കാരണം ഒരു പക്ഷേ ഇത്‌ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

അസ്വാഭാവികമായ രോമ വളര്‍ച്ച

അസ്വാഭാവികമായ രോമ വളര്‍ച്ച

ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടാകുന്നതില്‍ ഒരു അസ്വാഭാവികതയുമില്ല. എന്നാല്‍ മുഖം, നെഞ്ച്‌, വയര്‍, സ്‌തനങ്ങള്‍ക്ക്‌ സമീപം എന്നിവിടങ്ങളില്‍ അമിതമായ രോമ വളര്‍ച്ച കണ്ടാല്‍ ശ്രദ്ധിക്കണം. കാരണം ഇത്‌ പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം എന്ന രോഗാവസ്ഥയുടെ ലക്ഷണമാകാം. ശരീരത്തില്‍ സ്‌ത്രീ ഹോര്‍മോണുകളുടെ ഉത്‌പാദനം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ്‌ ഈ പ്രശ്‌നം ഉണ്ടാകുന്നത്‌. ആര്‍ത്തവ ചക്രത്തിലുണ്ടാകുന്ന താളപ്പിഴകളും ഗര്‍ഭധാരണത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഈ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്‌.

പെട്ടെന്നുള്ള ഭാരനഷ്ടം

പെട്ടെന്നുള്ള ഭാരനഷ്ടം

പെട്ടെന്നുണ്ടാകുന്ന ഭാരനഷ്ടം അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ആരോഗ്യപ്രശ്‌നമാണ്‌. പ്രത്യേകിച്ച്‌ ഒരു കാരണവും ഇല്ലാതെയാണ്‌ ഭാരനഷ്ടം ഉണ്ടാകുന്നതെങ്കില്‍ അത്‌ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണ്‌. പ്രമേഹം പോലുള്ള രോഗം ഉള്ളവരില്‍ ഇത്തരത്തിലുളള ഭാരനഷ്ടം അനുഭവപ്പെടാറുണ്ട്‌.

കിടപ്പറയിലെ പ്രശ്‌നങ്ങള്‍

കിടപ്പറയിലെ പ്രശ്‌നങ്ങള്‍

ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ എല്ലാ പുരുഷന്മാരിലും ഉദ്ധാരണ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്‌. എന്നാല്‍ ഇത്‌ ദീര്‍ഘനാള്‍ നിലനില്‍ക്കുന്നെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

ശ്വാസതടസ്സം

ശ്വാസതടസ്സം

വരാന്‍ പോകുന്ന ഹൃദയാഘാതത്തിന്റെ സൂചനയാകാം ശ്വാസതടസ്സം. ഹൃദയ പേശികള്‍ക്ക്‌ ആവശ്യമുള്ള അളവില്‍ ഓക്‌സിജന്‍ ലഭിക്കാതെ വരുന്നത്‌ കൊണ്ടാണ്‌ പടികള്‍ കയറുമ്പോഴും മറ്റും ശ്വാസതടസ്സം അനുഭവപ്പെടുന്നത്‌. ഇത്‌ ഹൃദ്രോഗത്തിന്റെ പ്രകടമായ ലക്ഷണമാണ്‌. 55 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരില്‍ പടികള്‍ കയറുമ്പോഴും മറ്റും ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകള്‍

ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകള്‍

ഇവ സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം. മധ്യവയസ്സ്‌ കഴിഞ്ഞവരുടെ ചര്‍മ്മത്തില്‍ അപകടകരമല്ലാത്ത പാടുകളും മറ്റും പ്രത്യക്ഷപ്പെടുന്നത്‌ സാധാരണയാണ്‌. ചര്‍മ്മത്തില്‍ പെട്ടെന്ന്‌ പാടുകളോ മറ്റോ കാണപ്പെടുകയും അവയുടെ നിറം മാറുകയും അവ വലുതാവുകയും ചെയ്യുന്നുണ്ട്‌ എങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുക. പ്രത്യേകിച്ച്‌ പാടുകളുടെ അല്ലെങ്കില്‍ ചുണങ്ങുകളുടെ നിറം കറുക്കുകയോ അതില്‍ നിന്ന്‌ രക്തം വരുകയോ മറ്റു ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയോ ചെയ്‌താല്‍. ഇവയെല്ലാം സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണെന്ന്‌ ഓര്‍ക്കുക.

മഞ്ഞ നിറത്തിലുള്ള ചര്‍മ്മം

മഞ്ഞ നിറത്തിലുള്ള ചര്‍മ്മം

ചര്‍മ്മത്തിന്റെ നിറം,കണ്ണിന്റെ നിറം

മഞ്ഞയാകുന്നത്‌ കരള്‍ രോഗത്തിന്റെ ലക്ഷ്‌ണമാകാം. മഞ്ഞ നിറത്തിലുള്ള ചര്‍മ്മം, മഞ്ഞക്കാമല എന്നിവ കരള്‍ രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്‌. കരള്‍ രോങ്ങള്‍, കരള്‍ സഞ്ചിയിലുണ്ടാകുന്ന കല്ല്‌, പാന്‍ക്രിയാറ്റിക്‌ ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്‌ ബാധ മുതലായവ കരള്‍ വീക്കത്തിന്‌ കാരണമാകാറുണ്ട്‌.

നാക്ക്‌ കുഴഞ്ഞുപോവുക

നാക്ക്‌ കുഴഞ്ഞുപോവുക

ഇത്‌ പക്ഷാഘാതത്തിന്റെ ലക്ഷണമാകാം. തലച്ചോറിലെ ഞരമ്പുകളില്‍ തടസ്സം, പരിക്ക്‌ മുതലായവ ഉണ്ടായാല്‍ തലച്ചോറിലെ രക്തചക്രമണം തടസ്സപ്പെടും. ഇത്‌ തലച്ചോറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ഇത്‌ സംസാര ശേഷിയെ പോലും ബാധിക്കുകയും ചെയ്യും.

English summary

Health Symptoms You Can-Not-Ignore

While a few aches and pains are common, some symptoms might not just be what they seem like. Make sure you don't ignore certain health symptoms...
X
Desktop Bottom Promotion