For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാങ്ങ തിന്നാല്‍ ആരോഗ്യം നന്നാവും

By Super
|

പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം. അത്ഭുതകരമായ രുചി തന്നെയാണ്‌ മാമ്പഴത്തിന്‌ ഇങ്ങനെയൊരു ഖ്യാതി നേടികൊടുത്തിരിക്കുന്നത്‌. എന്നാല്‍ ഇതിന്‌ പുറമെ മാമ്പഴത്തിന്‌ മറ്റുപല ഗുണങ്ങളുമുണ്ട്‌. ആരോഗ്യ സംരക്ഷണത്തില്‍ മാമ്പഴത്തിന്‌ പലതും ചെയ്യാനാകും എന്നത്‌ തന്നെയാണ്‌ ഇവയില്‍ ഏറ്റവും പ്രധാനം.

മാമ്പഴത്തില്‍ വളരെ കുറഞ്ഞ അളവിലേ പൂരിത കൊഴുപ്പ്‌, കൊളസ്‌ട്രോള്‍, സോഡിയം എന്നിവ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ ഇത്‌ നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 എന്നിവയുടെ കലവറയാണ്‌. പൊട്ടാസ്യം, മെഗ്നീഷ്യം, ചെമ്പ്‌ തുടങ്ങിയ ധാതുലവണങ്ങളും മാമ്പഴത്തില്‍ ധാരാളമുണ്ട്‌.

ക്യുര്‍സെറ്റിന്‍, ബീറ്റാകരോട്ടിന്‍, അസ്‌ട്രാഗാലിന്‍ എന്നിവയുടെയും മികച്ച സ്രോതസ്സാണ്‌ മാമ്പഴം. ഈ ആന്റിഓക്‌സിഡന്റുകള്‍ക്ക്‌ സ്വതന്ത്ര റാഡിക്കലുകളെ നിര്‍വ്വീര്യമാക്കാന്‍ കഴിയും. കോശങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ഈ സ്വതന്ത്ര റാഡിക്കലുകള്‍ ഹൃദ്രോഗം, ക്യാന്‍സര്‍, അകാലത്തിലുള്ള യൗവ്വന നഷ്ടം മുതലായവയ്‌ക്ക്‌ കാരണമാകാറുണ്ട്‌. മാമ്പഴത്തിന്റെ ഇത്തരത്തിലുള്ള ചില മാന്ത്രികജാലങ്ങള്‍ പരിചയപ്പെടാം.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

പരിപൂര്‍ണ്ണമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ വേണ്ട എല്ലാത്തരം വിറ്റാമിനുകളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌. പൊട്ടാസ്യം (156 മില്ലിഗ്രാമില്‍ നാലു ശതമാനം), മെഗ്നീഷ്യം (9 മില്ലിഗ്രാമില്‍ രണ്ട്‌ ശതമാനം) എന്നിവയും മാമ്പഴത്തിലുണ്ട്‌. അമിത രക്തസമ്മര്‍ദ്ദം മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക്‌ നല്ലൊരു ഔഷധമാണ്‌ മാമ്പഴമെന്ന്‌ നിസ്സംശയം പറയാം.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ കഴിയുന്ന പെക്ടിന്‍ എന്ന നാര്‌ മാമ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. പെക്ടിന്‌ പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സറിനെ തടയാനും കഴിയും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

തൂക്കം വയ്‌ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ്‌ ധാരാളം മാമ്പഴം കഴിക്കുക എന്നത്‌. 150ഗ്രാം മാമ്പഴത്തില്‍ 86 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ ഈ ഊര്‍ജ്ജം അനായാസം ആഗിരണം ചെയ്യാനും കഴിയും. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന അന്നജം ഗ്‌ളൂക്കോസ്‌ ആയി മാറും. ഈ ഗ്‌ളൂക്കോസും ഭാരം കൂടാന്‍ സഹായിക്കും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

ദഹനമില്ലായ്‌മ, അസിഡിറ്റി എന്നിവയില്‍ നിന്ന്‌ മോചനം നല്‍കാന്‍ മാമ്പഴത്തിന്‌ കഴിയും. ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന രാസാഗ്നികള്‍ മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്‌.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാമ്പഴത്തില്‍ ഇരുമ്പ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ തന്നെ വിളര്‍ച്ചയുള്ളവര്‍ക്ക്‌ മാമ്പഴം ഉത്തമമാണ്‌. സ്ഥിരമായി നിശ്ചിത അളവില്‍ മാമ്പഴം കഴിക്കുന്നത്‌ വിളര്‍ച്ചയില്‍ നിന്ന്‌ മോചനം നല്‍കും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

