For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്‍കുട്ടി ഋതുമതിയാകുമ്പോള്‍.......

|

മനുഷ്യശരീരത്തില്‍ ഓരോ ഘട്ടത്തിലും അനേകം മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം തുടങ്ങിയ പരിണാമങ്ങളിലൂടെ ഇത് കടന്നുപോകുകകയും ചെയ്യുന്നു.

പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും ഇത്തരം ശാരീരിക മാറ്റങ്ങള്‍ പതിവാണ്. സ്ത്രീകളില്‍ ഇത് അല്‍പം കൂടുതലാണെന്നും പറയാം. കാരണം കൗമാരത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവചക്രത്തിലേയ്ക്കു കടക്കുന്നു. പെണ്‍കുട്ടി ശാരീരികമായി പ്രത്യുല്‍പാദനത്തിന് തയ്യാറായെന്നതിന്റെ സൂചനയാണിത്.

ഋതുമതിയാകുന്നതോടെ പെണ്‍കുട്ടികളില്‍ ധാരാളം മാറ്റങ്ങളുമുണ്ടാകുന്നു. ശാരീരിക വളര്‍ച്ച, ചര്‍മപ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായി സംഭവിയ്ക്കുന്ന ഒന്നാണ്. ശാരീരിക മാറ്റങ്ങള്‍ക്കൊപ്പം മാനസിക മാറ്റങ്ങളും ഉണ്ടാകും.

പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടി ശ്രദ്ധിയ്‌ക്കേണ്ട ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

 ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണിത്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

വസ്ത്രം

വസ്ത്രം

വസ്ത്രധാരണത്തിലും ശ്രദ്ധിയ്ക്കുക. വല്ലാതെ ഇറുകിയ വസ്ത്രങ്ങളും ഇറുകിയ അടിവസ്ത്രങ്ങളും ധരിയ്ക്കാതിരിയ്ക്കുക. കോട്ടന്‍ അടിവസ്ത്രങ്ങള്‍ ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ബ്രാ, പാന്റീസ് തുടങ്ങിയവ കൃത്യഅളവിലുള്ളതു ധരിയ്ക്കുക.

ശാരീരിക മാറ്റങ്ങള്‍

ശാരീരിക മാറ്റങ്ങള്‍

ശാരീരിക മാറ്റങ്ങള്‍ പല പെണ്‍കുട്ടികള്‍ക്കും അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. ഇത് സ്വാഭാവിക പ്രക്രിയയാണെന്നു മനസിലാക്കി അംഗീകരിയ്ക്കുക.

ശാരീരിക വൃത്തി

ശാരീരിക വൃത്തി

ശാരീരിക വൃത്തി വളരെ പ്രധാനമാണ്. പ്രത്യേകിച്ച മാസമുറ സമയത്ത്. അല്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറും.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ശരീരത്തില്‍ വിയര്‍പ്പധികരിയ്ക്കുവാനും ദുര്‍ഗന്ധമുണ്ടാകുവാനും സാധ്യതയുണ്ട്. ഇതിന് വൃത്തിയില്‍ ശ്രദ്ധിയ്ക്കുന്നതു തന്നെയാണ് പരിഹാരം.

ചര്‍മത്തില്‍

ചര്‍മത്തില്‍

ചര്‍മത്തില്‍ മാറ്റങ്ങളുണ്ടാകുന്നതും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. ഇതിന് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും വേണം.

വറുത്ത ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഈ ഘട്ടതില്‍ പതിവാണ്. ഇത് ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ആരോഗ്യത്തിന് നല്ലതാണ്. ചീര പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഗുണം ചെയ്യും.

 വയറിന് അസ്വസ്ഥത

വയറിന് അസ്വസ്ഥത

വയറു വേദന, വയറിന് അസ്വസ്ഥത തുടങ്ങിയവയും ഈ ഘട്ടത്തില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ തൈര്, പപ്പായ തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്.

Read more about: health ആരോഗ്യം
English summary

Health Care Tips On Reaching Puberty

Here are some of the health tips for young girls to follow. Paying attention to these health tips at this delicate stage will help you a lot through.
X
Desktop Bottom Promotion