For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

By Super
|

ബഹുമുഖ ഉപയോഗങ്ങളുള്ള കര്‍പ്പൂര തുളസി തൈലം ഒരു വീട്ടില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട മരുന്നുകളില്‍ ഒന്നാണ്. വൈറ്റമിന്‍ എ,സി എന്നിവ കൂടാതെ ധാതുക്കളായ മാംഗനീസ്, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, ഫോലേറ്റ്, പൊട്ടാസ്യം,കോപ്പര്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗാ ത്രീ ഫാറ്റി ആസിഡിനാലും ഇത് സമ്പുഷ്ടമാണ്.

കര്‍പ്പൂരതുളസി തൈലം ഉപയോഗിച്ച് സുഖപ്പെടുത്താവുന്ന ചില അസുഖങ്ങള്‍ താഴെ പറയുന്നു

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

ദഹനക്കേടിനുള്ള നല്ല മരുന്നുകളിലൊന്നാണ് കര്‍പ്പൂതുളസി തൈലം. ഭക്ഷണത്തില്‍ ചേര്‍ക്കുകയോ കുറച്ചുതുള്ളികള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് ഭക്ഷണത്തിന് ശേഷം കുടിക്കുകയോ ചെയ്താല്‍ മതി.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

ചുമ, ജലദോഷം, സൈനസൈറ്റിസ്, ആസ്തമ,ബ്രോങ്കൈറ്റിസ് എന്നിവ ബാധിച്ച് ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് കര്‍പ്പൂരതുളസിയില്‍ അടങ്ങിയിട്ടുള്ള മെന്തോള്‍ ആശ്വാസമാകും. തൈലം നെഞ്ചില്‍ പുരട്ടുകയോ ആവി കൊള്ളുകയോ ആണ് ചെയ്യേണ്ടത്.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

തലവേദന പമ്പ കടക്കാന്‍ കര്‍പ്പൂര തുളസി തൈലം പോലെ വേറെ മരുന്ന് ഇല്ളെന്ന് തന്നെ പറയാം. കുറച്ച് തുള്ളികള്‍ ഒരു ടൗവ്വലില്‍ ഇറ്റിച്ച ശേഷം ശ്വസിക്കുകയോ കൈത്തണ്ടയില്‍ ഇറ്റിച്ച ശേഷം മണക്കുകയോ ചെയ്താല്‍ തലവേദന മാറും.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

ദീര്‍ഘയാത്ര കഴിഞ്ഞ വീട്ടിലത്തെിയ ശേഷം ശരീരത്തില്‍ കുറച്ച് കര്‍പ്പൂര തുളസി തൈലം പുരട്ടിയ ശേഷം ഒന്ന് കുളിച്ച് നോക്കിയേ, ക്ഷീണമെല്ലാം മാറി വീണ്ടും ഉന്‍മേഷവാനാകുന്നത് കാണാം. ശരീരത്തിലെ വേദനകളും ഇതുമൂലം മാറും.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

അണുനാശിനിയുടെ സ്വഭാവവും കാണിക്കുന്ന കര്‍പ്പൂര തുളസി തൈലം തലയില്‍ പുരട്ടി മസാജ് ചെയ്താല്‍ താരനില്‍ നിന്ന് ആശ്വാസം ലഭിക്കും. തലക്ക് തണുപ്പും ലഭിക്കും.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

മുഖക്കുരുവിനെ അകറ്റി തൊലിയെ ആരോഗ്യമുള്ളതാക്കാന്‍ കര്‍പ്പൂര തുളസി തൈലം തൊലിയില്‍ പുരട്ടുന്നതിലൂടെ സാധിക്കും. ടൂത്ത്പേസ്റ്റില്‍ ഒന്ന് രണ്ട് തുള്ളി ചേര്‍ക്കുന്ന പക്ഷം പല്ലുവേദനയും ദുര്‍ഗന്ധമുള്ള ശ്വാസോച്ഛാസവും അകറ്റാം.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

മൂത്രനാളിയിലെ അണുബാധ സംബന്ധിച്ച ചികില്‍സക്ക് കര്‍പ്പൂര തുളസി തൈലം നല്ലതാണ്. ഇതിന്‍െറ ശാസ്ത്രീയ വശങ്ങള്‍ സംബന്ധിച്ച് പഠനം നടക്കുകയാണ്.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

ഇത് രക്ത ചംക്രമണത്തിന് ഗുണകരമാണ്.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

അണുനാശിനിയുടെ സ്വഭാവമുള്ളതിനാല്‍ പല്ലുകളിലെ കേടിനും മോശം ശ്വാസോച്ഛാസത്തിനുമൊപ്പം പല്ലിനെയും മോണയെയും ബാക്ടീരിയകളോട് എതിരിടാന്‍ പ്രാപ്തരാക്കും. നിരവധി ടൂത്ത് പേസ്റ്റുകളില്‍ ഇത് ഒരു ഘടകമായി ചേര്‍ത്തിട്ടുണ്ട്.

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

കര്‍പ്പൂരതുളസി തൈലത്തിന്റെ ഗുണങ്ങള്‍

വയറിനെ ബാധിക്കുന്ന പ്രശ്നമായ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം അകറ്റാനും കര്‍പ്പൂര തുളസി തൈലം നല്ലതാണ്. പേശികളെ വികസിപ്പിക്കാനുള്ള തൈലത്തിന്‍െറ കഴിവാണ് ഇത്തരം രോഗികള്‍ക്ക് ആശ്വാസഹ്യമാവുക. ഇത് സംബന്ധിച്ച് പ്രാഥമിക പഠനങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.

Read more about: health ആരോഗ്യം
English summary

Health, Body, Peppermint Oil, Gas, Digestion, Headache, Hair, ആരോഗ്യം, ശരീരം, കര്‍പ്പൂര തുളസി, ഗ്യാസ്, വൈറ്റമിന്‍, കോപ്പര്‍, ജലദോഷം, തലവേദന, മുടി

Peppermint oil is one of the most versatile, and most useful, of all the essential oils. This fresh, minty oil has a number of incredible health benefits and uses.
 
 
Story first published: Tuesday, April 30, 2013, 16:11 [IST]
X
Desktop Bottom Promotion