For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷ രോഗ സാധ്യതകള്‍ അറിയൂ

|

രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. ഇതില്‍ തന്നെ ചില രോഗങ്ങള്‍ സ്ത്രീകള്‍ക്കും ചിലവ പുരുഷന്മാര്‍ക്കും കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. പുരുഷന്മാര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് അറിയൂ.

സ്ത്രീകളേക്കാള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. ഇതിന് വൈദ്യശാസ്ത്രപരമായി പ്രത്യേക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടുമില്ല. എങ്കിലും പുരുഷഹൃദയം കൂടുതല്‍ ദുര്‍ബലമാണെന്നു പറയാം. അറ്റാക്ക് മാത്രമല്ല, ഹൃദയധമനികളില്‍ രക്തം കട്ട പിടിക്കുക, ആന്‍ജിന തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇക്കൂട്ടത്തില്‍ പെടും

Man Health Problem

ഇത്തരം കാര്യങ്ങള്‍ കൊണ്ടുതന്നെ 35 വയസിനു മുകളിലുള്ള പുരുഷന്മാര്‍ കൊളസ്‌ട്രോള്‍ തോതിനെ കുറിച്ച് ശ്രദ്ധിക്കുകയും വ്യായാമങ്ങള്‍ ചെയ്യുകയും വേണം. എല്ലാ വര്‍ഷവും മെഡിക്കല്‍ ചെക്കപ്പ് നടത്തിയാല്‍ അസുഖങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സ്ത്രീകളെ പെട്ടെന്നു ബാധിക്കുന്ന രണ്ടിനം ക്യാന്‍സറുകളാണ് ബ്രെസ്റ്റ് ക്യാന്‍സര്‍, സെര്‍വികല്‍ ക്യാന്‍സര്‍ എന്നിവ.

ഇതുപോലെ പുരുഷന്മാരെ പെട്ടെന്നു തന്നെ ബാധിക്കുന്ന ഒന്നാണ് ലംഗ് ക്യാന്‍സര്‍. പ്രത്യേകിച്ചും പുകവലിക്കാരില്‍. പുകവലി മാത്രമല്ലാ, അന്തരീക്ഷ മലിനീകരണവും ഇതിന് വഴി വയ്ക്കും.

പ്രമേഹം വരാനും സാധ്യത കൂടുതല്‍ ആണുങ്ങള്‍ക്കാണ്. സ്ത്രീകളില്‍ മെനോപോസ് വരെ പ്രമേഹസാധ്യത കുറവാണെന്നു വേണമെങ്കില്‍ പറയാം. ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ പുരുഷന് ഇത്തരം സംരക്ഷണങ്ങള്‍ ലഭിക്കുന്നില്ല. വന്ധ്യതാ പ്രശ്‌നങ്ങളും സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്ക് വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു.

ബീജക്കുറവ്, ഉദ്ധാരണ പ്രശ്‌നങ്ങള്‍ എന്നിവ പലരുടേയും കുടുംബജീവിതത്തെ തന്നെ ബാധിക്കുന്നുണ്ട്. ഇതിന് കാരണങ്ങളും പലതാണ്. ഇത്തരം രോഗങ്ങളെ പറ്റി ബോധ്യമുണ്ടാവുക. രോഗം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് വരാതെ കാക്കുന്നത്. ആരോഗ്യകരമായ ശീലങ്ങള്‍ ഒരു പരിധി വരെയ ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

English summary

Health, Body, Women, Men, Hormone, Breast Cancer, Heart, Diabetes,അസുഖം ആരോഗ്യം, ശരീരം, പുരുഷന്‍, സ്ത്രീ, ഹൃദയം, പ്രമേഹം, ഹോര്‍മോണ്‍, വന്ധ്യത, ബ്രെസ്റ്റ് ക്യാന്‍സര്‍

some health problems are more for men. Know about these health problems,
Story first published: Tuesday, March 12, 2013, 15:42 [IST]
X
Desktop Bottom Promotion