ഗര്‍ഭിണികള്‍ക്ക്‌ ഇരുമ്പ്‌ വളരെ അത്യാവശ്യമാണ്‌. ധാരാളം ഇരുമ്പ്‌ അടങ്ങിയിട്ടുള്ളതിനാല്‍ മാമ്പഴം ഗര്‍ഭിണികള്‍ക്ക്‌ വളരെ ഗുണകരമാണ്‌. ഗര്‍ഭാവസ്ഥയിലുള്ള സ്‌ത്രീകള്‍ക്ക്‌ ഡോക്ടര്‍മാര്‍ അയണ്‍ ഗുളികകള്‍ ശുപാര്‍ശ ചെയ്യാറുണ്ട്‌. ഇതിന്‌ പകരം നിങ്ങള്‍ക്ക്‌ ധൈര്യപൂര്‍വ്വം മാമ്പഴം തിരഞ്ഞെടുക്കാവുന്നതാണ്‌.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മുഖക്കുരുവിനുള്ള ഫലപ്രദമായ ഔഷധമാണ്‌ മാമ്പഴം. കാരണം ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങളെ തുറക്കാന്‍ ഇതിന്‌ കഴിയും. ചര്‍മ്മ സുഷിരങ്ങള്‍ വൃത്തിയായി കഴിഞ്ഞാല്‍ പിന്നെ മുഖക്കുരു ഉണ്ടാകില്ല. ഇതിനായി മാമ്പഴം കഴിക്കേണ്ട കാര്യമില്ല. മാമ്പഴം എടുത്ത്‌ മുഖത്ത്‌ തേയ്‌ക്കുക. 10 മിനിറ്റിന്‌ ശേഷം ഇത്‌ നന്നായി കഴുകി കളയുക.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാമ്പഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇവ കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്‌പാദനം ത്വരിതപ്പെടുത്തും. രക്തക്കുഴലുകളുടെയും കോശങ്ങളുടെയും ആരോഗ്യത്തിന്‌ കൊളാജന്‍ ആവശ്യമാണ്‌. ചര്‍മ്മം ചുക്കിചുളിയുന്നത്‌ അടക്കമുള്ള പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ സാവധാനത്തിലാക്കാന്‍ ഇതിലൂടെ കഴിയും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ വിറ്റാമിന്‍ ബി6 മാമ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാമ്പഴത്തില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇത്‌ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യ പൂര്‍ണ്ണമാക്കുകയും ചെയ്യും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

പ്രമേഹത്തിനുള്ള പ്രകൃതിദത്തമായ ഔഷധമാണ്‌ മാമ്പഴമെന്ന്‌ ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. മധുരമുള്ളതിനാല്‍ പ്രമേഹ രോഗികള്‍ മാമ്പഴം കഴിക്കരുതെന്ന്‌ പറയാറുണ്ട്‌. ഇത്‌ വെറും തെറ്റിദ്ധാരണയാണെന്നാണ്‌ പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന. മാമ്പഴത്തിന്റെ ഈ ഗുണത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

നിങ്ങള്‍ക്ക്‌ ഒരുദിവസം ആവശ്യമുള്ള വിറ്റാമിന്‍ എയുടെ 25 ശതമാനം പ്രദാനം ചെയ്യാന്‍ ഒരു കപ്പ്‌ മാമ്പഴത്തിനാകും. ഇത്‌ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും നിശാന്ധത ഡ്രൈ ഐസ്‌ മുതലായ രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

വിറ്റാമിന്‍ ഇയുടെ മികച്ച സ്രോതസ്സാണ്‌ മാമ്പഴം. വിറ്റാമിന്‍ ഇയും ലൈംഗിക ശേഷിയും തമ്മില്‍ ബന്ധമുണ്ടെന്ന്‌ എലികളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ആഹാരത്തില്‍ ശരിയായ അളവില്‍ മാമ്പഴം ഉള്‍പ്പെടുത്തുന്നത്‌ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചേക്കാമെന്ന്‌ പിന്നീട്‌ നടന്ന ചില ഗവേഷണങ്ങളും പറയുന്നു.

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

മാങ്ങ കഴിച്ച് ആരോഗ്യം നന്നാക്കൂ

പച്ചമാങ്ങ ജ്യൂസില്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കുന്നത്‌ ശരീരത്തെ തണുപ്പിക്കുകയും ചൂടില്‍ നിന്ന്‌ രക്ഷനേടാന്‍ സഹായിക്കുകയും ചെയ്യും. നല്ല ചൂടുള്ളപ്പോള്‍ മൂത്രത്തിന്റെ ഉത്‌പാദനം കുറയ്‌ക്കുകയും ശരീരത്തെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്ന്‌ ആയുര്‍വ്വേദം പറയുന്നു. ഇത്‌ കിഡ്‌നിയില്‍ മാലിന്യങ്ങള്‍ അടിയാനും ഇടയാക്കും. ഇതിനെല്ലാം പരിഹാരമാണ്‌ പച്ചമാങ്ങാ ജ്യൂസ്‌.

Read more about: food ഭക്ഷണം
English summary

Health, Body, Mango, Blood Pressure, Fat, Cholesterol, ആരോഗ്യം, ശരീരം, മാങ്ങ, ബ്ലഡ് പ്രഷര്‍, രക്തസമ്മര്‍ദം, കൊഴുപ്പ്, കൊളസ്‌ട്രോള്‍

Mangoes are one of the best sources of quercetin, betacarotene, and astragalin. These powerful antioxidants have the power to neutralize the free radicals.
X
Desktop Bottom Promotion