For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതളനാരങ്ങയുടെ ഔഷധഗുണങ്ങൾ

By Super
|

എത്ര തിന്നാലും മതിവരാത്ത മാതളനാരങ്ങക്ക് സ്വാദിനോടൊപ്പം തന്നെ ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുമുണ്ട്‌.

ഡോക്ടർമാർ രോഗികളോട് മാതളനാരങ്ങയുടെ പ്രാധാന്യത്തെ പറ്റി പറഞ്ഞ് കൊടുക്കാറുണ്ടെങ്കിലും പലരും അത് കണക്കിലെടുക്കാറില്ല എന്നതാണ് വാസ്തവം. മാതളത്തിന്‍റെ ഗുണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയിൽ ആന്‍റി ഓക്സിഡെന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാൻ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിർത്താൻ മാതളം സ്ഥിരമായി കഴിക്കുന്നവർക്ക് സാധിക്കും.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

നിങ്ങളുടെ ശരീരത്തിന് പുറമെ മുറിവോ ചതവോ ഉണ്ടാവുമ്പോൾ രക്തം കട്ടപിടിച്ച് മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നു. എന്നാൽ ഹൃദയമുൾപ്പെടെയുള്ള ആന്തരാവയവങ്ങളിൽ രക്തം കട്ടപിടിച്ചാൽ സ്ഥിതി മാറും. മരണം വരെ സംഭവിക്കും. അതിനാൽ ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. മാതളത്തിലെ ആന്‍റി ഓക്സിഡെന്‍റുകൾ രക്തശുദ്ധി വർദ്ധിപ്പിച്ച് ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

അനാരോഗ്യകരമായ ജീവിതരീതികളുടെ ഫലമായി വാർദ്ധക്യത്തിൽ എത്തുമ്പോഴേക്കും രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി പ്രശ്നങ്ങൾ ഉണ്ടാവാൻ തുടങ്ങും. മാതളനാരങ്ങയിലെ ആന്‍റി ഓക്സിഡെന്‍റുകൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനാൽ രക്തപ്രവാഹം സുഗമമാവുകയും തെറോസ്ക്ലീറോസിസ് അടക്കമുള്ള ഒരുപാട് രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളത്തിന്‍റെ ജ്യൂസ് രക്തത്തിലെ ഒക്സിജന്‍റെ അളവ് വർദ്ധിപ്പിക്കാനും കൊഴുപ്പ് അകറ്റാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളെ തടയുന്നതിനും മാതള ജ്യൂസ് നല്ലതാണ്. രക്തത്തിൽ ഒക്സിജന്‍റെ അളവ് കൂടുന്നതോടെ സ്വാഭാവികമായും രക്തചംക്രമണം കൂടുതൽ കാര്യക്ഷമമാകുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യും.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

തരുണാസ്ഥിയെ സംരക്ഷിക്കാൻ മാതളനാരങ്ങക്കുള്ള സവിശേഷ കഴിവ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളെ തടഞ്ഞുനിർത്താൻ ഉപയോഗപ്പെടുത്താം. തരുണാസ്ഥിയെ ആക്രമിക്കുന്ന എൻസൈമുകളെ നശിപ്പിച്ചാണ് മാതളം അസ്ഥി സംബന്ധമായ രോഗങ്ങളെ ചെറുക്കുന്നത്.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

ഉദ്ധാരണ പ്രശ്നങ്ങൾ പോലുള്ള രോഗങ്ങൾക്ക് മരുന്നായും ശുക്ല വർദ്ധനവിനും മാതളം ഉപയോഗിക്കാം. മാതള ജ്യൂസിന് ലിംഗത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും ഇതൊരു അത്ഭുത മരുന്നായി കണക്കാക്കരുത്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

പ്രൊസ്റ്റേറ്റ് കാൻസർ തടയാൻ മാതള ജ്യൂസിന് കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. കാൻസർ ബാധിത കോശങ്ങൾ പെരുകുന്നത് തടയാൻ മാതള ജ്യൂസ് ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങൾ ഒരു പരിധിവരെ വിജയിച്ചിരുന്നു. അതുപോലെ ഹൃദ്രോഗങ്ങൾ അകറ്റാനും മാതളം സഹായിക്കും. ആയുർവേദത്തിൽ ഹൃദ്രോഗങ്ങൾക്ക് മരുന്നായി മാതളം ഉപയോഗിക്കുന്നുമുണ്ട്.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

വയറിളക്കം ഉള്ളപ്പോൾ മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. മാതളത്തിന്‍റെ ജ്യൂസ് കുടിക്കുന്നത് ചർദ്ദി ഉള്ളവർക്കും ഗുണം ചെയ്യും.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

ശരീരഭാരം കുറക്കാൻ മാതളനാരങ്ങ സഹായകമാണ്. മാതളത്തിൽ ഊർജ്ജത്തിന്‍റെ അളവ് വളരെ കുറവായതാണ് ഇതിന് കാരണം.

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

മാതളം എല്ലുകൾക്ക് ബലം പകരുന്നതിനാൽ മാതളം കഴിക്കുന്നവരിൽ തരുണാസ്ഥിക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യത കുറവാണ്.

English summary

Health, Body, Pomegranate, Bone, Sperm, Blood Pressure, ആരോഗ്യം, ശരീരം, പോംഗ്രെനേറ്റ്, മാതളനാരങ്ങ, രക്തസമ്മര്‍ദം, ബീജം, എല്ല്‌

There are several ways to describe Pomegranate, a delectable fruit because of its health benefits. And a definite plus point to pomegranate's many health benefits is the fact that it is available all year round.
X
Desktop Bottom Promotion