For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ജോലി ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങള്‍

By Shibu T Joseph
|

ജീവിതരീതികളിലെ മാറ്റം ജോലികളിലും പ്രതിഫലിച്ചുതുടങ്ങിയിട്ട കാലങ്ങളായി രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയുള്ള ജോലിസമയം ഏറെക്കുറെ എല്ലാ മേഖലകളിലും അപ്രത്യക്ഷമായിക്കഴിഞ്ഞു. പുലരും വരെ ചെയ്താലും തീരില്ല ഡ്യൂട്ടി എന്ന രീതിയിലാണ് കാര്യങ്ങള്‍. ജീവിതച്ചെലവുകള്‍ ഉയരുമ്പോള്‍ അതിനെ നേരിടാന്‍ കൂടുതല്‍ ജോലി ചെയ്യാതെ വയ്യ.

പുരുഷന്‍മാരാണ് ഈ രീതിയിലേയ്ക്ക് കൂടുതലായി മാറിയിരിക്കുന്നത്. ശരീരം ഉള്‍ക്കൊള്ളുന്നതില്‍ കൂടുതലാണ് അവരില്‍ പലരുടേയും ജോലി. ഇത് തളര്‍ത്തുക ശരീരത്തിനൊപ്പം മനസ്സിനെക്കൂടിയാണ്.

ഉറക്കവും വിശ്രമവും ആണ് മനുഷ്യന്റെ മാനസികനിലയെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. സ്ഥിരം വൈകും വരെ ജോലി ചെയ്യുന്നവരില്‍ . വയറിന് അസ്വസ്ഥത, ഓക്കാനം, അതിസാരം, നെഞ്ചെരിച്ചില്‍, മലബന്ധം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാണാം. അത്യാര്‍ത്തിയും, അമിതമായ ആഗ്രഹങ്ങളുടേയും ഫലമാണ് ഈ രോഗലക്ഷണങ്ങള്‍. ആര്‍ത്തിയും ദുരയും രോഗങ്ങള്‍ മാത്രമേ നല്‍കൂവെന്ന് തിരിച്ചറിയുക.

പുരുഷന്‍മാര്‍ ജോലിസ്ഥലത്ത് നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്

ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടും

ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടും

രാത്രി വൈകും വരെ ജോലി ചെയ്യാന്‍ ഉണര്‍ന്നിരിക്കണ്ടേ. ഇതിനായി പലരും പല ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചേക്കാം. ഊര്‍ജ്ജം പകരുന്നതിനായി കമ്പനികള്‍ പുറത്തിറക്കുന്ന എനര്‍ജി ബൂസ്റ്ററുകള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, സിഗററ്റ് തുടങ്ങിയ ശീലങ്ങള്‍ക്ക് നിങ്ങള്‍ അടിമപ്പെടാം. ഇവ പിന്നീട് നിങ്ങളുടെ ജീവിതത്തിലെ ഒഴിച്ചൂകൂടാനാവത്ത ഘടകങ്ങളായി മാറിയേക്കാം. ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. ഉറക്കം നഷ്ടപ്പെടാം, ഉത്കണ്ഠ കൊണ്ട് ഹൃദയാഘാതം വരെയുണ്ടായേക്കാം.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍

രാത്രി വൈകും വരെ ജോലി ചെയ്യുന്നതും ക്രമീകരണമില്ലാത്ത ഭക്ഷണശീലങ്ങളും ദഹനപ്രകിയയെ തടസ്സപ്പെടുത്തും. ഇത് വയറ്റില്‍ ഗ്യാസ് രൂപപ്പെടുന്നതിന് കാരണമാകും. ഇത്തരക്കാരില്‍ വയറുവേദന, അതിസാരം, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളം കുടിക്കാന്‍ മടി കാണിക്കരുത്. ഇതും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേയ്ക്ക് വഴിവെച്ചേക്കാം.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ജോലി ചെയ്യുന്ന സമയം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉറക്കം നഷ്ടപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. ജോലി കഴിഞ്ഞെത്തിയാലും ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞ് കിടക്കാനാണ് ഇവരുടെ വിധി.

ഹൃദ്രോഗം

ഹൃദ്രോഗം

രാത്രി വൈകി ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാന്‍ സാധ്യത കൂടുതലാണ്.

ഡയബറ്റിക്‌സ്

ഡയബറ്റിക്‌സ്

പ്രമേഹമാണ് രാത്രി വൈകി ജോലി ചെയ്യുന്നവര്‍ക്ക് പിടിപെടാന്‍ സാധ്യതയുള്ള മറ്റൊരു രോഗം. അനുഗുണമായ ഭക്ഷണ സ്വഭാവങ്ങളും, ക്രമം തെറ്റിയ ഭക്ഷണക്രമവും ഇതിന് കാരണമാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ എന്നിവ വരുവാന്‍ സാധ്യതയുണ്ട്.

പൊണ്ണത്തടി

പൊണ്ണത്തടി

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പൊണ്ണത്തടിക്ക് സാധ്യതയുണ്ട്. ഭക്ഷണക്രമീകരണത്തിന്റെ അഭാവവും, വ്യായാമക്കുറവുമാണ് ഇതിന് കാരണങ്ങള്‍.

ഡിപ്രഷന്‍

ഡിപ്രഷന്‍

രാത്രിവൈകി ജോലിയെടുക്കുന്നവര്‍ക്ക് ഡിപ്രഷനും മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥ രൂപപ്പെടുവാനും സാധ്യതയുണ്ട്.

വന്ധ്യത

വന്ധ്യത

രാത്രി ജോലിചെയ്യുന്ന പുരുഷന്‍മാര്‍ക്ക് വന്ധ്യത സംഭവിച്ചേക്കാം, ഇവര്‍ക്ക് ബീജത്തിന്റെ അളവ് കുറയുന്നതിനൊപ്പം ലൈംഗികതാത്പര്യം കുറയുകയും ചെയ്യാം. ജോലിക്ക് ഉന്‍മേഷം കിട്ടാന്‍ കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും നിക്കോട്ടിന്‍ വലിച്ചുകയറ്റുന്നതും കാലക്രമേണ ലൈംഗികചോദനകളെ അടക്കിയേക്കാം. ഇത് പ്രത്യുത്്പാദനക്ഷമതയെയും ബാധിക്കും.

Read more about: health ആരോഗ്യം
English summary

Health problems in men who work till late

the current generation, most bachelors tend to move out of their hometown for higher education or work, pursuing their passion. The current generation of bachelors are mobile and independent.
Story first published: Monday, November 18, 2013, 9:53 [IST]
X
Desktop Bottom Promotion