For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂര്‍ക്കം വലിയ്ക്കു പുറകിലെ കാരണങ്ങള്‍

|

കൂര്‍ക്കംവലി പലപ്പോഴും അവനവനേക്കാള്‍ മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന അവസ്ഥയാണ്. ചിലര്‍ക്കിത് ഒരു ശീലം തന്നെയായിരിയ്ക്കും.

പലപ്പോഴും കൂര്‍ക്കം വലിയ്ക്കു പുറകില്‍ ആരോഗ്യപരമായ കാരണങ്ങളുമുണ്ട്. കൂര്‍ക്കം വലിയ്ക്കു പുറകിലുള്ള വിവിധ കാരണങ്ങളെക്കുറിച്ചറിയൂ

ശ്വാസം

ശ്വാസം

മൂക്കടപ്പും വായ തുറന്നുറങ്ങുന്ന ശീലവും കൂര്‍ക്കംവലിക്കുള്ള രണ്ടു കാരണങ്ങളാണ്. മൂക്കിലൂടെ ശ്വാസം പോകാതാകുമ്പോള്‍ വായ തുറന്നുറങ്ങുന്നത് സ്വാഭാവികം. ഇത് കൂര്‍ക്കം വലിയുടെ ആക്കം കൂട്ടുന്നു. കോള്‍ഡുള്ളപ്പോള്‍ കൂര്‍ക്കംവലിയ്ക്കാനുള്ള ഒരു കാരണം ഇതു തന്നെയാണ്.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം എന്നിവ കൂര്‍ക്കംവലിക്കു കൂട്ടു നില്‍ക്കുന്ന ശീലങ്ങളാണ്. ഇവ രണ്ടും കഴുത്തിലെ മസിലുകളെ കൂടുതല്‍ അയവുള്ളതാക്കും. ഇതിന്റെ ഫലമായി ശബ്ദം നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകും.

വണ്ണം

വണ്ണം

അമിതവണ്ണവും കൂര്‍ക്കം വലിക്ക് ഒരു കാരണമാണ്. വണ്ണം കൂടുമ്പോള്‍ കഴുത്തിലെ മസിലുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാകും. ഇത് കൂര്‍ക്കം വലി കൂട്ടുകയും ചെയ്യും.

മലര്‍ന്നു കിടന്ന് ഉറങ്ങുന്നത്

മലര്‍ന്നു കിടന്ന് ഉറങ്ങുന്നത്

കിടക്കുന്ന പൊസിഷന്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കൂര്‍ക്കം വലി ഒഴിവാക്കാന്‍ സാധിക്കും. മലര്‍ന്നു കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കംവലിക്ക് അനുകൂലമായ പൊസിഷനാണ്.

വെള്ളം കുറയുമ്പോള്‍

വെള്ളം കുറയുമ്പോള്‍

ശരീരത്തിലെ ജലാംശം കുറഞ്ഞാലും കൂര്‍ക്കംവലിക്കാനുള്ള പ്രേരണയുണ്ടാകും. വെള്ളം കുറയുമ്പോള്‍ ശരീരത്തിലെയും മൂക്കിലേയും ഈര്‍പ്പം കുറയുന്നു. ഇതു കാരണം ശ്വാസോച്ഛാസം ബുദ്ധിമുട്ടാകുകയും ഇത് കൂര്‍ക്കം വലിക്കു കാരണമാകുകയും ചെയ്യും.

പൊടി

പൊടി

കിടക്കയിലും തലയിണയിലും പൊടിയുണ്ടെങ്കില്‍ ഇത് കാരണമുള്ള അലര്‍ജിയും കൂര്‍ക്കംവലിക്കു കാരണമാകുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള മാനസിക അവസ്ഥകളും കൂര്‍ക്കംവലിയ്ക്കു കാരണമായി പറയാറുണ്ട്.

Read more about: health ആരോഗ്യം
English summary

Health Reasons Behind Snoring

Snoring is a habit that creates problem for others to sleep. There are some health reasons behind snoring,
Story first published: Saturday, August 17, 2013, 19:09 [IST]
X
Desktop Bottom Promotion